Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightTravelchevron_rightExplorechevron_rightമി​റാ​ക്​​ൾ...

മി​റാ​ക്​​ൾ ഗാ​ർ​ഡ​നി​ൽ​ ജ​ന്മ​ദി​ന​ത്തി​ൽ സൗ​ജ​ന്യ പ്ര​വേ​ശ​നം

text_fields
bookmark_border
മി​റാ​ക്​​ൾ ഗാ​ർ​ഡ​നി​ൽ​ ജ​ന്മ​ദി​ന​ത്തി​ൽ സൗ​ജ​ന്യ പ്ര​വേ​ശ​നം
cancel
camera_alt

മി​റാ​ക്​​ൾ ഗാ​ർ​ഡ​ൻ

Listen to this Article

ദു​ബൈ: ന​ഗ​ര​ത്തി​ലെ സു​പ്ര​ധാ​ന ശൈ​ത്യ​കാ​ല സ​ന്ദ​ർ​ശ​ക കേ​ന്ദ്ര​മാ​യ മി​റാ​ക്​​ൾ ഗാ​ർ​ഡ​നി​ലേ​ക്ക്​ ജ​ന്മ​ദി​ന ദി​വ​സ​ങ്ങ​ളി​ൽ വ്യ​ക്തി​ക​ൾ​ക്ക്​ സൗ​ജ​ന്യ​മാ​യി പ്ര​വേ​ശി​ക്കാം. ക​ഴി​ഞ്ഞ മാ​സ​മാ​ണ്​ ലോ​ക​ത്തെ ഏ​റ്റ​വും വ​ലി​യ പ്ര​കൃ​തി​ദ​ത്ത പൂ​ന്തോ​ട്ട​മാ​യ മി​റാ​ക്​​ൾ ഗാ​ർ​ഡ​ൻ 14ാമ​ത്​ സീ​സ​ൺ തു​ട​ക്ക​മാ​യ​ത്. 15 കോ​ടി പൂ​ക്ക​ളാ​ണ്​ മ​നോ​ഹ​ര​മാ​യി ഗാ​ർ​ഡ​നി​ൽ സം​വി​ധാ​നി​ച്ചി​ട്ടു​ള്ള​ത്. ഗാ​ർ​ഡ​നി​ലേ​ക്കു​ള്ള ടി​ക്ക​റ്റി​ന് മു​തി​ർ​ന്ന വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ​ക്കും പ്ര​വാ​സി​ക​ൾ അ​ല്ലാ​ത്ത​വ​ർ​ക്കും 105 ദി​ർ​ഹ​മും കു​ട്ടി​ക​ൾ​ക്ക് 85 ദി​ർ​ഹ​മു​മാ​ണ് നി​ര​ക്ക്.

യു.​എ.​ഇ നി​വാ​സി​ക​ൾ​ക്ക് മു​തി​ർ​ന്ന​വ​ർ​ക്ക് 73.5 ദി​ർ​ഹ​മാ​ണ്​ നി​ര​ക്ക്. കു​ട്ടി​ക​ൾ​ക്ക് 52.5 ദി​ർ​ഹ​മി​നും ടി​ക്ക​റ്റ്​ ല​ഭി​ക്കും. അ​തേ​സ​മ​യം, ജ​ന്മ​ദി​ന​ത്തി​ൽ സ​ന്ദ​ർ​ശ​ക​ർ​ക്ക്​ പ്ര​വേ​ശ​നം തി​ക​ച്ചും സൗ​ജ​ന്യ​മാ​ണെ​ന്ന്​ അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി​യി​രി​ക്കു​ക​യാ​ണ്. പ്ര​വേ​ശ​ന ക​വാ​ട​ത്തി​ൽ പാ​സ്‌​പോ​ർ​ട്ടോ എ​മി​റേ​റ്റ്‌​സ് ഐ​ഡി​യോ തെ​ളി​വാ​യി കാ​ണി​ച്ചാ​ൽ മ​തി​യാ​കും.

ദു​ബൈ​യു​ടെ ഹൃ​ദ​യ​ഭാ​ഗ​ത്തു​ള്ള വി​നോ​ദ കേ​ന്ദ്ര​ത്തി​ലേ​ക്ക് എ​ല്ലാ വ​ർ​ഷ​വും ആ​യി​ര​ക്ക​ണ​ക്കി​ന് സ​ന്ദ​ർ​ശ​ക​രാ​ണ്​ ഒ​ഴു​കി​യെ​ത്തു​ന്ന​ത്. റോ​സാ​പ്പൂ​ക്ക​ളു​ടെ ക​മാ​ന​ങ്ങ​ൾ​ക്ക​ടി​യി​ൽ ന​ട​ക്കാ​നും, മ​നോ​ഹ​ര​മാ​യ പു​ഷ്പ സൃ​ഷ്ടി​ക​ൾ കാ​ണാ​നു​മു​ള്ള സാ​ഹ​ച​ര്യ​മാ​ണ്​ ഇ​വി​ടെ​യു​ള്ള​ത്. പു​ഷ്പ കൊ​ട്ടാ​രം, എ​മി​റേ​റ്റ്സ് എ380 ​വി​മാ​നം എ​ന്നി​ങ്ങ​നെ പൂ​ന്തോ​ട്ട​ത്തി​ൽ ശ്ര​ദ്ധേ​യ​മാ​യ ഇ​ൻ​സ്റ്റാ​ളേ​ഷ​നു​ക​ളും കാ​ണാ​ൻ ക​ഴി​യും.

Show Full Article
TAGS:Birthday free entry miracle garden UAE News 
News Summary - Free entry to Miracle Garden on birthdays
Next Story