Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightTravelchevron_rightTravel Newschevron_rightവരൾച്ചയിൽ വെള്ളം...

വരൾച്ചയിൽ വെള്ളം വറ്റി: പാലരുവി ഇന്ന് അടയ്​ക്കും

text_fields
bookmark_border
വരൾച്ചയിൽ വെള്ളം വറ്റി: പാലരുവി ഇന്ന് അടയ്​ക്കും
cancel
camera_alt

  നീ​രൊ​ഴു​ക്ക് നി​ല​ക്കു​ന്ന പാ​ല​രു​വി വെ​ള്ള​ച്ചാ​ട്ടം

പു​ന​ലൂ​ർ: ക​ടു​ത്ത വ​ര​ൾ​ച്ച​യി​ൽ നീ​രൊ​ഴു​ക്ക് തീ​രെ ഇ​ല്ലാ​താ​യ​തോ​ടെ കി​ഴ​ക്ക​ൻ മേ​ഖ​ല​യി​ലെ പ്ര​ധാ​ന വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര​മാ​യ ആ​ര്യ​ങ്കാ​വ് പാ​ല​രു​വി ചൊ​വ്വാ​ഴ്ച അ​ട​ക്കും. അ​റ്റ​കു​റ്റ​പ​ണി ന​ട​ത്തി ആ​വ​ശ്യ​ത്തി​ന് വെ​ള​ള​വും എ​ത്തി​യ​തി​ന് ശേ​ഷ​മേ ഇ​നി ജ​ല​പാ​ത​ത്തി​ലേ​ക്ക് വി​നോ​ദ സ​ഞ്ചാ​രി​ക​ൾ​ക്ക് പ്ര​വേ​ശ​നം അ​നു​വ​ദി​ക്കു​ക​യു​ള്ളു.

ഈ ​മേ​ഖ​ല​യി​ലെ മ​റ്റൊ​രു ജ​ല​പാ​ത​മാ​യ അ​ച്ച​ൻ​കോ​വി​ൽ കും​ഭാ​വു​രു​ട്ടി നേ​രു​ത്തെ അ​ട​ച്ചി​രു​ന്നു. ഈ ​അ​രു​വി​ക​ളി​ൽ വെ​ള്ള​മെ​ത്തു​ന്ന അ​തി​ർ​ത്തി മ​ല​യോ​ര​ത്ത് ക​ടു​ത്ത വ​ര​ൾ​ച്ച​യാ​ണ് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളാ​യ തെ​ന്മ​ല, കു​ള​ത്തു​പ്പു​ഴ, പു​ന​ലൂ​ർ തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ൽ വേ​ന​ൽ മ​ഴ ധാ​രാ​ളം ല​ഭി​ക്കു​മ്പോ​ഴും ആ​ര്യ​ങ്കാ​വ്, അ​ച്ച​ൻ​കോ​വി​ൽ വ​ന​മേ​ഖ​ല​യി​ൽ മ​ഴ വ​ള​രെ കു​റ​വാ​ണ്. ഇ​ടി​ക്കി​ടെ മ​ഴ ല​ഭി​ക്കു​ന്നു​ണ്ടെ​ങ്കി​ലും അ​രു​വി​ക​ളി​ലെ സ​മൃ​ദ്ധ​മാ​യ നീ​രൊ​ഴു​ക്ക് ഇ​ല്ലാ​ത​യോ​തോ​ടെ അ​രു​വി​ക​ൾ വ​റ്റു​ക​യാ​യി​രു​ന്നു.

അ​തേ​സ‍മ​യം ക​ടു​ത്ത വേ​ന​ലും അ​വ​ധി​ക്കാ​ല​വു​മാ​യ​തി​നാ​ൽ ത​മി​ഴ്നാ​ട്ടി​ൽ നി​ന്ന​ട​ക്കം നി​ര​വ​ധി സ​ഞ്ചാ​രി​ക​ൾ പാ​ല​രു​വി ഉ​ൾ​പ്പെ​ട്ട മേ​ഖ​ല​യി​ൽ സ​ഞ്ചാ​രി​ക​ളാ​യി എ​ത്തു​ന്നു​ണ്ട്. പാ​ല​രു​വി​യി​ൽ ഉ​യ​ര​ത്തി​ൽ പാ​റ​യി​ടു​ക്കി​ൽ നി​ന്നും നേ​ർ​മ​യാ​യു​ള്ള വെ​ള്ളം പൈ​പ്പി​ലൂ​ടെ താ​ഴേ​ക്ക് ഒ​ഴു​ക്കു​ന്നു​ണ്ടെ​ങ്കി​ലും ഇ​ത് കു​ളി​ക്കാ​ൻ പ​ര്യാ​പ്ത​മാ​കു​ന്നി​ല്ല. ടി​ക്ക​റ്റെ​ടു​ത്ത് ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ എ​ത്തി​യ ആ​ളു​ക​ൾ ആ​വ​ശ്യ​ത്തി​ന് വെ​ള്ള​മി​ല്ലാ​ത്ത​തി​നാ​ൽ നി​രാ​ശ​യോ​ടെ മ​ട​ങ്ങു​ക​യാ​യി​രു​ന്നു.

Show Full Article
TAGS:palaruvi closed Kollam News 
News Summary - Palaruvi to be closed today
Next Story