Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightTravelchevron_rightTravel Newschevron_rightഇന്ത്യൻ...

ഇന്ത്യൻ പാസ്‌പോർട്ടിന്റെ കരുത്ത് കുറയുന്നു; റാങ്കിങുകളിൽ വീണ്ടും പിന്നോക്കം, ഫീസിൽ വർധന

text_fields
bookmark_border
ഇന്ത്യൻ പാസ്‌പോർട്ടിന്റെ കരുത്ത് കുറയുന്നു; റാങ്കിങുകളിൽ  വീണ്ടും പിന്നോക്കം, ഫീസിൽ വർധന
cancel

ഏറ്റവും പുതിയ ഹെൻലി പാസ്‌പോർട്ട് സൂചികയിൽ (ജൂലൈ 2026) ഇന്ത്യൻ പാസ്‌പോർട്ടിന്റെ റാങ്ക് വീണ്ടും താഴേക്ക്. മെയ് മാസത്തിൽ 78-ാം സ്ഥാനത്തായിരുന്ന ഇന്ത്യ ഇപ്പോൾ 80-ാം സ്ഥാനത്താണ്. ഫെബ്രുവരിയിൽ 75-ാം സ്ഥാനത്തേക്ക് മുന്നേറിയെങ്കിലും പിന്നീട് റാങ്കിങിൽ തിരിച്ചടി നേരിടുകയായിരുന്നു. ഇന്ത്യൻ പാസ്‌പോർട്ട് ഉപയോഗിച്ച് നിലവിൽ 56 രാജ്യങ്ങളിലേക്ക് വിസയില്ലാതെയോ, ഓൺ-അറൈവൽ വിസ വഴിയോ, ഇലക്ട്രോണിക് ട്രാവൽ ഓതറൈസേഷൻ (ഇ.ടി.എ) മുഖേനയോ സഞ്ചരിക്കാം. മറ്റ് രാജ്യങ്ങൾ കൂടുതൽ വിസ രഹിത കരാറുകൾ സ്വന്തമാക്കുന്നതാണ് ഇന്ത്യയുടെ റാങ്ക് കുറയാൻ കാരണമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

ഇതിനിടയിൽ, ഗ്ലോബൽ സിറ്റിസൺ സൊല്യൂഷൻസ് തയ്യാറാക്കിയ 'ഗ്ലോബൽ പാസ്‌പോർട്ട് ഇൻഡക്സ് 2026'-ലും ഇന്ത്യയ്ക്ക് തിരിച്ചടിയുണ്ടായിട്ടുണ്ട്. യാത്രാ സൗകര്യം, നിക്ഷേപ അവസരങ്ങൾ, ജീവിതനിലവാരം എന്നീ ഘടകങ്ങൾ കൂടി പരിഗണിക്കുന്ന ഈ സൂചികയിൽ 200 രാജ്യങ്ങളിൽ ഇന്ത്യ 125-ാം സ്ഥാനത്താണ്. ഈ സൂചികയിൽ മൊബിലിറ്റി (യാത്രാ സ്വാതന്ത്ര്യം) വിഭാഗത്തിൽ ഇന്ത്യ 135-ാം സ്ഥാനത്താണ് നിൽക്കുന്നത്.

പാസ്‌പോർട്ടുമായി ബന്ധപ്പെട്ട് മറ്റ് പ്രധാന മാറ്റങ്ങളും ഈയിടെ നടപ്പിലായിട്ടുണ്ട്. ജൂലൈ ഒന്ന് മുതൽ ഇന്ത്യയിൽ പാസ്‌പോർട്ട് ഫീസ് നിരക്കുകൾ സർക്കാർ പുതുക്കി നിശ്ചയിച്ചു. 36 പേജുള്ള സാധാരണ പാസ്‌പോർട്ടിന് നിലവിൽ 2,500 രൂപയും, തത്കാൽ സേവനത്തിന് 5,000 രൂപയുമാണ് ഫീസ്. 60 പേജുള്ള പാസ്‌പോർട്ടുകൾക്ക് സാധാരണ വിഭാഗത്തിൽ 3,500 രൂപയും തത്കാൽ വിഭാഗത്തിൽ 6,000 രൂപയുമാണ് പുതിയ നിരക്ക്. പാസ്‌പോർട്ട് പ്രധാനമായും ഒരു യാത്രാരേഖ മാത്രമാണെന്നും അതുകൊണ്ട് മാത്രം പൗരത്വം തെളിയിക്കാനാവില്ലെന്നും വിദേശകാര്യ മന്ത്രാലയം ഈയിടെ വ്യക്തമാക്കുകയും ചെയ്തിരുന്നു. എന്നാൽ പാസ്‌പോർട്ട് ഫീസിലെ വർധനയോ മന്ത്രാലയത്തിന്റെ ഈ വിശദീകരണമോ ഇന്ത്യയുടെ ആഗോള പാസ്‌പോർട്ട് റാങ്കിംഗിലെ കുറവുമായി ഔദ്യോഗികമായി ബന്ധപ്പെടുത്തിയിട്ടില്ല.

Show Full Article
TAGS:passport Global ranking Passport fee 
News Summary - Indian Passport Loses Strength; Slips in Global Rankings, Passport Fees Increased
Next Story