Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightTECHchevron_rightTech Newschevron_rightസ്പോട്ടിഫൈ ഫാമിലി...

സ്പോട്ടിഫൈ ഫാമിലി പ്ലാൻ ഫാമിലിക്ക് മാത്രം; സുഹൃത്തുക്കളുമായി ഷെയർ ചെയ്താൽ അക്കൗണ്ടിന് പൂട്ട് വീണേക്കാം, അപ്ഡേറ്റുമായി കമ്പനി

text_fields
bookmark_border
https://www.madhyamam.com/tags/spotify
cancel

സ്പോട്ടിഫൈയുടെ ഫാമിലി പ്ലാൻ ഫാമിലിയിലല്ലാത്ത ആളുകളുമായി പങ്കിട്ട് എഞ്ചോയ് ചെയ്യുന്നവരാണോ നിങ്ങൾ? എങ്കിൽ ശ്രദ്ധിക്കുക, കന്പനിയുടെ പുതിയ അപ്ഡേറ്റ് നിങ്ങൾക്ക് പണിയായേക്കാം. നെറ്റ്ഫ്ലിക്സ് പാസ്‌വേഡ് ഷെയറിങ് തടയിട്ടതുപോലെ പ്രമുഖ മ്യൂസിക് സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമായ സ്‌പോട്ടിഫൈയും തങ്ങളുടെ പ്രീമിയം ഫാമിലി പ്ലാൻ പങ്കുവെക്കുന്ന രീതിക്കെതിരെ കർശന നടപടികളിലേക്ക് കടക്കുകയാണ്. ഒരേ മേൽവിലാസത്തിൽ താമസിക്കാത്ത സുഹൃത്തുക്കളോ ബന്ധുക്കളോ തമ്മിൽ അക്കൗണ്ടുകൾ പങ്കുവെക്കുന്നത് തടയാൻ പുതിയ ക്യുആർ കോഡ് പരിശോധനാ സംവിധാനവുമായി എത്തിയിരിക്കുകയാണ് കമ്പനി.

ഒരേ വീട്ടിലാണ് താമസിക്കുന്നത് എന്ന് ഉറപ്പുവരുത്താൻ പ്ലാൻ അംഗങ്ങളോട് സ്‌പോട്ടിഫൈ ഇപ്പോൾ ആവശ്യപ്പെടുന്നുണ്ട്. ഇതിനായി പ്ലാൻ മാനേജർ തന്റെ സ്‌പോട്ടിഫൈ ആപ്പിൽ കയറി സെറ്റിങ്‌സിൽ നിന്ന് ഒരു ക്യുആർ കോഡ് ജനറേറ്റ് ചെയ്യണം. പ്ലാനിലുള്ള മറ്റംഗങ്ങൾ അവരുടെ സ്മാർട്ട്‌ഫോൺ കാമറ ഉപയോഗിച്ച് ഈ കോഡ് സ്‌കാൻ ചെയ്യണം.

ഇതിൽ ഏറ്റവും ശ്രദ്ധിക്കേണ്ട കാര്യം ഈ പ്രക്രിയ പൂർത്തിയാക്കാൻ രണ്ടുപേരും നേരിട്ട് ഒരേ സ്ഥലത്ത് ഉണ്ടാകേണ്ടതുണ്ട് എന്നതാണ്. ക്യുആർ കോഡിന്റെ സ്ക്രീൻഷോട്ട് എടുത്ത് ഓൺലൈനായി സുഹൃത്തുക്കൾക്ക് അയച്ചുനൽകാൻ കഴിയില്ല. കാരണം ഈ കോഡുകൾ ഏതാനും സെക്കൻഡുകൾക്കുള്ളിൽ മാറിക്കൊണ്ടിരിക്കും.

ഈ നിയമം സ്‌പോട്ടിഫൈ വളരെ ഗൗരവമായാണ് നടപ്പിലാക്കുന്നത്. നോട്ടിഫിക്കേഷൻ ലഭിച്ചാൽ ക്യുആർ കോഡ് സ്‌കാൻ ചെയ്ത് പരിശോധന പൂർത്തിയാക്കാൻ 7 ദിവസത്തെ സമയം മാത്രമാണ് ഉപയോക്താക്കൾക്ക് ലഭിക്കുക. നിങ്ങൾ വേറൊരു നഗരത്തിലാണ് താമസിക്കുന്നതെങ്കിൽ, ഒരാഴ്ചക്കകം വീട്ടിൽ ചെന്ന് ഇത് പൂർത്തിയാക്കാൻ സാധിച്ചില്ലെങ്കിൽ പരിശോധന പരാജയപ്പെടും.

