Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightTravelchevron_rightTravel Newschevron_rightഇന്ത്യക്കാർക്ക്...

ഇന്ത്യക്കാർക്ക് ആസ്‌ട്രേലിയൻ വിസക്ക് ബയോമെട്രിക്‌സ് നിർബന്ധം; പുതിയ നിയമം പ്രാബല്യത്തിൽ

text_fields
bookmark_border
Australia
cancel
camera_alt

ആസ്‌ട്രേലിയ

ഇന്ത്യയിൽ നിന്നുള്ള വിസ അപേക്ഷകർക്കായി ബയോമെട്രിക് വിവര ശേഖരണം വ്യാപിപ്പിച്ച് ആസ്‌ട്രേലിയ. സുരക്ഷിതവും കാര്യക്ഷമവും വിശ്വസനീയവുമായ വിസ സംവിധാനം നിലനിർത്തുന്നതിന്റെ ഭാഗമായാണ് പുതിയ നീക്കം. ഇന്ത്യ ഉൾപ്പെടെ 60-ഓളം രാജ്യങ്ങൾക്കാണ് പുതിയ നിയമം ബാധകമാകുക എന്ന് ന്യൂഡൽഹിയിലെ ആസ്‌ട്രേലിയൻ ഹൈക്കമ്മീഷൻ അറിയിച്ചു.

ഈ വർഷം ഒക്ടോബർ 26 മുതൽ ഇന്ത്യയിൽ നിന്ന് പുതുതായി ആസ്‌ട്രേലിയൻ വിസക്ക് അപേക്ഷിക്കുന്നവർ ബയോമെട്രിക്‌സ് നൽകേണ്ടി വന്നേക്കും. വിരലടയാളവും മുഖത്തിന്റെ ചിത്രവും ഉൾപ്പെടെയുള്ള വിവരങ്ങളാണ് നൽകേണ്ടത്. ഒക്ടോബർ 26നോ അതിനുശേഷമോ നൽകുന്ന അപേക്ഷകൾക്ക് മാത്രമാണ് പുതിയ ചട്ടം ബാധകമാകുക. അതിന് മുമ്പ് നൽകിയ അപേക്ഷകളെയോ നിലവിലുള്ള വിസകളെയോ ഇത് ബാധിക്കില്ല.

ഇന്ത്യയിലെ ആസ്‌ട്രേലിയൻ ഹൈക്കമ്മീഷണർ ഫിലിപ്പ് ഗ്രീൻ ആണ് ഇക്കാര്യം എക്‌സിലൂടെ അറിയിച്ചത്.‘ഇന്ത്യയിലെ ആസ്‌ട്രേലിയൻ വിസ അപേക്ഷകർക്കുള്ള പുതിയ ബയോമെട്രിക് ആവശ്യകതകൾ. ഒക്ടോബർ 26 മുതൽ, ഇന്ത്യൻ അപേക്ഷകർ വിരലടയാളവും മുഖത്തിന്റെ ചിത്രവും ഉൾപ്പെടെയുള്ള ബയോമെട്രിക്‌സ് നൽകേണ്ടി വന്നേക്കാം. ഇത് നിങ്ങൾക്ക് ബാധകമാണെങ്കിൽ, ആഭ്യന്തര വകുപ്പിൽ നിന്ന് നിർദ്ദേശങ്ങൾ ലഭിക്കും’ അദ്ദേഹം കുറിച്ചു.

