Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightTECHchevron_rightചെറിയ ഒരു ആശയം,...

ചെറിയ ഒരു ആശയം, പിന്നീട് വളർന്നു, ഇന്ന് ലോകത്തിന്‍റെ കൈകളിൽ

text_fields
bookmark_border
ചെറിയ ഒരു ആശയം, പിന്നീട് വളർന്നു, ഇന്ന് ലോകത്തിന്‍റെ കൈകളിൽ
cancel

ആധുനിക ജീവിതത്തിന്റെ ശൈലിയേയും രീതികളെ രൂപപ്പെടുത്തുന്നതിൽ പ്രധാന പങ്കാണ് ഇന്‍റർനെറ്റ് വഹിക്കുന്നത്. മനുഷ്യന്‍റെ ദൈനംദിന ജീവിതത്തിലും ചിന്താശേഷിയിലുമെല്ലാം നിർണായകമായ ഇടപെടലുകൾ ഇന്ന് ഇന്‍റർനെറ്റ് നടത്തുന്നുണ്ട് . ലോകത്തെ മുഴുവൻ ബന്ധിപ്പിക്കാൻ ഇന്‍റർനെറ്റിന് സാധിക്കുന്നു. വേൾഡ് വൈഡ് വെബ് എന്ന ഇന്‍റർനെറ്റ് ആദ്യമായി ലോകത്തിന് മുന്നിലെത്തിയ ദിവസമാണിത്. ലോകത്തെ തന്നെ മാറ്റിമറിച്ച, 1991ൽ ജനനം കൊണ്ട വേൾഡ് വൈഡ് വെബിന്‍റെ 34-ാം വർഷം.

1989ൽ, സി.ഇ.ആർ.എന്നിൽ ജോലി ചെയ്യുകയായിരുന്ന ബ്രീട്ടീഷ് കമ്പ്യൂട്ടർ ശാസ്ത്രജ്ഞൻ ടിം ബെർണേഴ്സ് ലീയുടെ തലയിലുദിച്ചയൊരു ആശയമായിരുന്നു ഇന്ന് വെബ് എന്നറിയപ്പെടുന്ന വേൾഡ് വൈഡ് വെബ്. തുടക്കത്തിൽ ശാസ്ത്രജ്ഞൻമാർ തമ്മിൽ ആശയങ്ങൾ പങ്കുവെക്കാനുള്ള മാർഗമായിട്ടായിരുന്നു വെബിനെ ഉപയോഗിച്ചിരുന്നത്. എന്നാൽ പെട്ടെന്ന് തന്നെ വെബ് വളരുകയും ലോകമെമ്പാടുമുള്ള ആളുകളിലേക്കെത്തുകയും ചെയ്തു. ബെർണേഴ്സ് ലീയുടെ കമ്പ്യൂട്ടറിൽ ആദ്യമായി ഹോസ്റ്റ് ചെയ്യപ്പെട്ട വെബ്സൈറ്റിന് 1991ൽ ജീവൻ വെക്കുകയായിരുന്നു.

പരസ്പരബന്ധിതമായ കമ്പ്യൂട്ടർ നെറ്റ്‌വർക്കുകളുടെ രൂപത്തിലല്ല ബെർണേഴ്സ്-ലീ ഇന്റർനെറ്റ് കണ്ടുപിടിച്ചത്. 1960കളിൽ കമ്പ്യൂട്ടർ സാങ്കേതികവിദ്യ മെച്ചപ്പെട്ടപ്പോൾ, നെറ്റ്‌വർക്കിംഗ് ഒരു പ്രധാന വികസന മേഖലയായി മാറിയിരുന്നു. യുഎസ് പ്രതിരോധ വകുപ്പായിരുന്നു ഗവേഷണത്തിനുള്ള ധനസ്രോതസ്സ്. ഇന്റർനെറ്റ് എന്ന വാക്ക് 1974 മുതലാണ് ഉപയോഗിച്ച് തുടങ്ങിയത്. 1982 ആയപ്പോഴേക്കും ഇന്റർനെറ്റ് പ്രോട്ടോക്കോൾ സ്യൂട്ട് നിലവിൽ വന്നു. വിവിധ തരത്തിലുള്ള നെറ്റ്‌വർക്കുകൾ വിപുലീകരിക്കുകയും സൂപ്പർ കമ്പ്യൂട്ടറുകളിലേക്കുള്ള മാറ്റത്തിലൂടെ ബെർണേഴ്‌സ്-ലീ രൂപപ്പെടുത്തിയ ഇന്റർനെറ്റിനേക്കാൾ വിവരങ്ങൾ പങ്കിടാനുള്ള വേഗത വളരെയധികം വർധിക്കുകയും ചെയ്തു.

