ഇ പാസ്പോർട്ട് ഇന്ത്യക്കാർക്ക് എങ്ങനെ നേട്ടമാകും?
text_fieldsഅടുത്തിടെയാണ് ഇന്ത്യാ ഗവൺമെന്‍റ് പൗരൻമാർക്കായി ഇ പാസ്പോർട്ട് സേവനം നടപ്പിലാക്കിയത്. വിദേശ കാര്യമന്ത്രാലയത്തിന്‍റെ നാഴികക്കല്ലായാണ് ഇതിനെ നോക്കിക്കാണുന്നത്. പേപ്പറും റേഡിയോ ഫ്രീക്വൻസി ഐഡന്‍റിഫിക്കേഷനും ചേർന്ന ഇലക്ട്രോണിക് ഘടകങ്ങളടങ്ങുന്ന ഹൈബ്രിഡ് സംവിധാനമാണിത്. ഇതിൽ വ്യക്തികളുടെ വ്യക്തിഗത-ബയോമെട്രിക് വിവരങ്ങളാണ് ഉണ്ടാവുക.
ഇ പാസ്പോർട്ടിന്‍റെ നേട്ടങ്ങൾ
പാസ്പോർട്ട് ഉടമയുടെ സമഗ്ര വിവരങ്ങൾ ഉൾക്കൊള്ളുന്നതാണ് ഇ പാസ്പോർട്ട്. ഇ പാസ്പോർട്ടിൽ ബുക്ക് ലെറ്റിൽ അച്ചടിച്ച രൂപത്തിലുള്ള ഡാറ്റയും ഡിജിറ്റൽ സൈൻ ചെയ്ത ഇലക്ട്രോണിക് ചിപ്പും ഉണ്ടായിരിക്കും. ഇത് ഇമിഗ്രേഷൻ ഉദ്യാഗസ്ഥർക്ക് പരിശോധന എളുപ്പമാക്കാനും വ്യാജ രേഖ ചമക്കൽ തുടങ്ങിയവയിൽ നിന്ന് സുരക്ഷിതമാക്കാനും സഹായിക്കും.
വ്യക്തിഗത വിരങ്ങൾ ചോരാതിരിക്കുന്നതിനുള്ള പബ്ലിക് കീ ഇൻഫ്രാസ്ട്രക്ചർ സംവിധാനമാണ് പാസ്പോർട്ടിന്‍റെ ഏറ്റവും വലിയ സവിശേഷത. നിലവിൽ പാസ്പോർട്ട് കൈവശമുള്ളവർ ഇ പാസ്പോർട്ട് എടുക്കണമെന്ന് നിർബന്ധമില്ല. അതുകൊണ്ട് തന്നെ നിലവിലെ പാസ്പോർട്ടിന്‍റെ കാലാവധി കഴിഞ്ഞ ശേഷം ഇ പാസ്പോർട്ട് എടുത്താൽ മതിയെന്ന് പാസ്പോർട്ട് സേവ അറിയിച്ചിട്ടുണ്ട്.