വിസ നടപടികൾ കൈകാര്യം ചെയ്യുന്ന ആസ്‌ട്രേലിയയുടെ ആഭ്യന്തര വകുപ്പ്, ബയോമെട്രിക്‌സ് നൽകേണ്ട അപേക്ഷകരെ നേരിട്ടോ അല്ലെങ്കിൽ അവരുടെ അംഗീകൃത ഏജന്റുമാർ വഴിയോ ഇ-മെയിൽ വഴി അറിയിക്കും. അപേക്ഷകരുടെ സാഹചര്യത്തിനനുസരിച്ച്, ആസ്‌ട്രേലിയൻ ബയോമെട്രിക്‌സ് കലക്ഷൻ സെന്ററിൽ (ABCC) നേരിട്ട് ഹാജരാകാനോ അല്ലെങ്കിൽ ആസ്‌ട്രേലിയൻ Immi ആപ്പ് വഴി ഡിജിറ്റലായി ബയോമെട്രിക്‌സ് നൽകാനോ ആവശ്യപ്പെടും.

നേരത്തെ കലക്ഷൻ സെന്ററിൽ ബയോമെട്രിക്‌സ് നൽകുകയും സാധുവായ പാസ്‌പോർട്ട് കൈവശമുള്ളവർക്കും സൗജന്യമായി Immi ആപ്പ് വഴി ബയോമെട്രിക്‌സ് നൽകാൻ സാധിക്കും. പുതിയ നിയമം മൂലം വിസ പ്രോസസിങ് സമയത്തെ ബാധിക്കില്ലെന്ന് ആസ്‌ട്രേലിയൻ ഹൈക്കമ്മീഷൻ ഉറപ്പ് നൽകിയിട്ടുണ്ട്.

‘അപേക്ഷകർ ബയോമെട്രിക് ആവശ്യകതകൾ കൃത്യസമയത്ത് പൂർത്തിയാക്കിയാൽ പ്രോസസിങ് സമയം പതിവുപോലെ തുടരും. അപേക്ഷകരുടെ വ്യക്തിഗത വിവരങ്ങൾ പ്രാദേശിക നിയമങ്ങൾക്കും ആസ്‌ട്രേലിയൻ നിയമങ്ങൾക്കും അനുസൃതമായി ശേഖരിക്കുകയും സൂക്ഷിക്കുകയും കൈകാര്യം ചെയ്യുകയും ചെയ്യും. ബയോമെട്രിക് ഡാറ്റക്ക് ഉചിതമായ സ്വകാര്യതയും ഡാറ്റ സംരക്ഷണവും ഉറപ്പാക്കുമെന്നും ഹൈക്കമ്മീഷൻ അറിയിച്ചു.

അപേക്ഷകരുടെ ഐഡന്റിറ്റി, ക്രിമിനൽ പശ്ചാത്തലം, ഇമിഗ്രേഷൻ ചരിത്രം എന്നിവ പരിശോധിക്കുന്നതിനായി ആഭ്യന്തര വകുപ്പ് ബയോമെട്രിക്‌സ് മറ്റ് ആസ്‌ട്രേലിയൻ അല്ലെങ്കിൽ അന്താരാഷ്ട്ര ഏജൻസികളുമായി പരിശോധിക്കും. തിരിച്ചറിയൽ തട്ടിപ്പിൽ നിന്ന് യാത്രക്കാരെ സംരക്ഷിക്കാനും ആസ്‌ട്രേലിയയിലേക്കുള്ള യാത്ര സുരക്ഷിതമാക്കാനും രാജ്യത്തിന്റെ അതിർത്തികൾ സുരക്ഷിതമാക്കാനും ഇത് സഹായിക്കും.

ബയോമെട്രിക് ശേഖരണത്തിന് എ.ബി.സി.സി ഫീസ് ഈടാക്കും. അപേക്ഷകർ അവരുടെ വിസ അപേക്ഷയുമായി ബന്ധപ്പെട്ട പാസ്‌പോർട്ട് പോലുള്ള സാധുവായ യാത്രാ രേഖ അപ്പോയിന്റ്‌മെന്റിന് കൊണ്ടുവരണം. അല്ലെങ്കിൽ ബയോമെട്രിക് ശേഖരണം സാധ്യമാകില്ല.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
TAGS:Australia visa Biometrics Indians Mandatory 
News Summary - Australia Mandates Biometrics For Indians
Next Story