Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightTravelchevron_rightTravel Newschevron_rightമേയ് മാസത്തിൽ...

മേയ് മാസത്തിൽ നിലമ്പൂരിൽ നിന്ന് കെ.എസ്.ആർ.ടി.സി നടത്തുന്ന ഉല്ലാസ യാത്ര വിവരങ്ങൾ

text_fields
bookmark_border
ksrtc 987987
cancel

മലപ്പുറം: കെ.എസ്.ആർ.ടി.സി ബജറ്റ് ടൂറിസം സെൽ മേയ് മാസത്തിൽ നിലമ്പൂർ ഡിപ്പോയിൽ നിന്ന് കേരളത്തിലെ പ്രമുഖ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് യാത്ര സംഘടിപ്പിക്കുന്നു. നെല്ലിയാമ്പതി, വയനാട്, മാമലക്കണ്ടം-മൂന്നാർ, അതിരപ്പിള്ളി, അടവി-ഗവി, മറയൂർ-കാന്തല്ലൂർ, ആലപ്പുഴ ഹൗസ് ബോട്ട്, മലക്കപ്പാറ, ഇല്ലിക്കൽകല്ല്, വാഗമൺ തുടങ്ങിയ വിവിധയിടങ്ങളിലേക്ക് യാത്ര സംഘടിപ്പിച്ചിട്ടുണ്ട്.

മേയ് ഒന്നിന് വയനാട് (580 രൂപ), മേയ് മൂന്നിന് മാമലക്കണ്ടം- മൂന്നാർ (1780 രൂപ), മേയ് നാലിന് അടവി ഗവി (3200 രൂപ), മേയ് നാലിന് അതിരപ്പിള്ളി സിൽവർ സ്റ്റോം (1770 രൂപ), മേയ് 7ന് നെല്ലിയാമ്പതി (840 രൂപ), മേയ് 9ന് മറയൂർ കാന്തല്ലൂർ മൂന്നാർ, മേയ് പത്തിന് ആലപ്പുഴ ഹൗസ് ബോട്ട് (1900 രൂപ), മേയ് 11ന് മലക്കപ്പാറ (1650), മേയ് 13ന് മാമലക്കണ്ടം മൂന്നാർ (1780 രൂപ), മേയ് 17 ഇല്ലിക്കൽ കല്ല് ഇലവീഴാപൂഞ്ചിറ (1000 രൂപ), മേയ് 18ന് നെല്ലിയാമ്പതി (840 രൂപ), മേയ് 18 വയനാട് (580 രൂപ), മേയ് 23 വാഗമൺ- ചതുരംഗപ്പാറ (3220 രൂപ), മേയ് 25ന് നെല്ലിയാമ്പതി (840), മേയ് 27 മാമലക്കണ്ടം മൂന്നാർ (1780 രൂപ) തുടങ്ങിയവയാണ് നിലമ്പൂരിൽ നിന്നുള്ള യാത്രകളും ഇതിന്‍റെ ചാർജ്ജും.

വിശദവിവരങ്ങളറിയാനും ബുക്കിങ്ങിനുമായി 9447436967, 7012968595 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.

Show Full Article
TAGS:KSRTC KSRTC Tour package KSRTC Budget Tourism 
News Summary - KSRTC budget torusim cell vacation trips
Next Story