Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightTECHchevron_rightTech Reviewschevron_right'ഇതാണ്​ ഗെയിം'..!...

'ഇതാണ്​ ഗെയിം'..! ഇൻറർനെറ്റ് ലോകത്തെ പുതിയ കൊടുങ്കാറ്റായി 'വേഡ്​ൽ'

text_fields
bookmark_border
ഇതാണ്​ ഗെയിം..! ഇൻറർനെറ്റ് ലോകത്തെ പുതിയ കൊടുങ്കാറ്റായി വേഡ്​ൽ
cancel

പുതുമയുള്ള ആശയങ്ങൾക്കും കണ്ടത്തെലുകൾക്കും പഞ്ഞമില്ലാത്ത ഇൻറർനെറ്റ് ലോകത്ത്, പുതിയൊരു ഒരു ഗെയിം സെൻസേഷൻ ആവുകയാണ് വേഡ്ൽ(WORDLE) എന്നാണ് പേര്. കഴിഞ്ഞ ഒക്ടോബറിൽ രംഗപ്രവേശനം ചെയ്ത ഈ സിംപിൾ പസിലിന്​ പിന്നിൽ ന്യൂയോർക്ക് സ്വദേശി ജോഷ് വേഡ്ലെയാണ്​. അതിവേഗമാണ് ഗെയിം ആളുകകളുടെ പ്രിയം പിടിച്ചു പറ്റിയത്.

തുടക്കത്തിൽ 90 പേർ മാത്രം കളിച്ചിരുന്ന ഗെയിം പുതുവർഷത്തിൽ 2 മില്യൺ ആളുകളെ നേടി തരംഗം സൃഷ്​ടിച്ചു. ഇപ്പോൾ പ്രതിദിനം മൂന്ന് ലക്ഷം ആളുകൾ ഗെയിം കളിക്കുന്നു എന്നാണ് കണക്ക്. ഗെയിമിന് കിട്ടിയ വൻ ജനശ്രദ്ധ കാരണം ഇപ്പോൾ ഗൂഗിളിൽ 'വേഡ്ൽ' എന്ന് സെർച്ച് ചെയ്താൽ അവരുടെ ഈസ്റ്റർ എഗ്സ്, വരെ 'വേഡ്ലെ ഫോമാറ്റിലാണ് പ്രദർശിപ്പിക്കുന്നത്.

വളരെ അർത്ഥവത്തായ രീതിയിൽ സമയം ഉപയോഗപ്പെടുത്താനും ഇംഗ്ലീഷ് പദസമ്പത്ത് വർദ്ധിപ്പിക്കാനും ഗെയിം ഉപകരിക്കുന്നു എന്നാണ് പൊതുവെയുള്ള വിലയിരുത്തൽ.

ഗെയിം എങ്ങനെ കളിക്കാം

ഒരു ആപ്പ് സ്റ്റോറിലും നിലവിൽ ഗെയിം സപ്പോർട്ട് ചെയുന്ന ആപ്പുകൾ നിർമിക്കപ്പെട്ടിട്ടില്ല. പക്ഷെ ഗൂഗിൾ പ്ലേസ്റ്റോറിൽ wordle എന്ന പേരിൽ പല ക്ലോൺ അപ്പുകളും പ്രത്യക്ഷപ്പെട്ടു തുടങ്ങിയിട്ടുണ്ട്. പക്ഷേ, https://www.powerlanguage.co.uk/wordle/ എന്ന വെബ് പേജിൽ മാത്രമാണ് വേർഡിൽ കളിയ്ക്കാൻ സാധിക്കുന്നത്. ഒരാൾക്ക് ഒരു ദിവസം ഒരു ഗെയിം മാത്രമേ കളിക്കാൻ സാധിക്കുകയുള്ളു.

അഞ്ചു ലെറ്റേഴ്സ് ഉൾകൊള്ളുന്ന വേർഡുകൾ മാതമാണ് തിരഞ്ഞെടുക്കാൻ സാധിക്കുക. ഒരു ഗെയിമിൽ 6 ശ്രമങ്ങൾ നടത്താം. ഗെയിം കളിക്കാനായി ഒരു വാക്ക് എൻ്റർ ചെയ്യുമ്പോൾ, ഗെയിമർ കണ്ടെത്തേണ്ട വാക്കിലെ അക്ഷരങ്ങൾ യഥാർത്ഥ സ്ഥലത്ത് ആണെങ്കിൽ അത് ഗ്രീൻ നിറത്തിലും ആ വാക്കിൽ ഉള്ളതും എന്നാൽ യഥാർത്ഥ സ്ഥലത്ത് അല്ലെങ്കിൽ മഞ്ഞ നിറത്തിലും ഉദ്ദേശിച്ച വാക്കിൽ ഇല്ലാത്ത അക്ഷരങ്ങൾ ചാര നിറത്തിലും ആയിരിക്കും കാണിക്കുന്നത്. അതേസമയം, ഒരു വാക്ക് എന്റർ ചെയ്തു കഴിഞ്ഞാൽ അത്​ തിരുത്താനുള്ള ഓപ്ഷൻ ഇല്ല എന്നതാണ് മറ്റൊരു സവിശേഷത. ഗെയിം പൂർത്തിയാക്കിയാൽ, പ്രകടനത്തിൻ്റെ സ്റ്റാറ്റിസ്റ്റിക്സ് റിപ്പോർട്ട് നമ്മുക്ക് കാണാം.

ഗെയിം കളിക്കാനായി ഇൗ ലിങ്കിൽ പോവുക



Show Full Article
TAGS:Wordle Wordle Game games android iOS 
News Summary - What is Wordle Game and how do you play it?
Next Story