Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightTravelchevron_rightExplorechevron_rightമുംബൈയിലെ 230 വർഷം...

മുംബൈയിലെ 230 വർഷം പഴക്കമുള്ള അർമേനിയൻ പള്ളിയിൽ പ്രാർത്ഥന മലയാളത്തിൽ; ഞായറാഴ്ച സന്ദർശകർക്ക് ഇഡ്ഡലിയും കാപ്പിയും

text_fields
bookmark_border
Armenian Church
cancel
camera_alt

റിച്ച ഛദ്ദ അർമേനിയൻ പള്ളിയിൽ

മുംബൈയുടെ ബഹുമുഖ സംസ്കാരത്തിന്റെയും പൈതൃകത്തിന്റെയും അടയാളമായി നിലകൊള്ളുന്ന 230 വർഷം പഴക്കമുള്ള അർമേനിയൻ പള്ളിയുടെ വിശേഷങ്ങൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നു. നടി റിച്ച ഛദ്ദ അവതരിപ്പിക്കുന്ന 'മുസാഫിരി' എന്ന യാത്രാ പരമ്പരയുടെ ആദ്യ എപ്പിസോഡിലൂടെയാണ് മുംബൈയിലെ കാലാ ഘോഡയിൽ സ്ഥിതി ചെയ്യുന്ന സെന്റ് പീറ്റേഴ്സ് അർമേനിയൻ പള്ളി വീണ്ടും ചർച്ചയാകുന്നത്.

1796ൽ സ്ഥാപിതമായ ഈ പള്ളി ഇന്ന് മലയാളികളുടെ നേതൃത്വത്തിലാണ് പരിപാലിക്കപ്പെടുന്നത്. മാത്രമല്ല, എല്ലാ ഞായറാഴ്ചകളിലും ഇവിടെയെത്തുന്ന സന്ദർശകർക്ക് മലയാളികളുടെ വകയായി ഇഡ്ഡലിയും കാപ്പിയും നൽകി സ്വീകരിക്കുന്നതും ഈ പള്ളിയുടെ വേറിട്ടൊരു പ്രത്യേകതയാണ്.

മുംബൈയിലെ തിരക്കുപിടിച്ച നഗരമധ്യത്തിൽ, രണ്ട് കെട്ടിടങ്ങൾക്കിടയിലായി സ്ഥിതി ചെയ്യുന്ന ഈ അർമേനിയൻ പള്ളിയിലേക്ക് പ്രവേശിക്കുമ്പോൾ തന്നെ കടുത്ത ചൂടിൽ നിന്ന് വലിയൊരു ആശ്വാസം ലഭിക്കുമെന്ന് റിച്ച ഛദ്ദ വിഡിയോയിൽ പറയുന്നു. കല്ലുകൾ ഉപയോഗിച്ച് നിർമിച്ചതാണ് ഈ ദേവാലയത്തിന്റെ വാസ്തുവിദ്യ. ഈസ്റ്റ് ഇന്ത്യ കമ്പനി ഇന്ത്യയിൽ വേരുറപ്പിക്കുന്ന കാലത്ത് കച്ചവടക്കാരായാണ് അർമേനിയക്കാർ മുംബൈയിലേക്ക് എത്തിയത്.

സ്വന്തമായി രാജ്യങ്ങമില്ലാതെ ഏകദേശം 1,500 വർഷത്തോളം ജീവിച്ചിരുന്ന അർമേനിയക്കാർ ഏത് നാട്ടിലും എളുപ്പത്തിൽ ഇണങ്ങിച്ചേരുന്നവരായിരുന്നു. ഒരേസമയം പല ഭാഷകൾ സംസാരിക്കാൻ കഴിഞ്ഞിരുന്ന ഇവർ, ബ്രിട്ടീഷുകാരുടെയും ഇന്ത്യക്കാരുടെയും ഇടയിലെ ഇടനിലക്കാരായി മാറുകയും ഇവിടെയുള്ള സമൂഹവുമായി പൂർണ്ണമായി ലയിച്ചുചേരുകയും ചെയ്തു. ഈ പള്ളിയുടെ ഏറ്റവും കൗതുകകരമായ മറ്റൊരു കാര്യം, ഇവിടെ ഞായറാഴ്ചകളിലെ ആരാധന നടത്തുന്നത് മലയാളത്തിലാണെന്നുള്ളതാണ്.

പള്ളിയിൽ ഉപയോഗിക്കുന്ന ബൈബിളും മലയാളത്തിലുള്ളതാണ്. പള്ളി സന്ദർശിക്കാനെത്തുന്ന ഏത് അതിഥികൾക്കും മലയാളി സമൂഹം സ്നേഹത്തോടെ ഇഡ്ഡലിയും കാപ്പിയും നൽകി സത്കരിക്കുന്നു. മുംബൈയിലെ ഒരു അർമേനിയൻ പള്ളിയിൽ വന്ന് ഇഡ്ഡലി കഴിക്കാൻ കഴിയുക എന്നത് എത്ര മനോഹരമായ കാര്യമാണ് എന്ന് റിച്ച ഛദ്ദ അത്ഭുതത്തോടെ പറയുന്നു.

മുംബൈയിലെ അർമേനിയൻ സമൂഹത്തിന്റെ പ്രധാന കേന്ദ്രമായിരുന്ന 'അർമേനിയൻ സ്ട്രീറ്റി'ലാണ് ഈ പള്ളി സ്ഥിതി ചെയ്യുന്നത്. വിശുദ്ധ പത്രോസിന്റെ സ്മരണാർത്ഥമാണ് പള്ളി നിർമിച്ചത്. കാലക്രമേണ തകർന്നുവീണ പള്ളി, പിന്നീട് 1957ൽ അതേ സ്ഥലത്ത് പുനർനിർമിക്കുകയായിരുന്നു. എം.എച്ച്. അൽതുണിയൻ ആണ് ഇതിന്റെ ശിൽപി. മുംബൈയുടെ പഴയകാല ബഹുസ്വര സംസ്കാരത്തിന്റെ ഓർമപ്പെടുത്തലായി ഇന്നും ഈ ചരിത്ര സ്മാരകം തലയുയർത്തി നിൽക്കുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
TAGS:Mumbai Armenia church Richa Chadha Travel Explore 
News Summary - Armenian Church In Mumbai Has A Malayalam Bible
Next Story