Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightTECHchevron_rightTech Newschevron_rightഈ ചെറിയ അബദ്ധങ്ങൾ മതി...

ഈ ചെറിയ അബദ്ധങ്ങൾ മതി നിങ്ങളുടെ വാട്സ്ആപ് അക്കൗണ്ട് ബാൻ ചെയ്യപ്പെടാൻ; അറിയാതെ പോലും ഇക്കാര്യങ്ങൾ ചെയ്യരുത്

text_fields
bookmark_border
https://www.madhyamam.com/tags/whatsapp
cancel

ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന ജനപ്രിയ ആപ്പാണ് വാട്സ്ആപ്. വാട്സ്ആപ് ഉപയോഗിക്കുന്ന പലർക്കും അക്കൗണ്ട് സജീവമായി നിലനിർത്താൻ പാലിക്കേണ്ട നിയമങ്ങളെന്തൊക്കെയാണെന്ന് അറിയില്ല. ആർക്കും ദോഷം ചെയ്യില്ലെന്ന് കരുതി നിങ്ങൾ ചെയ്യുന്ന പല കാര്യങ്ങളും ഒരുപക്ഷേ നിങ്ങളുടെ വാട്സ്ആപ് അക്കൗണ്ട് റദ്ദാക്കുന്നതുൾപ്പെടെയുള്ള നടപടിയിലേക്ക് നയിച്ചേക്കാം.

അതുകൊണ്ട് തന്നെ, അക്കൗണ്ട് സുരക്ഷയുമായി ബന്ധപ്പെട്ട് കർശന മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് കമ്പനി. പലപ്പോഴും നിരുപദ്രവകരമെന്ന് കരുതുന്ന ചില ശീലങ്ങൾ പോലും അക്കൗണ്ട് ബാൻ ചെയ്യപ്പെടാൻ കാരണമായേക്കാം.

അക്കൗണ്ട് നഷ്ടപ്പെടാൻ ഇടയാക്കുന്ന പ്രധാന കാരണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം;

ആവശ്യമില്ലാത്ത സന്ദേശങ്ങൾ അയക്കുന്നത്

ആരെങ്കിലും തങ്ങൾക്ക് സന്ദേശങ്ങൾ അയക്കരുത് എന്ന് വ്യക്തമായി ആവശ്യപ്പെട്ടാൽ അവരെ നിങ്ങളുടെ കോണ്ടാക്ട് ലിസ്റ്റിൽ നിന്ന് ഒഴിവാക്കുക. പിന്നീട് ഒരിക്കലും അവർക്ക് സന്ദേശങ്ങൾ അയക്കാതിരിക്കാൻ ശ്രദ്ധിക്കുക.

ഓട്ടോമേറ്റഡ് അല്ലെങ്കിൽ ബൾക്ക് സന്ദേശങ്ങൾ

വാട്സാപ്പിൽ ബൾക്ക് മെസ്സേജുകളോ ഓട്ടോ-മെസ്സേജുകളോ അയക്കുന്നത് പൂർണ്ണമായും നിരോധിച്ചതാണ്. മെഷീൻ ലേണിംഗ് സാങ്കേതികവിദ്യയും ഉപയോക്താക്കളുടെ റിപ്പോർട്ടുകളും ഉപയോഗിച്ച് ഇത്തരം സന്ദേശങ്ങൾ അയക്കുന്നവരെ വാട്സാപ്പ് കണ്ടെത്തും. അനധികൃത അക്കൗണ്ടുകളോ ഗ്രൂപ്പുകളോ നിർമ്മിക്കുന്നതും വാട്സാപ്പിനെ അനുകരിക്കുന്ന മറ്റ് അനൗദ്യോഗിക ആപ്പുകൾ ഉപയോഗിക്കുന്നതും ശിക്ഷാർഹമായ കാര്യങ്ങളാണ്.

