Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightTravelchevron_rightTravel Newschevron_rightഊട്ടിയിലേക്കുള്ള...

ഊട്ടിയിലേക്കുള്ള ഇ-പാസ് അഞ്ചു സ്ഥലങ്ങളിൽ മാത്രമാക്കി ചുരുക്കി

text_fields
bookmark_border
ഊട്ടിയിലേക്കുള്ള ഇ-പാസ് അഞ്ചു സ്ഥലങ്ങളിൽ മാത്രമാക്കി ചുരുക്കി
cancel

ഊട്ടി: കേരളത്തിൽനിന്ന് ഊട്ടിയിലേക്കുള്ള ഇ-പാസ് ഇനി മുതൽ അഞ്ചു സ്ഥലങ്ങളിൽ മാത്രമാക്കി ചുരുക്കി. മേട്ടുപ്പാളയം-കൂനൂർ റോഡിൽ കല്ലാർ, മേട്ടുപ്പാളയം-കോത്തഗിരി റോഡിലെ കുഞ്ചപ്പന, മസിനഗുഡി, മേൽ ഗൂഡല്ലൂർ, കാരമട-മഞ്ചൂർ റോഡിലെ ഗെദ്ദ എന്നിവിടങ്ങളിലാണ് പുതിയ കേന്ദ്രങ്ങൾ.

ഇതോടെ നാടുകാണി, പാട്ടവയൽ, താളൂർ, കക്കനല്ല എന്നിവിടങ്ങളിലെ ചെക് പോസ്റ്റുകളിലെ തിരക്ക് ഒ​ഴിവാകും. നേരത്തേ, ഊട്ടിയിലേക്ക് ഇ-പാസ് നിർബന്ധമാക്കിയത് നീലഗിരിയിലെ വ്യാപാരികളുടെ വൻ വിവാദത്തിന് വഴിവെച്ചിരുന്നു. നീലഗിരി ജില്ലയിലെ വിവധയിടങ്ങളിൽ ഏർപ്പെടുത്തിയ ചെക് പോസ്റ്റുകളിലൂടെ പാസ് കാണിച്ചാൽ മാത്രമേ വാഹനങ്ങൾ കടത്തിവിട്ടിരുന്നുള്ളൂ. കേരളത്തിൽനിന്ന് ഗൂഡല്ലൂർ വഴി പോകുന്ന വാഹനങ്ങൾക്ക് ഇ-പാസ് ആവശ്യമില്ല

Show Full Article
TAGS:travel news Ootty epass 
News Summary - E-pass to Ooty reduced to only five places from now on
Next Story