ലോകത്ത് വേൾഡ് വൈഡ് വെബിന്‍റെ പ്രാധാന്യത്തെ ഒരിക്കൽ പോലും നിഷേധിക്കാൻ സാധിക്കില്ല. ലോകത്തെ ബന്ധിപ്പിക്കുന്ന ഒരുപാട് വിവരങ്ങൾ ലഭിക്കുന്ന മേഖലയാണ് വെബ്. വെബിന്റെ സഹായത്തോടെ ഒരുപാട് കാര്യങ്ങൾ അറിയാനും പങ്കുവെക്കാനും കണ്ടന്റ് ഉണ്ടാക്കാനും എളുപ്പം സാധിക്കും. പൊതുവെ ഇന്‍റർനെറ്റിനെയും വെബിനെയും ഒരുപോലെയാണ് പറയാറുള്ളതെങ്കിലും ഇന്‍റർനെറ്റിന്‍റെ ഒരു ഭാഗം മാത്രമാണ് വെബ്. അനന്തമായ അറകളുള്ള ഒരു ഡിജിറ്റൽ ലൈബ്രറിയാണിത്. മറ്റൊരുപാട് പേർക്ക് ഈ അറയിലേക്ക് കണക്ട് ചെയ്യാം. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളായ ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം ട്വിറ്റർ എന്നിവയെല്ലാം ഈ വേൾഡ് വൈഡ് വെബിന്റെ ഉദാഹരണങ്ങളാണ്. ഇവയെ സോഷ്യൽ മീഡിയ വെബ്സൈറ്റ് എന്നാണ് അറിയപ്പെടുന്നത്.

ഇന്‍റർനെറ്റിന്/വെബ്സൈറ്റിന് മുമ്പ് ആളുകൾ കത്തെഴുതുകയോ പരസ്പരം ടെലിഫോണിൽ സംസാരിക്കുകയുമൊക്കെയായിരുന്നു ചെയ്തത്. എന്നാൽ ഇന്ന് വിരൽ തുമ്പിൽ ലഭ്യമാണ് എല്ലാം. ഷോപ്പിങ് നടത്താൻ ആളുകൾ പുറത്തുപോയെ മതിയാവുമായിരുന്നുള്ളു. അറിവ് നേടാൻ വായിക്കണമായിരുന്നു. സംഗീതം കേൾക്കാൻ റേഡിയോ അല്ലെങ്കിൽ ടേപ്പ് റെക്കോർഡർ എന്നിവയെ ആശ്രയിക്കണമായിരുന്നു. എന്നാൽ ഇന്ന് ഇതെല്ലാം ഇന്റർനെറ്റിൽ നിന്നും ലഭിക്കും.

ഇന്ന് ലോകത്ത് ഇന്‍റർനെറ്റില്ലാത്തയൊരു ജീവിതം ആലോചിക്കാൻ കൂടെ പറ്റില്ല. അത്രത്തോളം ഇന്റർനെറ്റ് നമ്മുടെയെല്ലാം ജീവിതവുമായി ബന്ധപ്പെട്ടിട്ടുണ്ട്. ജീവിതത്തെ എളുപ്പമാക്കാനും, ഒരുപാട് സഹായം തേടാനും ഇന്‍റർനെറ്റ് ഒരു കാരണമാകാറുണ്ട്. ഒരു നാണയത്തിന് രണ്ട് വശങ്ങൾ ഉള്ളത് പോലെ ഇന്‍റർനെറ്റിനും രണ്ട് വശങ്ങളുണ്ട്. ഒരുപാട് വ്യാജമായ കാര്യങ്ങളും തട്ടിപ്പുകളും ഇന്‍റർനെറ്റിൽ നടക്കുന്നുണ്ട്.

എ.ഐ (AI) , വിർച്വൽ റിയാലിറ്റി, ഓഗ്മെന്‍റഡ് റിയാലിറ്റി എന്നിവ വളരുന്ന ഇക്കാലത്ത് വെബിന്റെയും ഇന്‍റർനെറ്റിന്‍റെയും വളർച്ച മറ്റൊരു തലത്തിലോട്ട് പോകാനുള്ള സാധ്യതകളേറെയാണ്. വേൾഡ് വൈഡ് വെബ് ഡേയായ ഇന്ന് തന്നെ ലോകത്തിനെ മാറ്റിമറിച്ച ഈ ഡിജിറ്റൽ സ്പേസിനെ നമുക്ക് അഭിനന്ദിക്കാം. മനുഷ്യന്‍റെ ഇന്‍റലിജെൻസിന്റേയും സഹകരണത്തിന്‍റെയും കൂടെ പ്രതീകമാണ് ഇന്റർനെറ്റ് അഥവാ വെബ്.

Show Full Article
TAGS:World Wide Web Tech News 
News Summary - world wide web day
Next Story