Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightTravelchevron_rightശാസ്താംകോട്ടയുടെ...

ശാസ്താംകോട്ടയുടെ ടൂറിസം ഹബ്ബാകാന്‍ ചേലൂര്‍ കായല്‍

text_fields
bookmark_border
ശാസ്താംകോട്ടയുടെ ടൂറിസം ഹബ്ബാകാന്‍ ചേലൂര്‍ കായല്‍
cancel
camera_alt

ചേ​ലൂ​ർ കാ​യ​ൽ

ശാ​സ്താം​കോ​ട്ട: ചേ​ലൂ​ര്‍ കാ​യ​ല്‍കേ​ന്ദ്ര​മാ​ക്കി വി​നോ​ദ​സ​ഞ്ചാ​ര വി​ക​സ​നം സാ​ധ്യ​മാ​ക്കാ​നു​ള്ള പ​ദ്ധ​തി​ക​ളൊ​രു​ക്കി ശാ​സ്താം​കോ​ട്ട ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്. ശാ​സ്താം​കോ​ട്ട​യു​ടെ കി​ഴ​ക്കേ​യ​റ്റ​ത്താ​ണ് ചേ​ലൂ​ര്‍ കാ​യ​ല്‍. ദേ​ശാ​ട​ന പ​ക്ഷി​ക​ളെ​ത്തു​ന്ന ഇ​ട​മാ​ണി​ത്. സ്വാ​ഭാ​വി​ക പ്ര​കൃ​തി​ഭം​ഗി​യു​ള്ള ഇ​ക്കോ ടൂ​റി​സം സാ​ധ്യ​താ​മേ​ഖ​ല​യാ​ണി​ത്. പ്ര​കൃ​തി​സൗ​ഹൃ​ദ താ​മ​സ​സൗ​ക​ര്യ​വും ബോ​ട്ടിം​ഗ് ഉ​ള്‍പ്പെ​ടെ വാ​ട്ട​ര്‍ സ്‌​പോ​ര്‍ട്‌​സും, കു​ട്ട​വ​ഞ്ചി​സ​വാ​രി​യും കു​ട്ടി​ക​ള്‍ക്കാ​യു​ള്ള പാ​ര്‍ക്കും ഒ​രു​ക്കും. സ​ര്‍ക്കാ​രി​ന്‍റെ ഡെ​സ്റ്റി​നേ​ഷ​ന്‍ ച​ല​ഞ്ചി​ല്‍ ഉ​ള്‍പ്പെ​ടു​ത്തി ടൂ​റി​സം വ​കു​പ്പും പ​ഞ്ചാ​യ​ത്തും സം​യു​ക്ത​മാ​യാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ക. ര​ണ്ടു ഘ​ട്ട​ങ്ങ​ളാ​യി അ​ഞ്ചു കോ​ടി രൂ​പ​യു​ടെ പ​ദ്ധ​തി​യാ​ണി​ത്. പ​ഞ്ചാ​യ​ത്തി​ന്റെ ത​ന​ത് ഫ​ണ്ടി​ല്‍നി​ന്നും 96,00000 രൂ​പ​യും ടൂ​റി​സം വ​കു​പ്പി​ന്റെ 50,00000 രൂ​പ​യും വ​ക​യി​രു​ത്തി​യാ​ണ് അ​ടി​സ്ഥാ​ന ഘ​ട​ക പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ ആ​രം​ഭി​ക്കു​ന്ന​ത്.

