Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightTravelchevron_rightTravel Newschevron_right137 വർഷം പഴക്കമുള്ള...

137 വർഷം പഴക്കമുള്ള ഈഫൽ ടവറിന്റെ ഒരു ഭാഗം ലേലത്തിന്... കോടികളുണ്ടെങ്കിൽ നിങ്ങൾക്കും ലേലത്തിൽ പ​ങ്കെടുക്കാം

text_fields
bookmark_border
Eiffel Tower
cancel

പാരീസ്: ഫ്രാൻസിന്റെ തലസ്ഥാനമായ പാരീസിന്റെ മുഖമുദ്രയായ ഈഫൽ ടവറിന്റെ ഒരുഭാഗം ഇനി നിങ്ങൾക്കും സ്വന്തമാക്കാം. ചരിത്ര -പുരാവസ്തു പ്രേമികൾക്ക് ഈഫൽ ടവറിന്റെ ഒരു ഭാഗം സ്വന്തമാക്കാനുള്ള സുവർണാവസരമാണ് മേയ് 21ന് നടക്കുക. ഈഫൽ ടവറിന്റെ ഭാഗമായിരുന്ന ഒരു പിരിയൻ ഗോവണിയുടെ ലേലമാണ് അന്ന് നടക്കുക. ആർട്ട്ക്യൂറിയൽ ആണ് ലേലം സംഘടിപ്പിക്കുന്നത്.

1887-1889 കാലഘട്ടത്തിലായിരുന്നു ഈഫൽ ടവറിന്റെ നിർമാണം. ഈ സമയത്ത് ടവറിന്റെ ഭാഗമായിരുന്ന ഗോവണിയാണ് വിൽപ്പനക്ക് വെച്ചിരിക്കുന്നത്. 2.75 മീറ്റർ ഉയരമുള്ള ഈ ഘടന റിവേറ്റഡ് സ്റ്റീൽ കൊണ്ടാണ് നിർമിച്ചിരിക്കുന്നത്. 14 പടികളാണുള്ളത്. ടവറിന്റെ രണ്ടാമത്തെയും മൂന്നാമത്തെയും നിലകളെ ബന്ധിപ്പിച്ചുകൊണ്ടുള്ളതായിരുന്നു ഈ പടികൾ.

ഗുസ്താവ് ഈഫലിന്റെ മേൽനോട്ടത്തിൽ നിർമിച്ചതാണ് ഈ പടിക്കെട്ട്. 1889ലെ എക്‌സ്‌പോസിഷൻ യൂണിവേഴ്‌സെല്ലിനായി നിർമിച്ച ഈഫൽ ടവർ 20 വർഷത്തിന് ശേഷം പൊളിച്ചുനീക്കാനാണ് ഉദ്ദേശിച്ചിരുന്നത്. എന്നാൽ, പിന്നീട് ലോകത്തിലെ ഏറ്റവും പ്രിയപ്പെട്ട ഇടങ്ങളിലൊന്നായി ഈഫൽ ടവർ മാറുകയായിരുന്നു.

1983ലെ നവീകരണ പ്രവൃത്തികളുടെ ഭാഗമായി ലിഫ്റ്റുകൾ സ്ഥാപിക്കുകയും യഥാർഥ പടിക്കെട്ടുകളുടെ ഭാഗങ്ങൾ നീക്കം ചെയ്യുകയുമായിരുന്നു. പിന്നീട് അവയുടെ 20 ഭാഗങ്ങൾ ലേലം ചെയ്തിരുന്നു. 40 വർഷത്തിലേറെയായി സ്വകാര്യ ശേഖരത്തിൽ സൂക്ഷിച്ചിരുന്ന പ്രധാന ഭാഗങ്ങളിലൊന്നാണ് ഇപ്പോൾ ലേലത്തിൽ വെച്ചിരിക്കുന്നതും.

പടിക്കെട്ടിന് 1 കോടി മുതൽ 1.3 കോടി വരെയാണ് കണക്കാക്കിയിരിക്കുന്നത്. എന്നാൽ മുൻ കാല ലേലങ്ങളിൽ അഞ്ചുകോടിയിലേറെ രൂപക്കാണ് ഈഫൽ ടവറിന്റെ ഭാഗങ്ങൾ ലേലത്തിൽ പോയത്. അതുകൊണ്ടുതന്നെ റെക്കോഡ് തുകക്കാണ് ഈ ഭാഗവും ലേലത്തിൽ പോകുകയെന്നാണ് കണക്കുകൂട്ടൽ.

Show Full Article
TAGS:eiffel tower Bid Paris 
News Summary - A 137 Year Old Piece Of Eiffel Tower Is Going On Sale
Next Story