കവന്ത തൊട്ടറിയാൻ ട്രക്കിങ്
text_fieldsമൂലമറ്റം: അറക്കുളം പഞ്ചായത്തിലെ ടൂറിസം സാധ്യതകൾ പുറംലോകത്തെ അറിയിക്കാൻ ട്രക്കിങ് സംഘടിപ്പിക്കുന്നു. ലോകടൂറിസം ദിനമായ 27ന് ‘പി4’ എന്ന വാട്സ്അപ് ഗ്രൂപ് അംഗങ്ങളുടെ നേതൃത്വത്തിലാണ് ട്രക്കിങ് സംഘടിപ്പിച്ചിട്ടുള്ളത്.
മൂലമറ്റം ആശ്രമം കവലയിൽനിന്ന് ഉളുപ്പുണി കവന്തയിലേക്ക് നടത്തുന്ന ട്രക്കിങ്ങിൽ 500ഓളം അംഗങ്ങൾ പങ്കെടുക്കുമെന്നാണ് വിലയിരുത്തൽ. തുടർന്ന് ചേരുന്ന സൗഹൃദസദസ്സിൽ ‘അറക്കുളം പഞ്ചായത്തിലെ ടൂറിസം സാധ്യതകളും പ്രതിസന്ധികളും’ വിഷയത്തിൽ ചർച്ചാവേദി ഒരുക്കും.
ടൂറിസം മേഖലയിൽ പ്രവർത്തിക്കുന്നവർ, ടൂറിസം താൽപര്യമുള്ളവർ, തങ്ങളുടേതായ ആശയങ്ങൾ ഉള്ളവർ എന്നിങ്ങനെ വിനോദ സഞ്ചാരരംഗവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർക്കും പ്രവർത്തിക്കാൻ ഉദ്ദേശിക്കുന്നവർക്കും ട്രക്കിങ്ങിൽ പങ്കെടുക്കാം.
തങ്ങളുടെ ആശയങ്ങളും മറ്റും എഴുതി തയാറാക്കി അവതരിപ്പിക്കും. നിർദേശങ്ങൾ അറക്കുളം പഞ്ചായത്തിലെ ടൂറിസം പദ്ധതികളിൽ ഉൾപ്പെടുത്താനുള്ള വിവരങ്ങൾ ഉൾപ്പെടുന്ന ഒരു ബുക്ക് തയാറാക്കാനാണ് ഉദ്ദേശിക്കുന്നത്.