Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightTECHchevron_rightTech Newschevron_rightപവർ ബട്ടൺ ഞെക്കി...

പവർ ബട്ടൺ ഞെക്കി മടുത്തോ? ഈ വിദ്യ പരീക്ഷിക്കൂ...

text_fields
bookmark_border
പവർ ബട്ടൺ ഞെക്കി മടുത്തോ? ഈ വിദ്യ പരീക്ഷിക്കൂ...
cancel

ഫോണിന്‍റെ സൈഡിലുള്ള പവർ ബട്ടൺ അമർത്തി അമർത്തി അതിന്‍റെ ആയുസ്സ് തീർക്കുകയാണോ നിങ്ങളുടെ പതിവ്? ദിവസം നൂറുകണക്കിന് തവണയാണ് നമ്മളിൽ പലരും ഫോൺ ഓൺ ചെയ്യാനും ഓഫ് ചെയ്യാനുമായി ആ ചെറിയ ബട്ടണിനെ ആശ്രയിക്കുന്നത്. ഫോൺ കുറച്ചു പഴകിയാൽ പവർ ബട്ടൺ നല്ല ടൈറ്റായി മാറുകയും അമർത്തിയാൽ എളുപ്പം ഓൺ ആകാതെയിരിക്കുന്നതും പതിവാണ്. അങ്ങനെയുള്ളവർക്കും ഏറെ ഉപകാരപ്രദമാണീ സംഗതി.

ഒരു തവണപോലും പവർ ബട്ടൺ തൊടാതെ, വെറും വിരൽത്തുമ്പിന്‍റെയോ അല്ലെങ്കിൽ ഫോൺ കൈയിലെടുത്ത് രണ്ടുതവണ സ്ക്രീനിൽ ടച്ച് ചെയ്യുക വഴി സ്‌ക്രീൻ ഓൺ/ഓഫ് ചെയ്യാൻ കഴിയുമെന്ന് അറിയാമോ? ആൻഡ്രോയ്ഡ് ഫോണുകളിൽ നമ്മൾ ശ്രദ്ധിക്കാതെ പോകുന്ന ചില കിടിലൻ സെറ്റിങ്‌സുകൾ മാറ്റിവെക്കുന്നതിലൂടെ ഈ സൗകര്യം എളുപ്പത്തിൽ ആസ്വദിക്കാം. അത് എങ്ങനെയെന്ന് നോക്കാം.

1. റെയ്സ് ടു വാക്ക് (ഫോൺ എടുക്കുമ്പോൾ തന്നെ സ്‌ക്രീൻ ഓൺ ആകാൻ): ഫോൺ കൈയിലെടുക്കുമ്പോൾ തന്നെ പവർ ബട്ടൺ അമർത്താതെ ഡിസ്‌പ്ലേ ഓൺ ആകുന്ന ഫീച്ചർ ആണിത്. എങ്ങനെ സെറ്റ് ചെയ്യാം? ഫോണിലെ Settings എടുക്കുക. Lock Screen അല്ലെങ്കിൽ Display ഓപ്ഷൻ തിരഞ്ഞെടുക്കുക. Raise to Wake (അല്ലെങ്കിൽ Lift to wake) എന്ന ഓപ്ഷൻ On ചെയ്യുക. അല്ലെങ്കിൽ സെറ്റിങ്സിലെ സെർച്ച് ബാറിൽ നേരിട്ട് ടൈപ്പ് ചെയ്തുനോക്കിയും ഈ ഫീച്ചർ കണ്ടെത്താം.

ഫോൺ കൈയിലെടുക്കുമ്പോൾ തന്നെ നോട്ടിഫിക്കേഷനുകളും സമയവും പെട്ടെന്ന് കാണാൻ ഇത് സഹായിക്കും.

2. ഡബിൾ ടാപ്പ് ടു വാക്ക് /സ്ലീപ്പ് (ഡബിൾ ടാപ്പ് ചെയ്താൽ സ്‌ക്രീൻ ഓൺ/ഓഫ് ആക്കാൻ): സ്‌ക്രീനിൽ രണ്ടുതവണ തുടർച്ചയായി തൊട്ടാൽ (Double Tap) സ്‌ക്രീൻ ഓഫ് ആവുകയും, ലോക്ക് ചെയ്തു കിടക്കുന്ന സ്‌ക്രീനിൽ രണ്ടുതവണ തൊട്ടാൽ സ്‌ക്രീൻ ഓൺ ആവുകയും ചെയ്യുന്ന അടിപൊളി ഫീച്ചറാണിത്.

