Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightTravelchevron_rightTravel Newschevron_rightഈ 5 വിദേശ രാജ്യങ്ങളിൽ...

ഈ 5 വിദേശ രാജ്യങ്ങളിൽ ഇന്ത്യൻ ഡ്രൈവിങ് ലൈസൻസ് ഉപയോഗിക്കാമെന്ന് അറിയാമോ?

text_fields
bookmark_border
ഈ 5 വിദേശ രാജ്യങ്ങളിൽ ഇന്ത്യൻ ഡ്രൈവിങ് ലൈസൻസ് ഉപയോഗിക്കാമെന്ന് അറിയാമോ?
cancel

ഡിജിറ്റൽ മൈക്രോചിപ്പുകളോട് കൂടിയ ഇംഗ്ലീഷിൽ അച്ചടിച്ച ഇന്ത്യയുടെ ആധുനിക സ്മാർട്ട് കാർഡ് ഡ്രൈവിങ് ലൈസൻസുകൾ പല വിദേശ രാജ്യങ്ങളിലും സാധുതയുള്ളതാണെന്നറിയാമോ?

1. ന്യൂസിലാൻഡ്

സാധുതയുള്ള ഇന്ത്യൻ ലൈസൻസ് ഉപയോഗിച്ച് ഒരു വർഷം വരെ വാഹനമോടിക്കാൻ ന്യൂസിലാൻഡ് നിയമപരമായി അനുമതി നൽകുന്നുണ്ട്. നിങ്ങൾക്ക് കുറഞ്ഞത് 21 വയസ് പ്രായമുണ്ടായിരിക്കണം, കൂടാതെ ലൈസൻസ് ഇംഗ്ലീഷിലായിരിക്കണം. എല്ലാറ്റിലുമുപരി, ഇന്ത്യയിലേതുപോലെ ന്യൂസിലാൻഡിലും റോഡിന്‍റെ ഇടതുവശം ചേർന്നാണ് വാഹനങ്ങൾ ഓടിക്കുന്നത്.

2. ആസ്‌ട്രേലിയ

ന്യൂ സൗത്ത് വെയ്ൽസ്, ക്വീൻസ്‌ലാൻഡ്, സൗത്ത് ഓസ്‌ട്രേലിയ ഉൾപ്പെടെയുള്ള പ്രമുഖ ആസ്‌ട്രേലിയൻ സംസ്ഥാനങ്ങൾ മൂന്ന് മാസം വരെ ഇന്ത്യൻ ലൈസൻസ് അംഗീകരിക്കുന്നുണ്ട്. ന്യൂസിലാൻഡിനെപ്പോലെ ആസ്‌ട്രേലിയയിലും ഇടതുവശം ചേർന്നാണ് ഡ്രൈവിങ് എന്നതിനാൽ ഇന്ത്യൻ ഡ്രൈവർമാർക്ക് ഇത് വളരെ എളുപ്പമായിരിക്കും.

3. യു.കെ

ഇംഗ്ലണ്ട്, സ്കോട്ട്‌ലൻഡ്, വെയ്ൽസ് എന്നീ രാജ്യങ്ങൾ സന്ദർശകർക്ക് അവർ എത്തിയ തീയതി മുതൽ ഒരു വർഷം വരെ ഡ്രൈവ് ചെയ്യാൻ അനുവാദം നൽകുന്നുണ്ട്. എന്നാൽ, നിങ്ങളുടെ ഫിസിക്കൽ ലൈസൻസ് കാർഡിൽ രേഖപ്പെടുത്തിയിട്ടുള്ള വാഹന വിഭാഗങ്ങൾ മാത്രമേ നിങ്ങൾക്ക് ഓടിക്കാൻ അനുവാദമുള്ളൂ.

4. സിംഗപ്പൂർ

ഇംഗ്ലീഷിൽ അച്ചടിച്ച വാലിഡായ ഇന്ത്യൻ ലൈസൻസ് ഉണ്ടെങ്കിൽ വിനോദസഞ്ചാരികൾക്ക് സിംഗപ്പൂരിൽ 12 മാസം വരെ നിയമപരമായി വാഹനം വാടകക്കെടുത്ത് ഓടിക്കാം. നൈറ്റ് സഫാരികൾ, തീരദേശ ബോർഡ്‌വാക്കുകൾ, ഭക്ഷണശാലകൾ എന്നിവയൊക്കെ സ്വയം ഡ്രൈവ് ചെയ്ത് കണ്ടെത്താൻ ഇത് മികച്ചൊരു അവസരമൊരുക്കുന്നു.

5. സ്വിറ്റ്സർലാൻഡ്

ഇന്ത്യൻ ലൈസൻസ് ഉപയോഗിച്ച് സ്വിറ്റ്സർലാൻഡിലെ പ്രീമിയം ഹൈവേ നെറ്റ്‌വർക്കുകളിലൂടെ ഒരു വർഷം വരെ വിനോദസഞ്ചാരികൾക്ക് വണ്ടിയോടിക്കാം. എന്നാൽ ഇന്ത്യയിൽ നിന്ന് വ്യത്യസ്തമായി സ്വിറ്റ്‌സർലാൻഡിൽ വലതുവശം ചേർന്നാണ് വാഹനങ്ങൾ ഓടിക്കുന്നത്. അതിനാൽ ഇവിടുത്തെ പർവത പാതകളിലും റൗണ്ട് എബൗട്ടുകളിലും ഡ്രൈവ് ചെയ്യുമ്പോൾ കൂടുതൽ ശ്രദ്ധ പുലർത്തേണ്ടതുണ്ട്.

അഞ്ച് രാജ്യങ്ങൾ, ഒരൊറ്റ രേഖ. ന്യൂസിലാൻഡിന്റെ അഗ്നിപർവ്വത ഭൂപ്രകൃതി മുതൽ സ്വിറ്റ്‌സർലാൻഡിലെ മഞ്ഞുമല തടാകങ്ങൾ വരെ, ഇന്ത്യയുടെ ആധുനിക ഡ്രൈവിംഗ് ലൈസൻസ് ലോകത്തിലെ ഏറ്റവും മനോഹരമായ റോഡുകളിലേക്കുള്ള വാതിലുകളാണ് തുറന്നുതരുന്നത്.

Show Full Article
TAGS:driving license India Driving Digital Driving License 
News Summary - Indian driving license cannot be used in these 5 foreign countries
Next Story