Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightTravelchevron_rightടൂ​റി​സം മേ​ഖ​ല​ക്ക്...

ടൂ​റി​സം മേ​ഖ​ല​ക്ക് കു​തി​പ്പേ​കാ​ൻ സ​ന്ന​ദ്ധ ടൂ​റി​സ്റ്റ് ഗൈ​ഡ​ൻ​സ് സേ​വ​നം

text_fields
bookmark_border
ടൂ​റി​സം മേ​ഖ​ല​ക്ക് കു​തി​പ്പേ​കാ​ൻ സ​ന്ന​ദ്ധ ടൂ​റി​സ്റ്റ് ഗൈ​ഡ​ൻ​സ് സേ​വ​നം
cancel
Listen to this Article

കു​വൈ​ത്ത് സി​റ്റി: രാ​ജ്യ​ത്തെ ടൂ​റി​സം മേ​ഖ​ല​യെ ശ​ക്തി​പ്പെ​ടു​ത്തി​ന് പ്രാ​ദേ​ശി​ക പി​ന്തു​ണ ഉ​റ​പ്പു​വ​രു​ത്തു​ന്ന ന​ട​പ​ടി​ക​ളു​മാ​യി ഇ​ൻ​ഫ​ർ​മേ​ഷ​ൻ മ​ന്ത്രാ​ല​യം. ടൂ​റി​സം ഗൈ​ഡു​ക​ളാ​യി സ​ന്ന​ദ്ധ​സേ​വ​നം ന​ട​ത്തു​ന്ന​തി​ന് പൗ​ര​ന്മാ​ർ​ക്ക് അ​വ​സ​രം ഒ​രു​ക്കി. ഇ​തി​നാ​യി ഇ​ൻ​ഫ​ർ​മേ​ഷ​ൻ മ​ന്ത്രാ​ല​യം ‘സ​ഹ​ൽ’ ആ​പ്പു​വ​ഴി സ​ന്ന​ദ്ധ ടൂ​റി​സ്റ്റ് ഗൈ​ഡ​ൻ​സ് സേ​വ​നം ആ​രം​ഭി​ച്ചു.

മ​ന്ത്രി അ​ബ്ദു​ൽ​റ​ഹ്മാ​ൻ അ​ൽ മു​തൈ​രി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഈ ​സം​രം​ഭം വ​ഴി രാ​ജ്യ​ത്തെ ടൂ​റി​സം മേ​ഖ​ല ശ​ക്തി​പ്പെ​ടു​ത്ത​ൽ, സാം​സ്കാ​രി​ക അ​നു​ഭ​വ​ങ്ങ​ൾ കൈ​മാ​റ്റം ചെ​യ്യു​ന്ന​തി​ൽ യു​വാ​ക്ക​ളെ ഉ​ൾ​പ്പെ​ടു​ത്ത​ൽ, ദേ​ശീ​യ ഐ​ഡ​ന്റി​റ്റി ഉ​യ​ർ​ത്തി​ക്കാ​ട്ട​ൽ, അ​ന്താ​രാ​ഷ്ട്ര പ്ര​തി​ച്ഛാ​യ വ​ർ​ധി​പ്പി​ക്ക​ൽ എ​ന്നി​വ ല​ക്ഷ്യ​മി​ടു​ന്നു.കു​വൈ​ത്തി​ന്റെ വളന്ററി വ​ർ​ക്ക്സെ​ന്റ​റു​മാ​യി സ​ഹ​ക​രി​ച്ച് പ​രി​പാ​ടി​ക​ൾ, ടൂ​റു​ക​ൾ എ​ന്നി​വ​യി​ൽ ഇ​വ​രെ ഉ​ൾ​പ്പെ​ടു​ത്തും. സ​ന്ദ​ർ​ശ​ക​രെ സ്വാ​ഗ​തം ചെ​യ്യു​ന്ന​തോ​ടൊ​പ്പം സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ സം​ഘ​ടി​ത പ​ങ്കാ​ളി​ത്തം സം​ഘ​ടി​പ്പി​ക്കു​ക​യും ചെ​യ്യും.

അ​പേ​ക്ഷ​ക​ർ​ക്ക് ‘സ​ഹേ​ൽ’ വ​ഴി എ​ളു​പ്പ​ത്തി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യാം. അ​ഭി​മു​ഖ​ങ്ങ​ളും നൈ​പു​ണ്യ വി​ല​യി​രു​ത്ത​ലു​ക​ളും ന​ട​ത്തി​യാ​കും തെ​ര​ഞ്ഞെ​ടു​പ്പ്. തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​വ​ർ​ക്ക് പ്ര​ത്യേ​ക പ​രി​ശീ​ല​നം ന​ൽ​കും.

Show Full Article
TAGS:tourism sector Kuwait News gulf news malayalam travels 
News Summary - Tourist guidance service ready to jump into the tourism sector
Next Story