എങ്ങനെ സെറ്റ് ചെയ്യാം? Settings എടുക്കുക. Advanced Features അല്ലെങ്കിൽ Home Screen & Lock Screen സെറ്റിങ്‌സ് പരിശോധിക്കുക. Double tap to wake/turn off screen എന്ന ഓപ്ഷൻ On ചെയ്യുക. ഫോൺ ഓഫ് ചെയ്യാനോ ഓൺ ചെയ്യാനോ ഇനി ഓരോ തവണയും പവർ ബട്ടൺ പരതേണ്ടി വരില്ല. സ്‌ക്രീനിൽ ഡബിൾ ടാപ്പ് ചെയ്താൽ മാത്രം മതിയാകും.

വേറെ ആരുടെയെങ്കിലും കൈയിൽ നമ്മുടെ ഫോൺ കിട്ടിയാൽ ഡബിൾ ടാപ്പ് ചെയ്താൽ ഓൺ ആകില്ലേ? പലർക്കും ഉണ്ടാകുന്ന സംശയമാണിത്- ‘ഈ ഫീച്ചർ ഓൺ ആക്കിയാൽ വേറെ ആരെങ്കിലും ഡബിൾ ടാപ്പ് ചെയ്താലും ഫോൺ ഓൺ ആകില്ലേ?’. വേറെ ആര് ഡബിൾ ടാപ്പ് ചെയ്താലും അല്ലെങ്കിൽ ഫോൺ എടുത്തുയർത്തിയാലും ഡിസ്േപ്ല ഓൺ ആകും. എന്നാൽ, ഫോൺ അൺലോക്ക് ആകില്ല! അതുകൊണ്ടുതന്നെ സെക്യൂരിറ്റി ഭീഷണിയുമില്ല. ഫോണിൽ ഫേസ് അൺലോക്കോ ഫിംഗർപ്രിന്റോ സെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ, നിങ്ങളുടെ മുഖമോ വിരലടയാളമോ ഇല്ലാതെ മറ്റൊരാൾക്ക് ഫോണിനുള്ളിലെ ആപ്പുകളിലേക്കോ ചിത്രങ്ങളിലേക്കോ കടക്കാൻ കഴിയില്ല.

സ്‌ക്രീൻ തെളിയുമെങ്കിലും ഫോൺ ലോക്ക്ഡ് ആയിത്തന്നെ തുടരും. നോട്ടിഫിക്കേഷൻ പ്രിവ്യൂസ് അല്ലാതെ മറ്റൊരു വിവരവും അവർക്ക് കാണാനാകില്ല. എല്ലാ ഫോണുകളിലും ഈ ഓപ്ഷനുകൾ കൃത്യം ഒരേ സ്ഥലത്തോ ഒരേ പേരിലോ ആയിരിക്കില്ല കാണുക. ആൻഡ്രോയ്ഡ് ഫോണുകളിൽ (സാംസങ്, റെഡ്മി, റിയൽമി, വൺപ്ലസ് തുടങ്ങിയവ) കമ്പനികളുടെ യൂസർ ഇന്‍റർഫേസ് അനുസരിച്ച് ‘Settings’-ൽ ചെറിയ മാറ്റമുണ്ടാകാം. ഉദാഹരണത്തിന്: Samsung ഫോണുകളിൽ: Advanced Features- Motions and gestures എന്ന ഭാഗത്താണ് ‘Lift to wake’ പോലുള്ള ഓപ്ഷനുകൾ കാണുക. Redmi / POCO / Realme ഫോണുകളിൽ: Always-on display & Lock screen അല്ലെങ്കിൽ Home screen & Lock screen എന്ന സെറ്റിങ്‌സിലാകും ഇത് ഉണ്ടാവുക. അതുപോലെ Apple iPhone ഉപയോഗിക്കുന്നവരാണെങ്കിൽ, Settings- Display & Brightness എന്ന ഓപ്ഷനിലാണ് ‘Raise to Wake’ കാണുക. നിങ്ങളുടെ ഫോണിന്റെ സെറ്റിങ്‌സിൽ ചെറുതായി ഒന്ന് പരതി നോക്കിയാൽ ഈ കിടിലൻ ഫീച്ചർ എളുപ്പത്തിൽ കണ്ടെത്താനാകും. ഫോണിന്‍റെ പവർ ബട്ടണിന്‍റെ ആയുസ്സ് കൂട്ടാനും, പെട്ടെന്ന് ഫോൺ ഉപയോഗിക്കാനും ഈ ചെറിയ സെറ്റിങ്‌സുകൾ ഏറെ സഹായിക്കും.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
TAGS:android phone smartphone Tech News 
News Summary - Tired of pressing the power button Try this trickcreaten english and malayalam keywords with coma
Next Story