
ഒന്നാം സമ്മാനം 'പൂമ്പാറ്റകളാൽ ചുറ്റപ്പെട്ട പെൺ ഗൊറില്ലക്ക്'; ആഗോള ഫോട്ടോ മത്സരത്തിൽ മാറ്റുരച്ച കണ്ണഞ്ചിപ്പിക്കുന്ന ചിത്രങ്ങൾ കാണാം
text_fieldsചിത്രശലഭങ്ങളാൽ ചുറ്റപ്പെട്ട ഒരു പെൺ ഗൊറില്ലയുടെ അതിമനോഹരമായ ചിത്രത്തിന് ആഗോളതലത്തിലുള്ള പ്രമുഖ ഫോട്ടോഗ്രാഫി മത്സരത്തിൽ ഒന്നാം സ്ഥാനം. സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ലിക്കിൽ വെച്ച് യു.കെയുടെ അനുപ് ഷാ പകർത്തിയ ചിത്രത്തിനാണ് ദി നേച്ചർ കൺസേർവൻസിയുടെ 2021 ലെ ആഗോള ഫോട്ടോ മത്സരത്തിൽ ഉന്നത പുരസ്കാരം ലഭിച്ചത്.
പടിഞ്ഞാറൻ താഴ്വരയിൽ കാണപ്പെടുന്ന പെൺ ഗൊറില്ല 'മാലുയി' അസ്വസ്ഥയായി ചിത്രശലഭക്കൂട്ടത്തിന് നടുവിലൂടെ നടക്കുന്നു... -എന്ന അടിക്കുറിപ്പോടെയെത്തിയ ചിത്രം ഒരു ലക്ഷത്തോളം എൻട്രികളോടാണ് മത്സരിച്ചത്. ചിത്രം പകർത്തിയ അനുപ് ഷായ്ക്ക് 4000 ഡോളർ വിലമതിക്കുന്ന കാമറ പാക്കേജാണ് സമ്മാനമായി ലഭിക്കുക.
Grand Prize Winner © Anup Shah/TNC Photo Contest 2021
പീപ്പിൾ ചോയ്സ് പുരസ്കാരം ലഭിച്ച ചിത്രം
People's Choice © Prathamesh Ghadekar/TNC Photo Contest 2021
ലാൻഡ്സ്കേപ് വിഭാഗത്തിൽ ഒന്നാം സമ്മാനം ലഭിച്ച ചിത്രം
First Place © Daniel De Granville Manço/TNC Photo Contest 2021
ലാൻഡ്സ്കേപ് വിഭാഗത്തിൽ രണ്ടാം സമ്മാനം ലഭിച്ച ചിത്രം
Second Place © Denis Ferreira Netto/TNC Photo Contest 2021
ലാൻഡ്സ്കേപ് വിഭാഗത്തിൽ മൂന്നാം സമ്മാനം ലഭിച്ച ചിത്രം
Third Place © Jassen Todorov/TNC Photo Contest 2021
പ്രത്യേക പരാമർശം ലഭിച്ച ചിത്രം
Honorable Mention © Scott Portelli/TNC Photo Contest 2021
കൂടുതൽ ചിത്രങ്ങൾ കാണാൻ petapixel.com സന്ദർശിക്കുക