രക്തദാതാക്കളെ കണ്ടെത്താൻ ബ്ലഡ് ലൊക്കേറ്റർ ആപ്
text_fieldsകോഴിക്കോട്: രക്തദാനത്തിന് തയാറുള്ളവരെ പെെട്ടന്ന് കണ്ടെത്താൻ ബ്ലഡ് ലൊക്കേറ്റർ മൊബൈൽ ആപ്. രക്തദാന രംഗത്തെ സംഘടനകളെ സമന്വയിപ്പിച്ചാണ് ലോകത്തെവിടെയുമുള്ള ആർക്കും എളുപ്പത്തിൽ ഉപയോഗിക്കാവുന്ന തരത്തിൽ മൊബൈൽ ആപ് തയാറാക്കിയത്. ഗൂഗിൾ പ്ലേ സ്റ്റോറിൽ മെഡിക്കൽ രംഗത്തെ പ്രധാന ആപ്ലിക്കേഷനിൽ ആദ്യപത്തിൽ ബ്ലഡ് ലൊക്കേറ്റർ ഉൾപ്പെട്ടതായി യുവസംരഭകരായ തിരൂരങ്ങാടിയിലെ ഒ.സി. മുഹമ്മദ് അദ്നാൻ, പി. ആസിഫ്, കെ.വി. നൗഫൽ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ആപ്ലിക്കേഷനിലെ കമ്യൂണിറ്റി എന്ന ഒാപ്ഷൻ വഴി സംഘടനകൾക്ക് പ്രത്യേക സംഘങ്ങളായി രക്തദാനത്തിൽ പങ്കാളിയാവാനും സാധിക്കും. രക്തം ആവശ്യമുള്ളവരുടെയും രക്തദാതാക്കളുടെയും ജി.പി.എസ് ലൊക്കേഷൻ അടിസ്ഥാനമാക്കിയാണ് ബ്ലഡ് ലൊക്കേറ്റർ വിവരങ്ങൾ നൽകുന്നത്.
രക്തം ആവശ്യമുണ്ട് എന്ന് രേഖപ്പെടുത്താനും ലഭ്യമാകുന്ന നമ്പറിൽ നേരിട്ട് ചാറ്റ് െചയ്യാനും കഴിയും. ഒരിക്കൽ രക്തം നൽകിയവരെ പിന്നീട് മൂന്നുമാസത്തേക്ക് വിളിക്കാതിരിക്കാനുള്ള ക്രമീകരണവും ഇതിലുണ്ട്. നിരവധി പേരാണ് ഇതിനകം ആപ് ഡൗൺലോഡ് ചെയ്തത്.