അ​ഡ്മി​ന്‍ ബ്ലോ​ക്ക്, ന​ട​പ്പാ​ത, ത​ടി കൊ​ണ്ടു​ള്ള മേ​ല്‍ത്ത​ട്ട് എ​ന്നി​വ​ക്ക്​ അം​ഗീ​കാ​രം ല​ഭി​ച്ചു. അ​ഡ്മി​ന്‍ ബ്ലോ​ക്കി​ല്‍ പ്ര​ധാ​ന​മാ​യും ടി​ക്ക​റ്റ് കൗ​ണ്ട​ര്‍, ഓ​ഫീ​സ് സൗ​ക​ര്യ​ങ്ങ​ള്‍, ശൗ​ചാ​ല​യം, വി​ശ്ര​മ​സ്ഥ​ലം, ല​ഘു​ഭ​ക്ഷ​ണ​ശാ​ല എ​ന്നി​വ ക്ര​മീ​ക​രി​ക്കും. ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ 200 മീ​റ്റ​ര്‍ നീ​ള​മു​ള്ള ന​ട​പ്പാ​ത​യാ​ണ് നി​ര്‍മി​ക്കു​ന്ന​ത്. ഇ​രു​വ​ശ​ങ്ങ​ളി​ലും ചൈ​നീ​സ് മാ​തൃ​ക​യി​ലു​ള്ള അ​ല​ങ്കാ​ര വി​ള​ക്കു​ക​ളും സ്ഥാ​പി​ക്കും. 478 ച​തു​ര​ശ്ര മീ​റ്റ​ര്‍ വി​സ്തൃ​തി​യി​ല്‍ പ​രി​സ്ഥി​തി​സൗ​ഹൃ​ദ നി​ര്‍മാ​ണ പ്ര​വ​ര്‍ത്ത​ന​ങ്ങ​ളാ​ണ് ന​ട​ത്തു​ക. ര​ണ്ടാം​ഘ​ട്ട​ത്തി​ല്‍ കാ​യ​ലി​നോ​ട്‌ ചേ​ര്‍ന്ന് ഒ​രേ​സ​മ​യം 100 പേ​ര്‍ക്ക് ഇ​രു​ന്നു​ക​ഴി​ക്കാ​ന്‍ സൗ​ക​ര്യ​മു​ള്ള ഭ​ക്ഷ​ണ​ശാ​ല​യു​ണ്ടാ​കും. കാ​യ​ലി​ല്‍ നി​ന്നും നേ​രി​ട്ട് മീ​ന്‍പി​ടി​ച്ച് വി​ഭ​വ​ങ്ങ​ള്‍ പാ​ച​കം ചെ​യ്തു ന​ല്‍കു​ന്ന ഭ​ക്ഷ​ണ​ശാ​ല​യാ​യി​രി​ക്കു​മി​ത്. ത​ന​ത് ക​ലാ​രൂ​പ​ങ്ങ​ള്‍ ആ​സ്വ​ദി​ക്കു​ന്ന​തി​നാ​യി പ്ര​ത്യേ​ക വേ​ദി​യും സ​ജ്ജീ​ക​രി​ക്കും.

കു​ട്ട​വ​ഞ്ചി സ​വാ​രി, ബോ​ട്ടിം​ഗ്, പു​ര​വ​ഞ്ചി, ക​യാ​ക്കിം​ഗ് ഉ​ള്‍പ്പെ​ടെ​യു​ള്ള വാ​ട്ട​ര്‍ സ്‌​പോ​ര്‍ട്‌​സ് സം​വി​ധാ​ന​ങ്ങ​ള്‍ ഒ​രു​ക്കും. സാ​ഹ​സി​ക​വും വി​ജ്ഞാ​ന​പ്ര​ദ​വും ര​സ​ക​ര​വു​മാ​യ കു​ട്ടി​ക​ള്‍ക്കാ​യു​ള്ള പാ​ര്‍ക്കും നി​ര്‍മി​ക്കും. സ​ഞ്ചാ​രി​ക​ള്‍ക്ക് അ​ഞ്ച് കി​ലോ​മീ​റ്റ​ര്‍ ചു​റ്റ​ള​വി​ല്‍ മ​ണ്‍ട്രോ​ത്തു​രു​ത്ത്, മൗ​ണ്ട് ഹോ​റേ​ബ് ആ​ശ്രാ​മം, മ​യ്യ​ത്തും​ക​ര പ​ള്ളി, തെ​ക്ക​ന്‍ മ​ല​യാ​റ്റൂ​ര്‍ പ​ള്ളി, ചി​റ്റു​മ​ല ക്ഷേ​ത്രം തു​ട​ങ്ങി ച​രി​ത്ര പ്രാ​ധാ​ന്യ​മു​ള്ള സ്ഥ​ല​ങ്ങ​ള്‍ സ​ന്ദ​ര്‍ശി​ക്കാ​നും അ​വ​സ​ര​മൊ​രു​ക്കും. പ​ഞ്ചാ​യ​ത്തി​ന് അ​ധി​ക​വ​രു​മാ​ന​ത്തി​നൊ​പ്പം കൂ​ടു​ത​ല്‍തൊ​ഴി​ല​വ​സ​ര​ങ്ങ​ള്‍ സൃ​ഷ്ടി​ക്കാ​നും ക​ഴി​യും. നി​ര്‍മാ​ണ​പ്ര​വ​ര്‍ത്ത​ങ്ങ​ള്‍ ഉ​ട​ന്‍ ആ​രം​ഭി​ക്കു​മെ​ന്ന് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് ആ​ര്‍.​ഗീ​ത അ​റി​യി​ച്ചു.

Show Full Article
TAGS:sasthamkotta tourism hub traveling 
News Summary - Chelur Lake to become Sasthamkotta's tourism hub
Next Story