2025ൽ ഒ.ടി.ടി സീരീസുകൾ വഴി ട്രെൻഡിങ്ങായ 5 ടൂറിസ്റ്റ് ഡെസ്റ്റിനേഷനുകൾ
text_fieldsസിനിമകളിലൂടെ പ്രശസ്തമായ ഒരുപാട് യാത്രാ ഡെസ്റ്റിനേഷനുകൾ നമുക്കറിയാം. ഇത് വെബ് സീരീസുകളുടെ കാലമല്ലേ. സിനിമകൾ മാത്രമല്ല, വെബ് സീരീസുകൾ വഴിയും പുതിയ ഡ്രാവൽ ഡെസ്റ്റിനേഷനുകൾക്ക് പ്രിയമേറുന്നുണ്ട്. അത്തരത്തിൽ ഈ വേനലവധിയ്ക്ക് സന്ദർശിക്കാൻ പറ്റിയ ഒ.ടി.ടി സീരീസ് വഴി ഹൃദയം കവർന്ന ചില സ്ഥലങ്ങൾ പരിചയപ്പെടാം
കോ സമുയി(തായ്‍ലൻഡ്)
വൈറ്റ് ലോട്ടസ് സീസൺ3 യിലൂടെ പ്രശസ്തമായ ദ്വീപ്. ബാങ്കോക്ക്, ഫുക്കേറ്റ് തുടങ്ങിയ നിരവധി സ്ഥലങ്ങളിലായാണ് സീരീസ് ഷൂട്ട് ചെയ്തിരിക്കുന്നത്. അവയിൽ ഏറ്റവും മനം കവർന്ന ഡെസ്റ്റിനേഷനാണ് കോ സമുയി. തായ് ലന്റിൻറെ ആചാരങ്ങളും പുരാതന ക്ഷേത്രങ്ങളും തീരദേശത്തെ ആചാരങ്ങളുമൊക്കെ വൈറ്റ് ലോട്ടസ് സീരീസിൽ മനോഹരമായി ചിത്രീകരിച്ചിരിക്കുന്നു. ആത്മീയ സുഖവാസ കേന്ദ്രങ്ങളിലും കാടിനഭിമുഖമായ റിസോർട്ടുകളിലും താമസിക്കാനായി സഞ്ചാരികളുടെ ഒഴുക്കാണ്.
നാഗാലാൻഡ്
ഗ്രാഫിക് വിഷ്വൽസിന് ഏറെ പ്രാധാന്യം നൽകുന്ന 'പതാൽ ലോക് റിട്ടേൺസ്' വടക്കു കിഴക്കൻ ഇന്ത്യൻ സംസ്ഥാനങ്ങളെ പ്രത്യേകിച്ച് നാഗാലാൻഡിന്റെ സൗന്ദര്യം ഒപ്പിയെടുത്ത സീരീസാണ്. ഇതാദ്യമായാണ് ഒരു മുഖ്യധാരാ ഇന്ത്യൻ ടെലിവിഷൻ നാഗാലാൻഡിനെ ഇത്രയും ഭംഗിയായി ചിത്രീകരിക്കുന്നത്. ഗോത്ര വിഭാഗങ്ങളുടെ ടാറ്റൂ, അവരുടെ സംഗീതം, പാചക രീതികൾ ഇവയൊക്കെ സീരീസിൽ ചിത്രീകരിച്ചിട്ടുണ്ട്. ഓഫ് ബീറ്റ് ടൂറിസം ഡെസ്റ്റിനേഷൻ എന്ന നിലയ്ക്കാണ് സഞ്ചാരികൾ നാഗാലാൻഡ് തെരഞ്ഞെടുക്കുന്നത്.
പാരിസ്
എമിലി ഇൻ പാരിസ് സീസൺ3 സീരീസിലൂടെ സഞ്ചാരികളുടെ മനം കവർന്നിരിക്കുകയാണ് പാരീസിൻറെ പാരീസിയൻ ഗേറ്റ് വേ. സെയിന്റ് ജർമെയ്ൻ ഡീ പ്രെസിലും, മോണ്ട് പർണാസെയിലുമായി ചിത്രീകരിച്ച ഈ സീരീസ് മറ്റു സീസണുകളെ അപേക്ഷിച്ച് നഗരത്തിന് ആർടിസ്റ്റിക് ടോൺ നൽകുന്നു.
സിയോൾ( സൗത്ത് കൊറിയ)
ഏറെ ചർച്ചകൾക്ക് വഴിവെച്ച സ്ക്വിഡ് ഗെയിമിന്റെ രണ്ടാം സീസണിൽ സിയോളിന് കൂടുതൽ സ്ക്രീൻ പ്രസൻസ് നൽകിയിരിക്കുന്നു. പുതിയ സീരീസിൻറെ ഏറിയ ഭാഗവും ചിത്രീകരിച്ചിരിക്കുന്നത് ഗംഗനാമിനാമിലും ഇറ്റാവനിലുമായിട്ടാണ്. സിയോളിൻറെ രാത്രികാല സൗന്ദര്യം സീരീസിൽ വളരെ ഭംഗിയായി ചിത്രീകരിച്ചിട്ടുണ്ട്. സ്ക്വിഡ് ഗെയിമിന്റേതിനു സമാനമായ ഡാർക്ക് ടൂറിസം അനുഭവം നൽകുന്ന എയർ ബിഎൻ ബികൾ ഇവിടെ സഞ്ചാരികൾക്ക് പുതിയൊരനുഭവം നൽകുന്നു.
റൊമേനിയ
വെനസ്ഡേ ഈസ് ബാക്ക് സീസൺ 2 ലാണ് റൊമേനിയയിലെ ന്യൂ ഇംഗ്ലണ്ട് ഗോതിക് എന്ന ഡെസ്റ്റിനേഷൻ ചിത്രീകരിച്ചിരിക്കുന്നത്. കാൻഡിൽ ലൈറ്റ് കഫേയും ഫോർട്ടിഫൈഡ് ചർച്ചുകളുമൊക്കെയായി പുതുതലമുറയുടെ ഏറ്റവും പ്രധാനപ്പെട്ട ഫോട്ടോഷൂട്ട് സ്പോട്ടായി ഇവിടം മാറി കഴിഞ്ഞു.