Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightTravelchevron_rightExplorechevron_rightഫാഷനല്ല, അപകടത്തിന്റെ...

ഫാഷനല്ല, അപകടത്തിന്റെ മുറിപ്പാടുകൾ; ‘തായ്‍ലാന്‍റ് ടാറ്റുകൾ’ക്ക് പിന്നിലെ കഥകൾ...

text_fields
bookmark_border
ഫാഷനല്ല, അപകടത്തിന്റെ മുറിപ്പാടുകൾ; ‘തായ്‍ലാന്‍റ് ടാറ്റുകൾ’ക്ക് പിന്നിലെ കഥകൾ...
cancel
camera_alt

Thailand

എല്ലാവരും ഒരിക്കലെങ്കിലും പോകാന്‍ ആഗ്രഹിക്കുന്ന സ്ഥലമാണ് തായ്‍ലാന്‍റ്. അവിടുത്തെ ബീച്ചുകൾ, നൈറ്റ് ലൈഫ്, ഭക്ഷണം, ബൊഹീമിയൻ എലിഫന്‍റ് പാന്‍റുകൾ, പച്ച ബാമുകൾ, ടുക്-ടുക് റൈഡുകൾ, അങ്ങനെ പലതും വിനോദസഞ്ചാരികളെ ആകർഷിക്കുന്നവയാണ്. എന്നാൽ ഈയിടയായി സോഷ്യൽ മീഡിയയിൽ ഏറെ ചർച്ചയാകുന്നത് 'തായ്‍ലാന്‍റിലെ ടാറ്റു'കളെ കുറിച്ചാണ്. ഇത് യഥാർഥത്തിൽ ടാറ്റുകൾ അല്ല. പലപ്പോഴും അപകടകരമായ ഡ്രൈവിങ്ങും അമിതമായ നിശാ പാർട്ടികളും കാരണമുണ്ടകുന്ന അപകടങ്ങളുടെ അടയാളങ്ങളാണ് 'തായ്‍ലാന്‍റ് ടാറ്റുകൾ' എന്നറിയപ്പെടുന്നത്.

ഈയിടെ ദ ഡ്രീമിങ് റോഡ് എന്ന സമൂഹ മാധ്യമ അക്കൗണ്ടിലുടെ വിനോദ സഞ്ചാരികളായ ദമ്പതികൾ പങ്കുവെച്ച വിഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്. ഈ വിഡിയോയിൽ നിരവധി വിനോദ സഞ്ചാരികളാണ് ബാൻഡേയിഡുകൾ ചുറ്റി നടക്കുന്നത്. ഇത് ഒരു ബാൻഡേജ് ഫാഷൻ എന്ന് മാത്രം വിളിക്കാവുന്ന രീതിയിൽ നഗരത്തിൽ തുടർന്നു കൊണ്ടിരിക്കുകയാണ്. 43 മില്ല്യൺ കാഴ്ച്ക്കാരാണ് ഇതിനോടകം ഈ വിഡിയോ കണ്ടട്ടുള്ളത്. പുതിയ സ്ഥലങ്ങൾ സ്വയം എക്സ്പ്ളോർ ചെയ്യുന്നതാണ് ഇപ്പോഴത്തെ ട്രെൻഡ്. ഈ ട്രെൻഡ് ഒന്നുകൂടി എളുപ്പമാക്കാൻ ഇത്തരം സ്ഥലങ്ങളിൽ വാടകക്ക് വാഹനങ്ങൾ ലഭ്യമാണ്. കൂടുതലും ഇരുചക്രവാഹനങ്ങളാണ്.

ഇന്ത്യയിലെ പ്രധാന പിക്ക്നിക്ക് സ്പോട്ടുകളായ ഗോവ, പോണ്ടിച്ചേരി തുടങ്ങിയ സ്ഥലങ്ങളിലെ പോലെ തായ്‍ലാന്‍റിലും സ്കൂട്ടറുകൾ വാടകക്കെടുക്കുന്നത് സാധാരണമാണ്. പുതിയ സ്ഥലത്തിന്റെ ഭംഗി അനുഭവിച്ച് സ്വാതന്ത്ര്യത്തോടെ യാത്ര ചെയ്യുന്നത് ഒരു പ്രത്യേക അനുഭവമാണ്. പക്ഷേ, അത് പലപ്പോഴും അശ്രദ്ധ മൂലം അപകടസാധ്യതകൾ കൂട്ടുന്നു. തായ്‍ലാന്‍റിലേക്ക് എത്തുന്ന വിനോദസഞ്ചാരികളെ ഏറ്റവും കൂടുതൽ ബാധിക്കുന്നതും സ്കൂട്ടർ അപകടങ്ങളാണ്. ഇത്തരം അപകടങ്ങളിലൂടെയുണ്ടാകുന്ന മുറിവുകളെയാണ് 'തായ്‍ലാന്‍റ് ടാറ്റുകൾ' വിളിക്കുന്നത്.

ലോകത്തിലെ ഏറ്റവും ഉയർന്ന റോഡ് അപകട നിരക്കുള്ള രാജ്യങ്ങളിൽ ഒന്നാണ് തായ്‍ലാന്‍റ്. തായ് ഹെൽത്ത് പ്രൊമോഷൻ ഫൗണ്ടേഷൻ പ്രകാരം, തായ്‍ലാന്‍റിൽ പ്രതിദിനം ഏകദേശം 70 പേർ റോഡ് അപകടങ്ങളിൽ മരിക്കുന്നു. ഇതിൽ 74 ശതമാനവും ബൈക്ക് യാത്രക്കാരാണ്. ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ പ്രകാരം, തായ്‍ലാന്‍റിൽ ട്രാഫിക് മരണങ്ങളിൽ ഏകദേശം 75 ശതമാനവും മോട്ടോർസൈക്കിൾ യാത്രക്കാരാണ്.

Show Full Article
TAGS:travels latest news Travel Explore thailand Tourism News 
News Summary - Not fashion, but the scars of an accident; The stories behind 'Thai tattoos'
Next Story