Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightTravelchevron_rightTravel Newschevron_rightലോകത്തിലെ ഏറ്റവും...

ലോകത്തിലെ ഏറ്റവും മികച്ച 10 വിമാനത്താവളങ്ങൾ ഇവയാണ്; ഇന്ത്യയുടെ സ്ഥാനമോ?

text_fields
bookmark_border
airports
cancel

വിമാനത്താവളങ്ങൾ ആഗോള കണക്റ്റിവിറ്റിയുടെ കേന്ദ്രങ്ങളായി മാറിയിരിക്കുന്നു. രാജ്യങ്ങളിലേക്കും നഗരങ്ങളിലേക്കുമുള്ള യാത്ര സുഗമമാക്കുന്നു. അപ്പോൾ ലോകത്തിലെ ഏറ്റവും മികച്ച വിമാനത്താവളം ഏതാണ്? കഴിഞ്ഞ വർഷം ലോകത്തിലെ ഏറ്റവും തിരക്കേറിയ നാലാമത്തെ അന്താരാഷ്ട്ര വിമാനത്താവളമായി തെരഞ്ഞെടുക്കപ്പെട്ട 2025ൽ സിംഗപ്പൂർ ചാങി വിമാനത്താവളമാണ് ഈ വർഷം ലോകത്തിലെ ഏറ്റവും മികച്ച വിമാനത്താവളം ആയി തിരഞ്ഞെടുക്കപ്പെട്ടത്.

പതിമൂന്നാം തവണയാണ് സിംഗപ്പൂർ ചാങി വിമാനത്താവളം ഈ പട്ടികയിലുൾപ്പെടുന്നത്. ലോകത്തിലെ ഏറ്റവും മികച്ച എയർപോർട്ട് ഡൈനിങ്, ലോകത്തിലെ ഏറ്റവും മികച്ച എയർപോർട്ട് വാഷ്‌റൂമുകൾ, ഏഷ്യയിലെ ഏറ്റവും മികച്ച വിമാനത്താവളം എന്നിവക്കുള്ള മറ്റ് സ്കൈട്രാക്‌സ് അംഗീകാരങ്ങൾ നേടിയ സിംഗപ്പൂർ ചാങി അതിന്റെ സമാനതകളില്ലാത്ത യാത്രാ അനുഭവത്തിന് പേരുകേട്ടതാണ്. പത്ത് നിലകളുള്ള ഒരു ഷോപ്പിങ് മാൾ, ജുവൽ, ഒന്നിലധികം ഇൻഡോർ ഗാർഡനുകൾ, ഏറ്റവും വലിയ ഇൻഡോർ വെള്ളച്ചാട്ടം, സ്പാകൾ, ഹോട്ടലുകൾ, മ്യൂസിയങ്ങൾ, സിനിമാശാലകൾ എന്നിവ ഉൾക്കൊള്ളുന്ന സിംഗപ്പൂർ ചാങി വിമാനത്താവളം വിനോദസഞ്ചാര ആകർഷണമാണ്.

ഹമദ് അന്താരാഷ്ട്ര വിമാനത്താവളം(ഖത്തർ), ടോക്കിയോ അന്താരാഷ്ട്ര വിമാനത്താവളം(ജപ്പാൻ), ഇഞ്ചിയോൺ അന്താരാഷ്ട്ര വിമാനത്താവളം(ദക്ഷിണ കൊറിയ), നരിറ്റ അന്താരാഷ്ട്ര വിമാനത്താവളം(ജപ്പാൻ), ഹോങ്കോങ് അന്താരാഷ്ട്ര വിമാനത്താവളം(ഹോങ്കോങ്ങ്), പാരീസ് ചാൾസ് ഡി ഗല്ലെ എയർപോർട്ട്(ഫ്രാൻസ്), റോം ഫിയുമിസിനോ വിമാനത്താവളം(ഇറ്റലി), മ്യൂണിക്ക് വിമാനത്താവളം(ജർമ്മനി), സൂറിച്ച് വിമാനത്താവളം (സ്വിറ്റ്സർലൻഡ്) എന്നിവയാണ് ആദ്യ പത്തിൽപ്പെട്ട മറ്റ് വിമാനത്താവളങ്ങൾ.

2025ൽ ആദ്യ പത്തിൽ ഇടം നേടുന്ന ഏക മിഡിൽ ഈസ്റ്റേൺ വിമാനത്താവളമാണ് ഖത്തറിലെ ദോഹ ഹമദ് അന്താരാഷ്ട്ര വിമാനത്താവളം. മൂന്ന് തവണ ലിസ്റ്റിൽ വന്ന വിമാനത്താവളം കൂടിയാണ്. അതേസമയം, ദുബായ് അന്താരാഷ്ട്ര വിമാനത്താവളവും ബഹ്‌റൈൻ അന്താരാഷ്ട്ര വിമാനത്താവളവും ആദ്യ 20 സ്ഥാനങ്ങളിൽ ഇടം നേടിയിട്ടുണ്ട്. ഫ്രാൻസിലെ പാരീസ് ചാൾസ് ഡി ഗല്ലെ വിമാനത്താവളം ഏഴാം സ്ഥാനത്തെത്തി തുടർച്ചയായ മൂന്നാം വർഷവും യൂറോപ്പിലെ ഏറ്റവും മികച്ച വിമാനത്താവളമെന്ന പദവി നേടി. കാനഡയിലെ വാൻകൂവർ അന്താരാഷ്ട്ര വിമാനത്താവളം (13-ാം സ്ഥാനം) അമേരിക്കയിൽ നിന്ന് ആഗോളതലത്തിൽ മികച്ച 20 വിമാനത്താവളങ്ങളിൽ ഇടം നേടിയ ഏക വിമാനത്താവളമാണ്.

ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളിലൊന്നായ ഡൽഹി അന്താരാഷ്ട്ര വിമാനത്താവളം വീണ്ടും ഇന്ത്യയിലെയും ദക്ഷിണേഷ്യയിലെയും മികച്ച വിമാനത്താവളമായി തിരഞ്ഞെടുക്കപ്പെട്ടു. അതേസമയം ബംഗളൂരുവിലെ കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളം ഇന്ത്യയിലെയും ദക്ഷിണേഷ്യയിലെയും മികച്ച പ്രാദേശിക വിമാനത്താവളമായും തെരഞ്ഞെടുക്കപ്പെട്ടു.

Show Full Article
TAGS:airport world travels Travel Journey 
News Summary - Top 10 airports in the world
Next Story