Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightTravelchevron_rightടൂ​റി​സം; ഏ​കീ​കൃ​ത...

ടൂ​റി​സം; ഏ​കീ​കൃ​ത ഭ​ര​ണ ച​ട്ട​ക്കൂ​ട് ഉ​ട​ൻ

text_fields
bookmark_border
ടൂ​റി​സം; ഏ​കീ​കൃ​ത ഭ​ര​ണ ച​ട്ട​ക്കൂ​ട് ഉ​ട​ൻ
cancel

മ​സ്ക​ത്ത്: ഈ ​വ​ർ​ഷം അ​വ​സാ​ന​ത്തോ​ടെ രാ​ജ്യ​ത്തെ പൈ​തൃ​ക, ടൂ​റി​സം മേ​ഖ​ല​ക​ൾ​ക്കാ​യി സം​യോ​ജി​ത ഭ​ര​ണ ച​ട്ട​ക്കൂ​ട് ന​ട​പ്പാ​ക്കാ​നൊ​രു​ങ്ങി അ​ധി​കൃ​ത​ർ.

വി​വി​ധ മ​ന്ത്രാ​ല​യ​ങ്ങ​ളു​ടെ​യും ഗ​വ​ർ​ണ​റേ​റ്റു​ക​ളു​ടെ​യും ആ​സൂ​ത്ര​ണ, വി​ക​സ​ന ശ്ര​മ​ങ്ങ​ളെ ഒ​രൊ​റ്റ സം​വി​ധാ​ന​ത്തി​ന് കീ​ഴി​ൽ വി​ന്യ​സി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തേ​ടെ​യാ​ണി​ത്. ക​ഴി​ഞ്ഞ മാ​സം ‘പൈ​തൃ​ക ഭ​ര​ണ​ത്തി​ന്റെ​യും ടൂ​റി​സം വി​ക​സ​ന മാ​നേ​ജ്മെ​ന്റി​ന്റെ​യും വെ​ല്ലു​വി​ളി​ക​ളെ ഗ​വ​ർ​ണ​റേ​റ്റു​ക​ളു​മാ​യി ചേ​ർ​ന്ന് പ​രി​ഹ​രി​ക്കു​ക’ എ​ന്ന ത​ല​ക്കെ​ട്ടി​ൽ നാ​ലു ദി​വ​സ​ത്തെ ദേ​ശീ​യ ശി​ൽ​പ​ശാ​ല ന​ട​ന്നി​രു​ന്നു. ഇ​തി​നെ തു​ട​ർ​ന്നാ​ണ് തീ​രു​മാ​നം പ്ര​ഖ്യാ​പി​ച്ച​ത്. ഒ​മാ​ൻ വി​ഷ​ൻ 2040 ഇം​പ്ലി​മെ​ന്റേ​ഷ​ൻ ഫോ​ളോ-​അ​പ്​യൂനി​റ്റു​മാ​യി സ​ഹ​ക​രി​ച്ച് പൈ​തൃ​ക, ടൂ​റി​സം മ​ന്ത്രാ​ല​യ​മാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്.

നി​ർ​ദി​ഷ്ട ച​ട്ട​ക്കൂ​ട് സ്ഥാ​പ​ന​പ​ര​മാ​യ ഏ​കോ​പ​നം, റോ​ളു​ക​ളും ഉ​ത്ത​ര​വാ​ദി​ത്ത​ങ്ങ​ളും വ്യ​ക്ത​മാ​ക്ക​ൽ, ഗ​വ​ർ​ണ​റേ​റ്റ് ത​ല​ത്തി​ൽ വി​ക​സ​ന പ​ദ്ധ​തി​ക​ൾ ത​യാ​റാ​ക്ക​ൽ എ​ന്നി​വ​യി​ൽ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കും. പൈ​തൃ​ക, ടൂ​റി​സം പ​ദ്ധ​തി​ക​ൾ​ക്കാ​യി ഭൂ​മി അ​നു​വ​ദി​ക്കു​ന്ന​തി​ൽ സ​മ​വാ​യം ഉ​ണ്ടാ​ക്കാ​ൻ ശ്ര​മി​ക്കും. സ്വ​കാ​ര്യ മേ​ഖ​ല​യെ​യും സി​വി​ൽ സ​മൂ​ഹ​ത്തെ​യും ഇ​ട​പെ​ട​ൽ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യും ചെ​യ്യും.

ജി.​ഡി.​പി​യി​ൽ ടൂ​റി​സ​ത്തി​ന്റെ വി​ഹി​തം 5.3ശ​ത​മാ​നം ആ​യി ഉ​യ​ർ​ത്തു​ക, 12 ശ​ത​കോ​ടി റി​യാ​ൽ നി​ക്ഷേ​പം ആ​ക​ർ​ഷി​ക്കു​ക, ലോ​ക സാ​മ്പ​ത്തി​ക ഫോ​റ​ത്തി​ന്റെ യാ​ത്ര, ടൂ​റി​സം വി​ക​സ​ന സൂ​ചി​ക​യി​ൽ ഒ​മാ​ന്റെ റാ​ങ്കി​ങ് മി​ക​ച്ച 40ൽ ​എ​ത്തി​ക്കു​ക, വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ​ക്കി​ട​യി​ൽ 80 ശ​ത​മാ​നം സം​തൃ​പ്തി നി​ര​ക്ക് കൈ​വ​രി​ക്കു​ക എ​ന്നി​വ ഒ​മാ​ൻ വി​ഷ​ൻ 2040ന്റെ ​ല​ക്ഷ്യ​ങ്ങ​ളി​ൽ​പെ​ട്ട​താ​ണ്. ഇ​തി​നാ​യു​ള്ള പ്രാ​യോ​ഗി​ക മാ​ർ​ഗ​ങ്ങ​ൾ ശി​ൽ​പ്പ​ശാ​ല ച​ർ​ച്ച ചെ​യ്തു.

Show Full Article
TAGS:Tourism News governance gulf news 
News Summary - Tourism; Unified governance framework soon
Next Story