Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightTravelchevron_rightTravel Newschevron_rightജനശതാബ്ദി...

ജനശതാബ്ദി ട്രെയിനുകളുടെ സൂപ്പര്‍ഫാസ്റ്റ് പദവി പിന്‍വലിച്ചു; ടിക്കറ്റ് നിരക്ക് കുറഞ്ഞേക്കും

text_fields
bookmark_border
ജനശതാബ്ദി ട്രെയിനുകളുടെ സൂപ്പര്‍ഫാസ്റ്റ് പദവി പിന്‍വലിച്ചു; ടിക്കറ്റ് നിരക്ക് കുറഞ്ഞേക്കും
cancel

തിരുവനന്തപുരം: വേഗതക്കുറവ് മൂലം കേരളത്തിലോടുന്ന ജനശതാബ്ദി ട്രെയിനുകളുടെ സൂപ്പര്‍ഫാസ്റ്റ് പദവി റെയിൽവേ പിന്‍വലിച്ചു. തിരുവനന്തപുരം-കണ്ണൂര്‍, തിരുവനന്തപുരം-കോഴിക്കോട് ജനശതാബ്ദി ട്രെയിനുകളുടെ സൂപ്പര്‍ഫാസ്റ്റ് പദവിയാണ് എടുത്തുകളഞ്ഞത്. ഈ ട്രെയിനുകൾ ഇനി സാധാരണ എക്‌സ്പ്രസ് ട്രെയിനുകളായി സർവീസ് നടത്തും.

പുതിയ ട്രെയിൻ നമ്പറുകളും മാറ്റങ്ങളും 2027 ജനുവരി 1 മുതൽ പ്രാബല്യത്തില്‍ വരും.തിരുവനന്തപുരം-കണ്ണൂര്‍ ജനശതാബ്ദിയുടെ പുതിയ നമ്പർ - 16380 / 16379് തിരുവനന്തപുരം-കോഴിക്കോട് ജനശതാബ്ദിയുടെപുതിയ നമ്പർ 16376 / 16375 ആണ്.

സൂപ്പര്‍ഫാസ്റ്റ് ട്രെയിനുകൾക്ക് നിഷ്‌കർഷിച്ചിട്ടുള്ള ശരാശരി വേഗതയായ 55 കിലോമീറ്റർ ഇല്ലാത്തതുകൊണ്ടാണ് ജനശതാബ്ദി ട്രെയിനുകളെ എക്‌സ്പ്രസാക്കി തരംതാഴ്ത്തുന്നത്.

ലോകമാന്യതിലക് - തിരുവനന്തപുരം ഗരീബ് രഥ്, എറണാകുളം-പട്‌ന ട്രെയിനുകളും വരുന്ന ജനുവരി മാസത്തിൽ സാധാരണ എക്‌സ്പ്രസ് ട്രെയിനുകളായി മാറും. ഇതിനുപുറമേ, ലോകമാന്യതിലക് - തിരുവനന്തപുരം നോര്‍ത്ത് ബൈവീക്ക്‌ലി, യശ്വന്ത്പുര - തിരുവനന്തപുരം നോര്‍ത്ത് എന്നിവയുള്‍പ്പെടെ ആറ് ട്രെയിനുകളെ ഇതിനോടകം തന്നെ സൂപ്പര്‍ഫാസ്റ്റില്‍ നിന്ന് എക്‌സ്പ്രസായി മാറ്റിയിട്ടുണ്ട്. അതേസമയം, ദക്ഷിണ റെയില്‍വേയ്ക്ക് കീഴിലുള്ള മറ്റ് ഡിവിഷനുകളിലെ ആറ് എക്‌സ്പ്രസ് ട്രെയിനുകള്‍ സൂപ്പര്‍ഫാസ്റ്റായി അപ്‌ഗ്രേഡ് ചെയ്യാനും തീരുമാനിച്ചിട്ടുണ്ട്.

സൂപ്പര്‍ഫാസ്റ്റ് സര്‍ചാര്‍ജ് ഒഴിവാകുന്നത് വഴി ടിക്കറ്റ് നിരക്ക് കുറയുമെന്നത് യാത്രക്കാര്‍ക്ക് ആശ്വാസകരമാണ്. എന്നാൽ, നിലവില്‍ പല സ്റ്റേഷനുകളിലും വൈകിയെത്തുന്ന ട്രെയിനുകൾ എക്‌സ്പ്രസ് ആകുന്നതോടുകൂടി കൂടുതൽ വൈകിയോടാൻ ഇടയാക്കുമോ എന്ന ആശങ്കയും യാത്രക്കാര്‍ക്കിടയിലുണ്ട്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
TAGS:Jan Shatabdi train railway fare express train Superfast train 
News Summary - Jan Shatabdi trains lose Superfast status in Kerala, fare may drop
Next Story