അലകൾ കലകൾ നെയ്യുന്ന മംസാർ പാർക്ക്
text_fieldsകടലിന്‍റെ മനോഹാരിതയിലേക്ക് മിഴികൾ തുറക്കുന്ന ഒരു ഉദ്യാനമുണ്ട് ദുബൈയിൽ, അൽ മംസാർ പാർക്ക്. കാതുനിറയെ സംഗീതവുമായി സദാ ഉണർന്നിരിക്കുന്ന ഈ ഉദ്യാനം കടലാസ്വാദകരുടെ പറുദീസയാണ്. തെങ്ങും ഈത്തപ്പനകളും പൂന്തോട്ടങ്ങളും പുൽമേടുകളും താളം തുള്ളുന്ന ദേരയുടെ സ്വന്തം കടലോര ഉദ്യാനമാണ് അൽ മംസാർ. ഷാർജയും ദുബൈയും കടൽ നോക്കി ഒന്നിച്ച് മുഖംമിനുക്കുന്ന മേഖല കൂടിയാണിത്. രണ്ട് കരകളും മംസാർ എന്ന പേരിൽ തന്നെയാണ് അറിയപ്പെടുന്നത്. കടലോരത്തുകൂടി അങ്ങോട്ടും ഇങ്ങോട്ടും നടക്കാനും വഴിയുണ്ട്. കപ്പലുകൾ അന്തർദേശീയ കപ്പൽപ്പാതയിലൂടെ പോകുന്നതും കണ്ടിരിക്കാം. ഇറച്ചി ചുട്ട് തിന്നാനും കലകൾ ആസ്വദിക്കുവാനും ധാരാളം സൗകര്യങ്ങളുണ്ട്.
ദുബൈയുടെ നഗര തിരക്കുകൾക്കിടയിൽപ്പെടാതെ മനസ്സിനെ ശാന്തമായി ഒരിടത്ത് ഇറക്കിവെക്കാൻ ഇതിലും നല്ല ഭാഗമില്ല. കടലിൽ ഇറങ്ങി ധൈര്യമായി നീന്തി തുടിക്കാനും ജെറ്റ് സ്കീകളിൽ പറപറക്കാനും ഇവിടെ സൗകര്യമുണ്ട്. വെള്ളത്തിന്‍റെ ഗുണമേന്മ, പരിസ്ഥിതി സംരക്ഷണം പരിസ്ഥിതി വിവരങ്ങളുടെ ശേഖരണം, പരിസ്ഥിതി മാനേജ്‌മെന്‍റ്, സുരക്ഷ, മറ്റ് സേവനങ്ങള്‍ തുടങ്ങി 32 ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് ഇവക്ക് അംഗീകാരം ലഭിച്ചത്. ലോകത്തിലെ 3850 ബീച്ചുകള്‍ക്കാണ് ഇതുവരെ ബ്ലൂ ഫ്ളാഗ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചിട്ടുള്ളത്. ദുബൈയിലെ മൂന്ന് സ്വകാര്യ ബീച്ചുകള്‍ക്ക് ബ്ലൂ ഫ്ളാഗ് സര്‍ട്ടിഫിക്കറ്റ് നേരത്തേ ലഭിച്ചിട്ടുണ്ട്.
മംസാർ പൂന്തോട്ടത്തിൽ 300 തെങ്ങുകളും 55,000 ചതുരശ്ര മീറ്റർ പുൽത്തകിടികളും ഉൾപ്പെടുന്നു. എല്ലാ ദിവസവും രാവിലെ എട്ടു മുതൽ രാത്രി 10 വരെ തുറന്നിരിക്കും. വാരാന്ത്യങ്ങളിൽ, വൈകുന്നേരങ്ങളിൽ സമയം നീട്ടാറുണ്ട്. അതിനാൽ സന്ദർശകർക്ക് വാരാന്ത്യങ്ങളിലും ആസ്വദിക്കാം.
യാത്രക്കാരുടെ ശ്രദ്ധക്ക്
- ദുബൈ മെട്രോ: ട്രാഫിക് ഒഴിവാക്കാൻ നിങ്ങൾക്ക് മെട്രോയിൽ യാത്ര ചെയ്യാൻ താൽപ്പര്യമുണ്ടെങ്കിൽ, ഗ്രീൻ ലൈനിലെ അൽ ഖിയാദ മെട്രോ സ്റ്റേഷനിൽ വന്ന് ബസിലോ, കാറിലോ കയറി മംസാറിലെത്താം.
- ബസ്: അൽ മംസാർ ബീച്ച് പാർക്കിൽ എത്താൻ നിങ്ങൾക്ക് C15, C28 എന്നിവയിൽ കയറാം.
- കാർ വഴി: നിങ്ങൾ ഡ്രൈവ് ചെയ്യുകയാണെങ്കിൽ, അൽ ഇത്തിഹാദ് റോഡ്/E11 ലേക്ക് പോയി എക്സിറ്റ് 69 എടുക്കാം.
- മംസാർ ബീച്ച് പാർക്കിലെ അടയാളങ്ങൾ പിന്തുടരുക. സമീപത്തുള്ള ലാൻഡ്‌മാർക്കുകളിൽ സെഞ്ച്വറി മാൾ, ദുബൈ ഇന്‍റർനാഷണൽ ബൗളിങ് ജുമൈറ ഓപ്പണ്‍ ബീച്ച് ജുമൈറ ഓപ്പണ്‍ ബീച്ച് സെന്‍റർ എന്നിവ ഉൾപ്പെടുന്നു.