Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightTravelchevron_rightTravel Newschevron_rightആലുവ മാർത്താണ്ഡവർമ...

ആലുവ മാർത്താണ്ഡവർമ പാലം അടച്ചിടുന്നു; ലോറികളുൾപ്പെടെയുള്ള വാഹനങ്ങൾക്ക് നിയന്ത്രണം

text_fields
bookmark_border
ആലുവ മാർത്താണ്ഡവർമ പാലം അടച്ചിടുന്നു; ലോറികളുൾപ്പെടെയുള്ള വാഹനങ്ങൾക്ക് നിയന്ത്രണം
cancel

ആലുവ: അറ്റകുറ്റപ്പണികൾക്കായി ആലുവയിലെ പഴയ മാർത്താണ്ഡവർമ പാലം ഒക്ടോബർ 28 മുതൽ നവംബർ ആറുവരെ പൂർണമായും അടച്ചിടും. ഇതിന്റെ ഭാഗമായി ആലുവയിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. വലിയ ഭാരവാഹനങ്ങൾ ഉൾപ്പെടെയുള്ളവക്ക് നിയന്ത്രണം ബാധകമാണ്. തൃശൂർ ഭാഗത്തുനിന്ന് ആലുവ വഴി എറണാകുളത്തേക്ക് വരുന്ന ഗ്യാസ്, പെട്രോളിയം ടാങ്കറുകൾ, കണ്ടെയ്നർ ലോറികൾ, ടോറസ് ഉൾപ്പെടെയുള്ള വലിയ ഭാരവാഹനങ്ങൾ അങ്കമാലിയിൽനിന്ന് കാലടി–പെരുമ്പാവൂർ റോഡ് വഴി തിരിച്ചുപോകണം.

എറണാകുളം ഭാഗത്തുനിന്ന് ആലുവയിലേക്ക് വരുന്ന വലിയ ഭാരവാഹനങ്ങൾ കളമശ്ശേരിയിൽനിന്ന് തിരിഞ്ഞ് കണ്ടെയ്നർ റോഡ് വഴി പറവൂരിലേക്ക് പോകണം. ഗ്യാസ്, പെട്രോളിയം ടാങ്കറുകൾ, കണ്ടെയ്നർ ലോറികൾ, ടോറസ് എന്നിവയ്ക്കും ഈ നിയന്ത്രണം ബാധകമാണ്. വരാപ്പുഴ, കടുങ്ങല്ലൂർ ഭാഗത്തുനിന്ന് ആലുവയിലേക്ക് വരുന്ന വാഹനങ്ങൾ കടുങ്ങല്ലൂർ ജങ്ഷനിൽനിന്ന് തിരിഞ്ഞ് യു.സി കോളജ് റോഡ് വഴി പറവൂർ കവല സിഗ്നലിലെത്തി ആലുവയിലേക്ക് പോകേണ്ടതാണ്.

പറവൂർ കവല–തോട്ടക്കാട്ടുകര സർവീസ് റോഡിൽ പറവൂർ കവലയിൽനിന്ന് ഗതാഗതം അനുവദിക്കില്ല. അങ്കമാലി, പറവൂർ ഭാഗങ്ങളിൽനിന്ന് വരുന്ന ബസുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ പറവൂർ കവലയിൽനിന്ന് മണപ്പുറം ഭാഗത്തേക്ക് തിരിയാതെ ഹൈവേ വഴി മാത്രം സഞ്ചരിക്കണം. വിമാനത്താവളത്തിലേക്ക് പോകുന്ന യാത്രക്കാർ ഗതാഗത നിയന്ത്രണം മുൻകൂട്ടി കണ്ട് യാത്രാസമയം ക്രമീകരിക്കണമെന്ന് പൊലീസ് നിർദേശിച്ചു. നിയന്ത്രണം നിലനിൽക്കുന്ന ദിവസങ്ങളിൽ പൊതുഗതാഗതം പരമാവധി ഉപയോഗിക്കണമെന്നും പൊലീസ് അഭ്യർഥിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
TAGS:aluva Marthandavarma bridge traffic restriction 
News Summary - Marthanda Varma Bridge Closed
Next Story