Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightTravelchevron_rightTravel Newschevron_rightഇഴജന്തുക്കളെ പേടിച്ച്​...

ഇഴജന്തുക്കളെ പേടിച്ച്​ വിനോദസഞ്ചാരികൾ; ഒറ്റക്കൽ ലുക്ക്​ ഔട്ട് പരിസരം കാടുമൂടി

text_fields
bookmark_border
ഇഴജന്തുക്കളെ പേടിച്ച്​ വിനോദസഞ്ചാരികൾ; ഒറ്റക്കൽ ലുക്ക്​ ഔട്ട് പരിസരം കാടുമൂടി
cancel
camera_alt

ഒ​റ്റ​ക്ക​ൽ ലു​ക്ക് ഔ​ട്ട് പ​രി​സ​രം കാ​ടു​മൂ​ടി​യ നി​ല​യി​ൽ

പു​ന​ലൂ​ർ: ഒ​റ്റ​ക്ക​ൽ ലു​ക്കൗ​ട്ട് പ​രി​സ​രം കാ​ടു​മൂ​ടി ഇ​ഴ​ജ​ന്തു​ക്ക​ളു​ടെ കേ​ന്ദ്ര​മാ​യി.വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ​ക്ക് ഭീ​ഷ​ണി. രാ​ത്രി​യി​ൽ വെ​ളി​ച്ചം ഇ​ല്ലാ​ത്ത​തും ദു​രി​ത​മാ​യി. ദി​വ​സ​വും കു​ട്ടി​ക​ള​ട​ക്കം നൂ​റു​ക​ണ​ക്കി​ന് യാ​ത്ര​ക്കാ​ർ വ​ന്നു​പോ​കു​ന്ന പ്ര​ധാ​ന വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​മാ​ണി​വി​ടം. ക​ല്ല​ട ജ​ല​സേ​ച​ന​പ​ദ്ധ​തി​യു​ടെ നി​യ​ന്ത്ര​ണ​ത്തി​ലാ​ണ്​ പ്ര​ദേ​ശം.

പ​രി​സ​ര​ത്തെ ത​ട​യ​ണ​യും മ​റ്റ്​ കാ​ഴ്ച​ക​ളും ആ​സ്വ​ദി​ക്കാ​ൻ ദേ​ശീ​യ​പാ​ത​യോ​ടു​ചേ​ർ​ന്ന് പ​വി​ലി​യ​ൻ ഉ​ണ്ട്. ഇ​വി​ടെ നി​ന്ന്​ താ​ഴ്ഭാ​ഗ​ത്തു​ള്ള ത​ട​യ​ണ​യി​ലേ​ക്ക് ഇ​റ​ങ്ങു​ന്ന ഭാ​ഗ​ത്തെ പ​ടി​ക്കെ​ട്ടു​ക​ളി​ല​ട​ക്കം കാ​ടു​മൂ​ടി. വെ​ളി​ച്ച​ത്തി​ന്​ സം​വി​ധാ​നം ഇ​ല്ലാ​ത്ത​തി​നാ​ൽ വൈ​കീ​ട്ടോ​ടെ ഇ​വി​ടെ ഇ​രു​ൾ മൂ​ടി​ത്തു​ട​ങ്ങും. പ​ട​ർ​ന്നു​കി​ട​ക്കു​ന്ന വ​ള്ളി​ച്ചെ​ടി​ക​ള​ട​ക്കം വ​ക​ഞ്ഞു​മാ​റ്റി​യാ​ണ് ആ​ളു​ക​ൾ ത​ട​യ​ണ​യി​ലേ​ക്കു​ള്ള നൂ​റോ​ളം പ​ടി​ക​ൾ ക​യ​റി​യി​റ​ങ്ങു​ന്ന​ത്.

രാ​ജ​വെ​മ്പാ​ല​യ​ട​ക്കം വി​ഷ​പ്പാ​മ്പു​ക​ളും മ​റ്റ് കാ​ട്ടു​മൃ​ഗ​ങ്ങ​ളും ധാ​രാ​ള​മു​ള്ള സ്ഥ​ല​മാ​ണി​വി​ടം. യാ​ത്ര​ക്കാ​ർ പ​ല​പ്പോ​ഴും പ​ടി​ക​ളി​ലും മ​റ്റും പാ​മ്പു​ക​ളെ കാ​ണാ​റു​മു​ണ്ട്. ഭാ​ഗ്യം കൊ​ണ്ടാ​ണ്​ ക​ടി​യേ​ൽ​ക്കാ​തെ ആ​ളു​ക​ൾ ര​ക്ഷ​പ്പെ​ടു​ന്ന​ത്. ഇ​വി​ടെ​ത്തു​ന്ന​വ​രു​ടെ സു​ര​ക്ഷ മു​ൻ​നി​ർ​ത്തി കാ​ടു​നീ​ക്കാ​നോ വെ​ളി​ച്ചം ഒ​രു​ക്കാ​നോ കെ.​ഐ.​പി അ​ധി​കൃ​ത​ർ ഇതുവരെ ത​യാ​റാ​യി​ട്ടി​ല്ല.

Show Full Article
TAGS:Kollam News Latest News ​Travel News 
News Summary - ottakkal look out area covered with forest
Next Story