Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightTravelchevron_rightTravel Newschevron_rightഡൽഹിയിൽനിന്ന്...

ഡൽഹിയിൽനിന്ന് ഗുവാഹത്തിയിലേക്ക് ഇനി ബുള്ളറ്റ് ട്രെയിൻ; യാത്രാസമയം എട്ടു മണിക്കൂറിൽ താഴെ

text_fields
bookmark_border
ഡൽഹിയിൽനിന്ന് ഗുവാഹത്തിയിലേക്ക് ഇനി ബുള്ളറ്റ് ട്രെയിൻ; യാത്രാസമയം എട്ടു മണിക്കൂറിൽ താഴെ
cancel

ന‍്യൂഡൽഹി: രാജ്യത്തെ ഹൈസ്പീഡ് റെയിൽവേ ശൃംഖല വിപുലീകരിക്കുന്നതിന്റെ ഭാഗമായി ദില്ലിയെയും അസം തലസ്ഥാനമായ ഗുവഹാത്തിയെയും ബന്ധിപ്പിക്കുന്ന വടക്കൻ ബുള്ളറ്റ് ട്രെയിൻ പാതയ്ക്ക് (നോർത്ത് ബുള്ളറ്റ് ട്രെയിൻ കോറിഡോർ) കേന്ദ്ര സർക്കാർ അംഗീകാരം നൽകി. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കും ഇടത്തരക്കാർക്കും ഒരുപോലെ യാത്ര സാധ്യമാകുന്ന രീതിയിൽ വിമാന ടിക്കറ്റുകളേക്കാൾ കുറഞ്ഞ നിരക്കിലായിരിക്കും ബുള്ളറ്റ് ട്രെയിൻ സർവീസ് നടത്തുന്നതെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പ്രഖ്യാപിച്ചു.

വാരണാസി-ന്യൂഡൽഹി റൂട്ടിലെ രണ്ടാമത് വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ ഉദ്ഘാടനച്ചടങ്ങിൽ സംസാരിക്കവെയാണ് റെയിൽവേ മന്ത്രി പുതിയ പാതയുടെ വിശദാംശങ്ങൾ വ്യക്തമാക്കിയത്. ആഗ്ര, കാൺപൂർ, ലഖ്നൗ, വാരണാസി, പട്ന, സിലിഗുരി എന്നീ പ്രധാന സ്റ്റേഷനുകളെ ബന്ധിപ്പിച്ചാണ് ഈ പാത കടന്നുപോകുന്നത്.

പദ്ധതി യാഥാർഥ്യമാകുന്നതോടെ ദില്ലിയിൽ നിന്ന് കാൺപൂരിലേക്ക് ഒരു മണിക്കൂർ 45 മിനിറ്റുകൊണ്ടും, ആഗ്രയിലേക്ക് 59 മിനിറ്റുകൊണ്ടും, ലഖ്നൗവിലേക്ക് രണ്ട് മണിക്കൂർ 12 മിനിറ്റുകൊണ്ടും വാരണാസിയിലേക്ക് മൂന്ന് മണിക്കൂർ 33 മിനിറ്റുകൊണ്ടും എത്തുവാൻ സാധിക്കും. 'മേക്ക് ഇൻ ഇന്ത്യ' പദ്ധതിക്ക് മുൻഗണന നൽകി നിർമിക്കുന്ന ഈ ഇടനാഴിയിലൂടെ ദില്ലി-ഗുവഹാത്തി യാത്രാസമയം എട്ട് മണിക്കൂറിൽ താഴെയായി കുറയുമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ വ്യക്തമാക്കി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
TAGS:High Speed Guwahati Indian Railways 
News Summary - Delhi Guwahati Bullet Train, Northern High Speed Rail Corridor, Delhi to Guwahati Travel Time, Indian Railways Bullet Train
Next Story