
'കൊട്ടാരങ്ങൾ തോൽക്കും'..! 94 വർഷം പഴക്കമുള്ള തിയറ്റർ നവീകരിച്ച് റീട്ടെയിൽ സ്റ്റോറാക്കി ആപ്പിൾ
text_fieldsഅമേരിക്കൻ ടെക് ഭീമനായ ആപ്പിൾ അവരുടെ റീടെയിൽ സ്റ്റോറുകളെ വ്യത്യസ്തമായ നിർമിതിയിലൂടെ എന്നും ആകർഷകമാക്കാറുണ്ട്. സ്റ്റോർ സന്ദർശിക്കുന്ന ഉപഭോക്താക്കൾക്ക് വ്യത്യസ്തവും കൗതുകമേറിയതുമായ അനുഭവം സമ്മാനിക്കുകയാണ് അവരുടെ ലക്ഷ്യം. അത്തരത്തിൽ വലിയ ജനശ്രദ്ധയാകർഷിച്ച ആപ്പിൾ സ്റ്റോറായിരുന്നു സിംഗപ്പൂരിലെ 'ഫ്ളോട്ടിങ് സ്റ്റോർ'. വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന വിധം നിർമിച്ച ആപ്പിൾ മരീന ബേ സാൻറ്സ് സ്റ്റോർ സഞ്ചാരികളെ പോലും ആകർഷിക്കുന്നുണ്ട്. പൂർണമായും ഗ്ലാസിൽ നിർമിച്ച ബാേങ്കാക്കിലെ ആപ്പിൾ സ്റ്റോറും കൗതുകമുണർത്തുന്നതാണ്.
Image Credits: Apple
എന്നാൽ, അമേരിക്കയിലെ ലോസ് ആഞ്ചലസിൽ ആപ്പിൾ തുറക്കുന്ന റീട്ടെയിൽ സ്റ്റോറും രൂപഭംഗി കൊണ്ട് ഏവരെയും അദ്ഭുതപ്പെടുത്തുകയാണ്. 100 വർഷം പഴക്കമുള്ള ടവർ തിയറ്റർ പുതുക്കിപ്പണിതാണ് ആപ്പിൾ അവരുടെ സ്റ്റോറാക്കി മാറ്റുന്നത്. വ്യാഴാഴ്ച്ച ഉദ്ഘാടനം ചെയ്യുന്ന പുതിയ ആപ്പിൾ സ്റ്റോറിെൻറ അകത്തളങ്ങളിൽ നിന്നുള്ള കാഴ്ച്ച രാജകൊട്ടാരങ്ങളെ അനുസ്മരിപ്പിക്കും തീർച്ച.
Image Credits: Apple
1927ൽ ആരംഭിച്ച 900 സീറ്റുകളുള്ള ടവർ തിയറ്ററിൽ അതേവർഷമിറങ്ങിയ ഹോളിവുഡ് ക്ലാസിക്ക് സിനിമ 'ദ ജാസ് സിങ്ങർ' പ്രദർശിപ്പിച്ചിരുന്നു. നഗരത്തിലെ ആദ്യത്തെ എയർ കണ്ടീഷനിംഗ് ഉള്ള തിയറ്റർ കൂടിയാണ് ഇനി മുതൽ ആപ്പിൾ സ്റ്റോറായി പ്രവർത്തിക്കാൻ പോകുന്നത്. ലോസ് ആഞ്ചലസിലെ ആപ്പിളിെൻറ 26-ാമത് സ്റ്റോറാണിത്. നഗരത്തിെൻറ ലാൻഡ്മാർക്ക് കൂടിയായ തിയറ്റർ വർഷങ്ങളോളമെടുത്ത നവീകരണത്തിന് ശേഷം നാളെ ആപ്പിൾ സ്റ്റോറായി തുറക്കുേമ്പാൾ ആവേശത്തോടെ കാത്തിരിക്കുകയാണ് നഗരവാസികൾ.
Image Credits: Apple
Image Credits: Apple
Image Credits: Apple