ഇന്ന് 'ലോക പാസ്വേഡ് ദിനം'; ചില പാസ്വേഡ് ട്രോളുകൾ ഇതാ....
text_fieldsഇൗ ഡിജിറ്റൽ കാലം മനുഷ്യരുടെ അധ്വാനം കുറക്കുകയും ഒരുപാട് കാര്യങ്ങൾ എളുപ്പമാക്കുകയും ചെയ്തിട്ടുണ്ട്. എങ്കിലും ആളുകൾ നേരിടുന്ന ഒരു വലിയ വെല്ലുവിളിയുണ്ട്. അത് പാസ്വേഡ് ഒാർത്തുവെക്കലാണ്. കേൾക്കുേമ്പാൾ നിസാരമെന്ന് തോന്നുമെങ്കിലും, ഒരു പാസ്വേഡിന് എത്രത്തോളം വിലയുണ്ടെന്ന് അത് ഒരു തവണയെങ്കിലും മറന്നയാൾക്ക് മാത്രമേ പറയാൻ കഴിയൂ. എളുപ്പം പൊട്ടിക്കാവുന്ന പാസ്വേഡ് നൽകിയതിെൻറ പേരിൽ പണവും മാനവും നഷ്ടമായവരോടും ചോദിച്ച് മനസിലാക്കാം.
സോഷ്യൽ മീഡിയ അടക്കം എത്രയല്ലാം ഡിജിറ്റൽ സേവനങ്ങളാണ് നാം ദിനേനെ ഉപയോഗിക്കുന്നത്. അവയ്ക്കെല്ലാം തന്നെ 'യൂസർ നെയിം പാസ്വേഡും' കാണും. ഇക്കാലത്ത് ഭയമില്ലാതെ ജീവിക്കണമെങ്കിൽ കടുകട്ടിയായ പാസ്വേർഡ് തയ്യാറാക്കാനും അത് മറക്കാതെ മനസിൽ സൂക്ഷിക്കാനുമുള്ള കഴിവും വേണ്ടതായുണ്ട്. ഫോണിെൻറ ലോക് സ്ക്രീനിന് നൽകുന്ന പാസ്വേഡിന് പോലും ജീവെൻറ വിലയാണുള്ളത്.
ഇന്ന് 'ലോക പാസ്വേഡ് ദിന'മാണ്. എല്ലാവർഷവും മെയ് മാസത്തിലെ ആദ്യത്തെ വ്യാഴാഴ്ച്ചയാണ് പാസ്വേഡ് ദിനമായി ആഘോഷിക്കുന്നത്. ഏറ്റവും മികച്ച പാസ്വേഡ് ശീലങ്ങൾ പ്രോത്സാഹിപ്പിക്കലാണ് ഇൗ ദിവസം കൊണ്ട് ഉദ്ദേശിക്കുന്നത്. അതായത്, 123456 പോലുള്ള ലോകത്തിലെ ഏറ്റവും പ്രശസ്തവും അതിലേറെ കോമഡിയുമായ പാസ്വേഡുകൾക്ക് പകരം ആളുകൾ ഹാക്കർമാർക്കും സൈബർ ക്രിമിനലുകൾക്കും ചിന്തിക്കാൻ പോലും പറ്റാത്ത തരം പാസ്വേഡുകൾ അവർ ഉപയോഗിക്കുന്ന ഡിജിറ്റൽ സേവനങ്ങൾക്ക് നൽകാൻ പ്രോത്സാഹിപ്പിക്കലാണ് ലക്ഷ്യം.
പാസ്വേഡ് ദിനം ഒരുപാട് ട്രോളുകളും മീമുകളും പിറവിയെടുക്കുന്ന ദിവസം കൂടിയാണ്. ആളുകളുടെ പാസ്വേഡ് ശീലങ്ങളെ കളിയാക്കുന്ന വിധത്തിലുള്ള അതി രസകരമായ ചില ട്രോളുകൾ കണ്ടാലോ....!