Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightTECHchevron_rightTech Newschevron_rightസന്ദേശം എത്ര...

സന്ദേശം എത്ര രഹസ്യമാണെങ്കിലും വാട്സ്ആപ്പിൽ പങ്കുവെക്കാം; വ്യൂ വൺസ് ടെക്സ്റ്റ് മെസ്സേജ് അവതരിപ്പിച്ച് വാട്സപ്പ്

text_fields
bookmark_border
സന്ദേശം എത്ര രഹസ്യമാണെങ്കിലും വാട്സ്ആപ്പിൽ പങ്കുവെക്കാം; വ്യൂ വൺസ് ടെക്സ്റ്റ് മെസ്സേജ് അവതരിപ്പിച്ച് വാട്സപ്പ്
cancel

വ്യൂ വണ്‍സ് ടെക്സ്റ്റ് മെസ്സേജ്, നേറ്റീവ് ലൊക്കേഷൻ സ്റ്റാറ്റസ് അപ്‌ഡേറ്റ് എന്നിങ്ങനെ പുതിയ രണ്ട് ഫീച്ചറുകളുമായി വാട്സ്ആപ്പ്. ഉപയോക്താക്കളുടെ സ്വകാര്യത വർധിപ്പിക്കുന്നതിനും ആപ്പ് ഉപയോഗം കൂടുതൽ എളുപ്പമാക്കുന്നതിനുമാണ് പുതിയ അപ്‌ഡേറ്റുകൾ കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. വ്യൂ വണ്‍സ് ടെക്സ്റ്റ് മെസ്സേജുകൾ നിലവിൽ ബീറ്റാ ഉപയോക്താക്കൾക്കായി നൽകിത്തുടങ്ങിയിട്ടുണ്ട്.

ഫോട്ടോകൾക്കും വീഡിയോകൾക്കും വോയ്സ് നോട്ടുകൾക്കും പുറമെയാണ് വാട്സാപ്പ് ടെക്സ്റ്റ് സന്ദേശങ്ങളിലും വ്യൂ വണ്‍സ് ഫീച്ചർ കൊണ്ടുവരുന്നത്. ഉപയോക്താക്കൾ ചാറ്റിൽ സന്ദേശം ടൈപ്പ് ചെയ്ത ശേഷം സെന്റ് ബട്ടൺ അമർത്തിപ്പിടിച്ച് വരുന്ന മെനുവിൽ നിന്ന് View Once ഓപ്ഷൻ തിരഞ്ഞെടുക്കാം. ഈ രീതിയിൽ അയക്കുന്ന സന്ദേശം സ്വീകരിക്കുന്നയാൾക്ക് ഒരിക്കൽ മാത്രമേ തുറന്ന് വായിക്കാൻ സാധിക്കൂ. അതിനുശേഷം അത് ചാറ്റിൽ നിന്ന് അപ്രത്യക്ഷമാകും.

സുരക്ഷയുടെ ഭാഗമായി, ഈ സന്ദേശങ്ങൾ വായിക്കുമ്പോൾ സ്ക്രീൻഷോട്ടുകളോ സ്ക്രീൻ റെക്കോർഡിംഗുകളോ എടുക്കാൻ വാട്സാപ്പ് അനുവദിക്കില്ല. കൂടാതെ സന്ദേശം കോപ്പി ചെയ്യാനോ മറ്റൊരാൾക്ക് ഫോർവേഡ് ചെയ്യാനോ സാധിക്കില്ല. പാസ്‌വേഡുകളും ഒടിപികളും പോലുള്ള രഹസ്യ വിവരങ്ങൾ സുരക്ഷിതമായി കൈമാറാൻ ഈ ഫീച്ചർ ഏറെ ഉപകാരപ്പെടും.

സ്റ്റാറ്റസ് അപ്ഡേറ്റുകൾ കൂടുതൽ ലളിതമാക്കുന്നതിന്റെ ഭാഗമായി വാട്സാപ്പ് മറ്റൊരു പുതിയ ഫീച്ചറിനും രൂപം നൽകുന്നുണ്ട്. ഫോട്ടോകളുടെ ആവശ്യമില്ലാതെ നേരിട്ട് ലൊക്കേഷൻ സ്റ്റാറ്റസ് പങ്കുവെക്കാൻ സഹായിക്കുന്നതാണ് ഈ ഫീച്ചർ. നിലവിൽ വാട്സാപ്പിൽ ലൊക്കേഷൻ സ്റ്റാറ്റസ് ആയി പങ്കുവെക്കണമെങ്കിൽ ഏതെങ്കിലും ഫോട്ടോയോ വീഡിയോയോ തിരഞ്ഞെടുത്ത് അതിനുമുകളിൽ ലൊക്കേഷൻ സ്റ്റിക്കർ വെക്കേണ്ടതുണ്ട്. എന്നാൽ പുതിയ ഫീച്ചർ വരുന്നതോടെ ഇതിന്റെ ആവശ്യമില്ല. നേരിട്ട് ലൊക്കേഷൻ സ്റ്റാറ്റസ് ആയി പങ്കുവെക്കാനുള്ള പുതിയ ഓപ്ഷൻ സ്റ്റാറ്റസ് കമ്പോസറിൽ ലഭ്യമാകും.

സ്റ്റാറ്റസിൽ ലൊക്കേഷൻ ഒരു സ്റ്റിക്കറായിട്ടല്ല, മറിച്ച് ഗ്രീൻ പിൻ, സ്ഥലത്തിന്റെ പേര്, പൂർണ്ണ വിലാസം എന്നിവ അടങ്ങിയ ഒരു മാപ്പ് കാർഡ് ആയിട്ടായിരിക്കും ദൃശ്യമാകുക. ഇത് സ്റ്റാറ്റസ് കാണുന്നവർക്ക് കൂടുതൽ വ്യക്തതയും ആകർഷകത്വവും നൽകും. നിലവിൽ ലൊക്കേഷൻ സ്റ്റാറ്റസ് ഫീച്ചർ വികസിപ്പിച്ചുകൊണ്ടിരിക്കുന്ന ഘട്ടത്തിലായതിനാൽ ഉപയോക്താക്കൾക്കായി ഇത് പുറത്തിറക്കിയിട്ടില്ല. വരും ദിവസങ്ങളിൽ കൂടുതൽ ബീറ്റാ അപ്‌ഡേറ്റുകളിലൂടെ ഇത് ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
TAGS:WhatsApp whatsapp new feature view once message apps Tech News 
News Summary - WhatsApp introduced new feature
Next Story