നീലഗിരിയിൽ വിരിയുന്ന കുറിഞ്ഞിപ്പൂക്കൾ
text_fieldsഓവാലി മലനിരകളിൽ പൂത്ത നീലക്കുറിഞ്ഞി
ഗൂഡല്ലൂർ: മേഖലയിൽ കുറിഞ്ഞി പൂക്കാലം തുടങ്ങി. നീലഗിരി മലനിരകളിൽ വിരിഞ്ഞുനിൽക്കുന്ന ചെറിയ ഇനം കുറിഞ്ഞിപ്പൂക്കളെ ആളുകൾ മിനിയേച്ചർ കുറിഞ്ഞി എന്നും ചോള കുറിഞ്ഞി എന്നും വിളിക്കുന്നു.12 വർഷത്തിലൊരിക്കൽ പൂക്കുന്ന നീലക്കുറിഞ്ഞി ഓവേലി വനത്തിൽ തഴച്ചുവളരുന്നു. സെപ്റ്റംബർ മാസത്തിൽ കുറിഞ്ഞി പ്പൂക്കൾ വിരിയാൻ അനുയോജ്യമായ കാലാവസ്ഥയായതിനാൽ ഇപ്പോൾ അവ വിരിഞ്ഞുനിൽക്കുന്നു.
കുറിഞ്ഞിയുടെ ഭംഗിയിൽ ആകൃഷ്ടരായി വിനോദസഞ്ചാരികൾ ഇവ കാണാൻ ആഗ്രഹം പ്രകടിപ്പിക്കുന്നുണ്ടെങ്കിലും ഓവാലി വനനിരകളിൽ പൂത്തത് കാണാൻ പ്രയാസമാണ്. നീലഗിരിയുടെ അവലാഞ്ചി മലനിരകളിലും നടുവട്ടം കല്ലടി ചുരം പാതയിലെ നീലക്കുറിഞ്ഞി പൂത്തത് കാണാൻ അവസരം ലഭിക്കും.