ഫേസ്ആപ്പിെൻറ രണ്ടാം വരവ്; സമൂഹ മാധ്യമങ്ങളിൽ തരംഗം
text_fieldsസമൂഹ മാധ്യമങ്ങളിൽ വീണ്ടും ഫേസ്ആപ്പ് തരംഗം. ആപ്പിലെ പൊടിക്കൈകൾ ഉപയോഗിച്ച് ആണ് പെണ്ണായും പെണ്ണ് ആണായും സമൂഹ മാധ്യമങ്ങളിൽ നിറയുകയാണ്. സെലിബ്രിറ്റികളിൽ ചിലരും ഫേസ് ആപ്പ് ചിത്രങ്ങൾ പങ്കുവെച്ചിട്ടുണ്ട്. ക്രിക്കറ്റ്, സിനിമാ താരങ്ങളാണ് അതിൽ മുൻപന്തിയിൽ ഉള്ളത്. ഇന്ത്യൻ സ്പിൻ ബൗളർ യുസ്വേന്ദ്ര ചാഹൽ, ഹിറ്റ്മാൻ രോഹിത് ശർമയുടെ മുഖം ഫേസ്ആപ്പിലിട്ട് ഇത്തരത്തിൽ രൂപമാറ്റം വരുത്തി പങ്കുവെച്ചത് വൻ വൈറലായി.
രോഹിതിെൻറ മുഖം പെൺരൂപത്തിലാക്കിയാണ് താരം ട്വിറ്ററിൽ ഇട്ടത്. ‘വളരെ ക്യൂട്ടാണ് രോഹിത് ശർമ’ എന്നാണ് അടിക്കുറിപ്പ് നൽകിയിരിക്കുന്നത്. ചാഹൽ കാട്ടിക്കൂട്ടുന്നതിനെല്ലാം രോഹിത് കുറക്കുകൊള്ളുന്ന മറുപടി നൽകാറുള്ളതിനാൽ അതിനായി കാത്തിരിക്കുകയാണ് ആരാധകർ.
So cute u looking Rohitaaaaaa Sharammaaaaa bhaiya @ImRo45 pic.twitter.com/HxftQD3Qer
— Yuzvendra Chahal (@yuzi_chahal) June 18, 2020
ചാഹലിന് പിന്നാലെ ഇന്ത്യയുടെ മറ്റ് താരങ്ങളുടെ ചിത്രങ്ങളും ആരാധകർ ഇത്തരത്തിൽ പെൺരൂപത്തിലാക്കി പങ്കുവെച്ചുതുടങ്ങുകയായിരുന്നു. നായകൻ വിരാട് കോഹ്ലിയെയും മുൻ നായകൻ മഹേന്ദ്ര സിങ് ധോണിയുടേയും ധവാെൻറയുമടക്കം ചിത്രങ്ങൾ ഇത്തരത്തിൽ ഫേസ്ആപ്പിലിട്ട് മാറ്റിയിട്ടുണ്ട്.