മറ്റുള്ളവരുടെ കോണ്ടാക്ട് ലിസ്റ്റുകൾ അനധികൃതമായി ഉപയോഗിക്കുന്നത്

അനുവാദമില്ലാതെ മറ്റുള്ളവരുടെ ഫോൺ നമ്പറുകൾ പങ്കിടുകയോ, നിയമവിരുദ്ധമായ ഉറവിടങ്ങളിൽ നിന്ന് ശേഖരിച്ച ഡാറ്റ ഉപയോഗിച്ച് സന്ദേശങ്ങൾ അയക്കുകയോ ഗ്രൂപ്പുകളിൽ ഷെയർ ചെയ്യുകയോ ചെയ്യരുത്.

ബ്രോഡ്കാസ്റ്റ് ലിസ്റ്റുകളുടെ അമിത ഉപയോഗം

നിങ്ങളുടെ നമ്പർ കോണ്ടാക്ട് ലിസ്റ്റിൽ സേവ് ചെയ്തിട്ടുള്ളവർക്ക് മാത്രമേ ബ്രോഡ്കാസ്റ്റ് വഴി അയക്കുന്ന സന്ദേശങ്ങൾ ലഭിക്കുകയുള്ളൂ. ബ്രോഡ്കാസ്റ്റ് ലിസ്റ്റുകൾ അമിതമായി ഉപയോഗിക്കുന്നത് ഉപയോക്താക്കൾക്ക് ബുദ്ധിമുട്ടുണ്ടാക്കുകയും, അവർ നിങ്ങളുടെ സന്ദേശങ്ങൾ സ്പാം ആയി റിപ്പോർട്ട് ചെയ്യാൻ ഇടയാക്കുകയും ചെയ്യും. തുടർച്ചയായി റിപ്പോർട്ടുകൾ ലഭിച്ചാൽ അക്കൗണ്ട് ബാൻ ചെയ്യപ്പെടാം.

വ്യക്തിവിവരങ്ങൾ ശേഖരിക്കുന്നത്

അനുവാദമില്ലാത്ത ആവശ്യങ്ങൾക്കായി ഓട്ടോമേറ്റഡ് മാർഗ്ഗങ്ങളിലൂടെ വാട്സാപ്പ് ഉപയോക്താക്കളുടെ ഫോൺ നമ്പറുകൾ, പ്രൊഫൈൽ ഫോട്ടോകൾ, സ്റ്റാറ്റസുകൾ തുടങ്ങിയ വ്യക്തിവിവരങ്ങൾ ചോർത്തുന്നത് വാട്സാപ്പിന്റെ സേവന നിബന്ധനകളുടെ ലംഘനമാണ്.

സേവന നിബന്ധനകളുടെ ലംഘനം

വ്യാജ വാർത്തകൾ പ്രചരിപ്പിക്കുക, നിയമവിരുദ്ധ മാർഗ്ഗങ്ങൾ അവലംബിക്കുക, ഭീഷണിപ്പെടുത്തുക, അപകീർത്തിപ്പെടുത്തുക, വിദ്വേഷ പ്രസംഗങ്ങൾ നടത്തുക, വംശീയമോ ജാതീയമോ ആയ അധിക്ഷേപങ്ങൾ നടത്തുക തുടങ്ങിയ കാര്യങ്ങൾ വാട്സാപ്പ് കർശനമായി വിലക്കുന്നു.

ഒറ്റത്തവണത്തെ വീഴ്ചകൾ കൊണ്ട് അക്കൗണ്ട് ബാൻ ചെയ്യപ്പെടണമെന്നില്ലെങ്കിലും ഇത്തരം നിബന്ധനകൾ തുടർച്ചയായി ലംഘിക്കുന്നത് അക്കൗണ്ട് നഷ്ടപ്പെടാൻ ഇടയാക്കുമെന്ന് അധികൃതർ വ്യക്തമാക്കുന്നു.

Show Full Article
TAGS:WhatsApp accounts Meta messaging app Tech News Tech Tips 
News Summary - these mistakes may led to ban your WhatsApp account
Next Story