Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightTravelchevron_rightTravel Newschevron_rightവന്ദേഭാരത് തൃശൂരിൽ...

വന്ദേഭാരത് തൃശൂരിൽ യാത്ര അവസാനിപ്പിക്കും, പരശുറാം എക്സ്പ്രസ് വൈകിയോടും; ചൊവ്വാഴ്ച ട്രെയിനുകൾക്ക് നിയന്ത്രണം

text_fields
bookmark_border
https://www.madhyamam.com/tags/vande-bharat
cancel

കൊച്ചി: തിരുവനന്തപുരം: നാളെ മുതൽ ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയതായി റെയിൽവേ. കളമശേരിയിലെ ഇലക്ട്രോണിക് ഇന്റർലോക്കിങ് ജോലികൾ കാരണമാണ് ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയത്.

ചില ട്രെയിനുകളുടെ സർവിസ് ഭാഗികമായി റദ്ദാക്കുകയും ചില ട്രെയിനുകൾ വൈകും ചെയ്യുമെന്നു റെയിൽവേ അറിയിച്ചു.

ബംഗളൂരുവിൽനിന്ന് പുറപ്പെടുന്ന എറണാകുളം വന്ദേഭാരത് എക്സ്പ്രസ് തൃശ്ശൂരിൽ സർവിസ് അവസാനിപ്പിക്കും. തൃശൂരിനും എറണാകുളം ജങ്ഷനും ഇടയിലുള്ള സർവിസ് ഭാഗികമായി റദ്ദാക്കി.

എറണാകുളം ജങ്ഷനിൽനിന്ന് പുറപ്പെടേണ്ട കെ.എസ്.ആർ ബംഗളൂരു വന്ദേഭാരത് എക്സ്പ്രസ് തൃശൂരിൽ നിന്നായിരിക്കും സർവിസ് ആരംഭിക്കുന്നത്. എറണാകുളം ജങ്ഷനും തൃശൂരിനും ഇടയിൽ ഈ ട്രെയിൻ സർവിസ് ഭാഗികമായി റദ്ദാക്കി.

എറണാകുളം ജങ്ഷൻ - ഹസ്രത്ത് നിസാമുദ്ദീൻ മംഗള ലക്ഷദ്വീപ് സൂപ്പർഫാസ്റ്റ് എക്സ്പ്രസ് (ട്രെയിൻ നമ്പർ 12617): ഉച്ചക്ക് 1.25ന് എറണാകുളം ജംക്‌ഷനിൽനിന്ന് പുറപ്പെടേണ്ട ഈ ട്രെയിൻ ഒരു മണിക്കൂർ 30 മിനിറ്റ് വൈകി 2.55ന് മാത്രമേ പുറപ്പെടൂ.

മംഗളൂരു - കന്യാകുമാരി പരശുറാം എക്സ്പ്രസ്സ് (ട്രെയിൻ നമ്പർ 16649): ഒരു മണിക്കൂർ 15 മിനിറ്റ് വൈകും.

ഷാലിമാർ - തിരുവനന്തപുരം സെൻട്രൽ സൂപ്പർഫാസ്റ്റ് (ട്രെയിൻ നമ്പർ 22642): 50 മിനിറ്റ് വൈകും.

ഗാന്ധിധാം - തിരുനെൽവേലി എക്സ്പ്രസ് (ട്രെയിൻ നമ്പർ 20924) : 45 മിനിറ്റ് വൈകും.

ഡിബ്രൂഗഡ് - കന്യാകുമാരി വിവേക് എക്സ്പ്രസ് (ട്രെയിൻ നമ്പർ 22504) : 25 മിനിറ്റ് വൈകും.

ലോകമാന്യ തിലക് ടെർമിനസ് - തിരുവനന്തപുരം നോർത്ത് ഗരീബ് രഥ് എക്സ്പ്രസ് (ട്രെയിൻ നമ്പർ 12201) : 25 മിനിറ്റ് വൈകും.

ഗുരുവായൂർ - എറണാകുളം പാസഞ്ചർ (ട്രെയിൻ നമ്പർ 56317) : 15 മിനിറ്റ് വൈകും.

തിരുവനന്തപുരം - ലോകമാന്യ തിലക് ടെർമിനസ് നേത്രാവതി എക്സ്പ്രസ് (ട്രെയിൻ നമ്പർ 16346) : ഒരു മണിക്കൂർ 20 മിനിറ്റ് വൈകും.

തിരുനെൽവേലി - ജാംനഗർ എക്സ്പ്രസ് (ട്രെയിൻ നമ്പർ 19577): 40 മിനിറ്റ് വൈകും.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
TAGS:Train Services Vande Bharat Parasuram Express Indian Railways Train Service Cancelled 
News Summary - Vande Bharat to terminate journey at Thrissur, Parasuram Express to run late; train services to be regulated on Tuesday.
Next Story