Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightTECHchevron_rightTech Newschevron_rightയൂസർ നെയിം ഫീച്ചർ;...

യൂസർ നെയിം ഫീച്ചർ; പ്രതികരണമറിയിക്കാൻ വാട്സ്ആപ്പിന് കൂടുതൽ സമയം, ചർച്ച പൂർത്തിയാകും വരെ ഇന്ത്യയിൽ ഫീച്ചർ അവതരിപ്പിക്കില്ല

text_fields
bookmark_border
യൂസർ നെയിം ഫീച്ചർ; പ്രതികരണമറിയിക്കാൻ വാട്സ്ആപ്പിന് കൂടുതൽ സമയം, ചർച്ച പൂർത്തിയാകും വരെ ഇന്ത്യയിൽ ഫീച്ചർ അവതരിപ്പിക്കില്ല
cancel

ന്യൂഡൽഹി: വിവാദമായ യൂസർ നെയിം ഫീച്ചറുമായി ബന്ധപ്പെട്ടുള്ള പ്രതികരണം അറിയിക്കാൻ മെറ്റ ഉടമസ്ഥതയിലുള്ള മെസേജിങ് ആപ്ലിക്കേഷനായ വാട്സ്ആപ്പിന് കൂടുതൽ സമയം അനുവദിച്ച് കേന്ദ്ര സർക്കാർ. വിഷയത്തിൽ വിശദമായ അഭിപ്രായം അറിയിക്കാൻ കൂടുതൽ സമയം വേണമെന്ന വാട്സ്ആപ്പിന്റെ ആവശ്യം പരിഗണിച്ച് ഐ.ടി മന്ത്രാലയം മൂന്ന് ദിവസത്തെ സമയമാണ് അനുവദിച്ചത്. എന്നാൽ, സർക്കാറുമായുള്ള ചർച്ചകൾ പൂർത്തിയാകും വരെ പുതിയ ഫീച്ചർ ഇന്ത്യയിൽ പുറത്തിറക്കില്ലെന്ന് കമ്പനി ഉറപ്പുനൽകിയതായാണ് സൂചന.

സ്വന്തം നമ്പർ കൈമാറാതെ ഓരോരുത്തർക്കും അവരുടേതായ യൂസർ നെയിം ഉപയോഗിക്കാമെന്നതാണ് പുതിയ ഫീച്ചർ. ഇത് ആൾമാറാട്ടത്തിനും ഡിജിറ്റൽ അറസ്റ്റ് ഉൾപ്പെടെയുള്ള ഓൺലൈൻ തട്ടിപ്പിനും ഇടയാക്കുമെന്ന ആശങ്ക വ്യാപകമായ സാഹചര്യത്തിലാണ് വാട്സ്ആപ്പിനോട് ഐ.ടി മന്ത്രാലയം വിശദീകരണം ആവശ്യപ്പെട്ട് നോട്ടീസ് അയച്ചത്. ചർച്ചകൾ പൂർത്തിയാകുന്നതുവരെ പുതിയ ഫീച്ചർ നിർത്തിവെക്കണമെന്നായിരുന്നു മന്ത്രാലയത്തിന്റെ നിർദേശം. തുടർന്ന് മെറ്റ ഉദ്യോഗസ്ഥർ വെള്ളിയാഴ്ച ഐ.ടി മന്ത്രാലയവുമായി ചർച്ച നടത്തിയിരുന്നു.

Show Full Article
TAGS:watsapp technews Username Feature username 
News Summary - Username feature: WhatsApp seeks more time to respond; feature will not be introduced in India until discussions are concluded.
Next Story