വരൂ, ശുദ്ധവായുവും പ്രകൃതിസൗന്ദര്യവും ഒന്നിക്കുന്ന ഈ ഹിൽസ്റ്റേഷനുകളിലേക്ക് യാത്ര പോകാം...
text_fieldsഇന്ത്യയിൽ ശുദ്ധവായുവിനും പ്രകൃതിസൗന്ദര്യത്തിനും പേരുകേട്ട എട്ട് ഹിൽസ്റ്റേഷനുകൾ ഇവയാണ്...
തവാങ് -അരുണാചൽ പ്രദേശ്
പരിസ്ഥിതിക്കും ബുദ്ധമത സംസ്കാരത്തിനും പേരുകേട്ട ഇടം. ശുദ്ധവായുവും പ്രകൃതിസൗന്ദര്യവും ഈ ഹിൽസ്റ്റേഷനെ മലിനീകരണ രഹിത ഇടമാക്കി മാറ്റുന്നു.
ലാച്ചേൻ -സിക്കിം
ഹിമാലയത്തിലെ ശാന്തമായ പ്രദേശം. ശുദ്ധമായ പർവത വായു തേടി സഞ്ചാരികളെത്തുന്നു.മഞ്ഞുമൂടിയ കൊടുമുടികളുടെയും ശാന്തമായ പ്രകൃതി ദൃശ്യങ്ങളുടെയും മനോഹര കാഴ്ച. പ്രകൃതി സ്നേഹികൾ ഏറെ ഇഷ്ടപ്പെടുന്ന സ്ഥലം.
സിറോവാലി -അരുണാചൽ പ്രദേശ്
പച്ചപ്പിന്‍റെ പറുദീസയാണ് സിറോവാലി. അപതാനി ഗോത്രത്തിനും അവരുടെ നെൽവയലുകൾക്കും പൈൻ ഫോറസ്റ്റിനും പേരുകേട്ട ഇടം. ജനവാസ കേന്ദ്രങ്ങളിൽനിന്നു മാറി സ്ഥിതി ചെയ്യുന്ന ഇവിടെ മലിനീകരണതോത് വളരെ കുറവാണ്. സമാധാനപരമായ അന്തരീക്ഷവും ഉറപ്പ് നൽകുന്നു.
കൗസനി -ഉത്തരാഖണ്ഡ്
‘ഇന്ത്യയുടെ സ്വിറ്റ്സർലൻഡ്’ എന്നറിയപ്പെടുന്ന സ്ഥലം. നന്ദാദേവി, ത്രിശൂൽ പീക്ക് എന്നീ കൊടുമുടികളുടെ മനോഹര ദൃശ്യങ്ങൾ ഇവിടെ നിന്നും കാണാനാവും. ശുദ്ധമായ വായുവും അന്തരീക്ഷവും നിങ്ങളെ ഉന്മേഷവാന്മാരാക്കുമെന്നുറപ്പ്.
സ്പിതി താഴ്വര -ഹിമാചൽ പ്രദേശ്
തെളിഞ്ഞ ആകാശത്തിനു കീഴെ പച്ചച്ചിൽ തണുത്തുറഞ്ഞ താഴ്വര. ജനവാസം കുറഞ്ഞ ഇവിടെ ശുദ്ധ വായുവും മലിനമല്ലാത്ത അന്തരീക്ഷവും.
മുൻസിയാരി -ഉത്തരാഖണ്ഡ്
മഞ്ഞുമൂടിയ കൊടുമുടികളും ഇടതൂർന്ന് വളർന്ന ആൽപൈൻ മരങ്ങളും കൊണ്ട് ചുറ്റപ്പെട്ട സമാധാനപരമായ ഇടം. പ്രകൃതിരമണീയമായ പരിസ്ഥിതിയും ശുദ്ധമായ പർവത വായുവും. ട്രെക്കിങ്ങിഗിന് അനുയോജ്യമായ സ്ഥലം കൂടിയാണിത്.
പാങ്കോങ് സോ -ലഡാക്ക്
ഏറെ വൃത്തിയുള്ളതും മലിനീകരണമില്ലാത്തതുമായ തടാകം. പ്രകൃതിയുടെ മാസ്മരിക സൗന്ദര്യം തേടുന്ന വിനോദസഞ്ചാരികൾക്ക് അനുഭവിച്ചറിയാൻ സാധിക്കുന്ന ഇടം. ശാന്തമായ അന്തരീക്ഷവും നയനമനോഹര കാഴ്ചകളും.
ഖജ്ജിയാർ -ഹിമാചൽ പ്രദേശ്
‘ഇന്ത്യയുടെ മിനി സ്വിറ്റ്സർലൻഡ്’ എന്നറിയപ്പെടുന്ന പ്രദേശം. പച്ചപ്പ് നിറഞ്ഞ പുൽമേടുകൾ, ഇടതൂർന്ന വനങ്ങൾ എന്നിവയാൽ സമ്പന്നം. ശുദ്ധമായ വായുവും മനോഹര പ്രകൃതിയും നിറഞ്ഞ ശാന്തമായ ഇടം, മലിനമാക്കപ്പെടാത്ത ടൂറിസ്റ്റ് കേന്ദ്രമാണ്.