ഈ 7 ദിവസത്തെ സമയപരിധി നഷ്ടമായാൽ സ്‌പോട്ടിഫൈ ഫാമിലി പ്ലാനിൽ നിന്ന് നിങ്ങളെ ഒഴിവാക്കുകയും അക്കൗണ്ട് പരസ്യങ്ങളുള്ള സൗജന്യ പതിപ്പിലേക്ക് മാറ്റുകയും ചെയ്യും. മാത്രമല്ല പരിശോധന പരാജയപ്പെട്ട തീയതി മുതൽ അടുത്ത 12 മാസത്തേക്ക് മറ്റൊരു സ്‌പോട്ടിഫൈ ഫാമിലി അല്ലെങ്കിൽ ഡ്യുവോ പ്ലാനിൽ ചേരാൻ നിങ്ങൾക്ക് സാധിക്കില്ല. ഈ ഒരു വർഷത്തെ വിലക്ക് കാലയളവിൽ പരസ്യരഹിത സംഗീതം ആസ്വദിക്കണമെങ്കിൽ വ്യക്തിഗത പ്രീമിയം പ്ലാൻ സ്വന്തമായി സബ്‌സ്‌ക്രൈബ് ചെയ്യേണ്ടിവരും.

ഒരേ വീട്ടിൽ കഴിയുന്ന ആറുപേർക്ക് കുറഞ്ഞ ചെലവിൽ സംഗീതം ആസ്വദിക്കാനാണ് ഫാമിലി പ്ലാൻ രൂപകൽപ്പന ചെയ്തിട്ടുള്ളത്. എന്നാൽ വർഷങ്ങളായി വ്യത്യസ്ത സ്ഥലങ്ങളിൽ താമസിക്കുന്ന സുഹൃത്തുക്കളും മുതിർന്ന കുട്ടികളും ഒരേ പ്ലാനിന്റെ തുക പങ്കിട്ടാണ് ഉപയോഗിച്ചുവരുന്നത്. ഇതൊരു റൊട്ടീൻ ഇംപ്രൂവ്മെന്‍റിന്‍റെ ഭാഗം മാത്രമാണെന്ന് സ്‌പോട്ടിഫൈ കോ-സിഇഒ അലക്സ് നോർസ്ട്രോം വ്യക്തമാക്കി. കഴിഞ്ഞ 13 വർഷമായി നിലവിലുള്ള ഫാമിലി പ്ലാൻ തങ്ങളുടെ മൊത്തത്തിലുള്ള സബ്‌സ്‌ക്രൈബർ ബേസിന്റെ വലിയൊരു ഭാഗമാണ്. കാലക്രമേണ ആളുകൾ ഇതിലെ പഴുതുകൾ കണ്ടെത്തുകയാണെന്നും അത് പരിഹരിക്കാനായി വെരിഫിക്കേഷൻ ടൂളുകൾ കമ്പനി മെച്ചപ്പെടുത്തുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ചുരുക്കത്തിൽ വ്യത്യസ്ത നഗരങ്ങളിലുള്ള സുഹൃത്തുക്കളുമായി ഒറ്റ സ്‌പോട്ടിഫൈ ഫാമിലി പ്ലാൻ പങ്കിട്ടുപയോഗിച്ചിരുന്ന രീതി അവസാനിക്കുകയാണ്. നിങ്ങളുടെ വീടിന് പുറത്തുള്ളവരുമായി അക്കൗണ്ട് ഷെയർ ചെയ്യുന്നുണ്ടെങ്കിൽ മുന്നറിയിപ്പ് ലഭിക്കുമ്പോൾ നേരിട്ട് കണ്ട് ക്യുആർ കോഡ് സ്കാൻ ചെയ്യാൻ തയ്യാറാവുകയോ, അതല്ലെങ്കിൽ സ്വന്തമായി വ്യക്തിഗത സബ്‌സ്‌ക്രിപ്ഷൻ എടുക്കുകയോ ചെയ്യേണ്ടിവരും.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
TAGS:family plan spotify QR Code Tech News music streaming 
News Summary - Spotify to introduce qr code for examin family plan
Next Story