ഐഫോൺ 17 വാങ്ങുന്ന കാശ് പോലുമാകില്ല ഈ ഏഴു രാജ്യങ്ങൾ സന്ദർശിക്കാൻ
text_fieldsഐ ഫോൺ 17 വാങ്ങാൻ ഷോറൂമുകൾക്ക് മുന്നിൽ അരങ്ങേറിയ കോലാഹലങ്ങളും നീണ്ട നിരയും കണ്ടവരാണ് നമ്മൾ. എന്നാൽ ഇതൊരെണ്ണം വാങ്ങുന്ന കാശു പോലും മുടക്കാതെ കുറഞ്ഞ ചെലവിൽ കണ്ടു വരാവുന്ന വിദേശ ടൂറിസം ഡെസ്റ്റിനേഷനുകൾ ഉണ്ടെന്ന് പറഞ്ഞാൽ വിശ്വസിക്കുമോ?
കംബോഡിയ
അംഗോർ വാട്ടിന്‍റെ സാന്ദര്യവും കാടിന്‍റെ വന്യതയുമാണ് കംബോഡിയയിൽ നിങ്ങളെ കാത്തിരിക്കുന്നത്. 28,000 മുതൽ 32000 വരെയാണ് വിമാന ടിക്കറ്റിന് ചെലവാകുക. താമസത്തിന് 6 രാത്രിക്ക് 15000 രൂപയോളം മാത്രമേ ചെലവ് വരുന്നുള്ളൂ. ഭക്ഷണത്തിനും മറ്റ്‍ വിനോദങ്ങൾക്കും 10,000 രൂപ വരെ. മൊത്തം 53000 മുതൽ 57,000 വരെയാണ് സന്ദർശനത്തിന് ചെലവാകുക.
വിയറ്റ്നാം
25,000 മുതൽ 30,000 രൂപ വരെയാണ് വിയറ്റ്നാമിലേക്കുള്ള ഫ്ലൈറ്റ് ടിക്കറ്റിനാവുക. താമസത്തിന് ഏകദേശം 15,000 മുതൽ 20,000 വരെയാകും. ഭക്ഷണത്തിനും വിനോദത്തിനും 10,000 രൂപ വരെ കണക്കാക്കുന്നു. മൊത്തം ചെലവ് 50,000 വമുതൽ 60,000 വരെ.
മൊറോക്കോ
40,000 മുതൽ 45,000 വരെയാണ് വിമാന ടിക്കറ്റിന് ചെലവാകുക. താമസത്തിന് 20,000 മുതൽ 25,000 വരെയാകും താമസത്തിന്. ഭക്ഷണം , വിനോദം എന്നിവക്ക് 15,000 വരെ. മൊത്തം 75,000 മുതൽ 85,000 വരെയാകും.
ഉസ്ബക്കിസ്താൻ
ഇസ്ലാമിക് വാസ്തു വിദ്യയും ബാസാറുകളും കൊണ്ട് സമ്പന്നമാണ് ഉസ്ബക്കിസ്താൻ. 25,000 മുതൽ 30,000 വരെയാണ് വിമാന ടിക്കറ്റിനാവുക. താമസത്തിന് 15,000 മുതൽ 20,000 വരെ. ഭക്ഷണം, വിനോദം എന്നിവക്ക് 12000 വരെ. മൊത്തം 55,000 മുതൽ 62,000 വരെ മാത്രമേ ആകുന്നുള്ളൂ.
ജോർജിയ
വളരെ കുറഞ്ഞ പൈസക്ക് ജോർജിയ കണ്ടുമടങ്ങാം. 30,000 മുതൽ 35,000 വരെ വിമാന ടിക്കറ്റ് ചാർജ്. താമസത്തിന് 18,000 മുതൽ 24,000 വരെ. ഭക്ഷണത്തിനും വിനോദത്തിനും 12,000 മുതൽ 14,000 വരെ. മൊത്തം 60,000 മുതൽ 70,000 വരെയാകും.
സീഷെൽ
38,000 മുതൽ 42,000 വരെയാണ് വിമാന ടിക്കറ്റിനാവുക. താമസത്തിന് 25,000 മുതൽ 30,000 വരെ. ഭക്ഷണത്തിനും വിനോദത്തിനും 15,000 വരെ. മൊത്തം 78,000 മുതൽ 85,000 വരെ.
തായ്‍ലന്‍റ്
18,000 മുതൽ 22,000 വരെയാണ് വിമാന ടിക്കറ്റ്. താമസത്തിന് 18,000 മുതൽ 24,000 വരെ. ഭക്ഷണത്തിനും വിനോദത്തിനും 12,000 രൂപ വരെ. മൊത്തം 48,000 മുതൽ 58,000 വരെ ചെലവ് വരും.