Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightTravelchevron_rightNaturechevron_rightഗുണ്ടല്‍പേട്ടിലെ...

ഗുണ്ടല്‍പേട്ടിലെ പൂപ്പാടം കാണാന്‍ മലയാളികളുടെ തിരക്ക്

text_fields
bookmark_border
ഗുണ്ടല്‍പേട്ടിലെ പൂപ്പാടം കാണാന്‍ മലയാളികളുടെ തിരക്ക്
cancel

ഇരിട്ടി: വറുതിയുടെ കാലം നീങ്ങി ചിങ്ങം പിറന്നതോടെ ഓണത്തെ വരവേല്‍ക്കാന്‍ മലയാളികളൊരുങ്ങി. പൊന്നോണത്തെ വരവേല്‍ക്കാന്‍ ഒരുങ്ങുന്ന മലയാളികളുടെ പൂക്കളം നിറക്കാന്‍ ഗുണ്ടല്‍പേട്ടിലെ പൂപ്പാടങ്ങളും ഒരുങ്ങിക്കഴിഞ്ഞു. കണ്ണെത്താദൂരത്തോളം സൂര്യകാന്തിയും ചെണ്ടുമല്ലിയും വാടാമല്ലിയും നിറഞ്ഞുനില്‍ക്കുന്ന കാഴ്ച കാണാന്‍ നിരവധി മലയാളികളാണ് വയനാടിന്റെ അതിര്‍ത്തി കടന്ന് മുത്തങ്ങ വനത്തിന്റെ മനോഹാരിത നുകര്‍ന്ന് കര്‍ണാടകയിലെ ഗുണ്ടല്‍പേട്ടിലെത്തുന്നത്. ഗ്രാമീണതയുടെ വശ്യഭംഗിയും കര്‍ഷകരുടെ കഠിനാധ്വാനം കൊണ്ട് വിളയിച്ചെടുത്ത കാര്‍ഷികോല്പന്നങ്ങളും പൂക്കളുടെ മനംമയക്കുന്ന കാഴ്ചയും സഞ്ചാരികളുടെ മനസ്സില്‍ പ്രത്യേക അനുഭൂതിയാണ് സൃഷ്ടിക്കുന്നത്. യുവാക്കളും യുവതികളും മുതിര്‍ന്നവരുമടക്കം പലരും ഇവിടെ റീല്‍സ് ചിത്രീകരണത്തിന്റെ തിരക്കിലാണ്. സഞ്ചാരികളെ ആകര്‍ഷിക്കാനൊരുക്കിയ മുന്തിരിപ്പാടവും സഞ്ചാരികള്‍ ഇതിനകംതന്നെ പൂര്‍ണമായും കൈയടക്കിക്കഴിഞ്ഞു.

അവധിദിവസങ്ങളില്‍ സഞ്ചാരികളുടെ വലിയ തിരക്കാണ് ഇവിടെ അനുഭവപ്പെടുന്നത്. ഈ അവസരം മുതലെടുത്ത് നിരവധി കച്ചവടക്കാരും വഴിയോരങ്ങളില്‍ സ്ഥാനംപിടിച്ചിട്ടുണ്ട്. ഓണത്തിന് പൂക്കള്‍ വിളവെടുക്കുന്നതോടുകൂടി ഈ കാഴ്ചയുടെ മനോഹാരിതക്ക് മങ്ങലേൽക്കും. അതുകൊണ്ടുതന്നെ പൂക്കളുടെ പറുദീസ കാണാന്‍ പ്രേക്ഷകരെ മാടിവിളിക്കുകയാണ് ഗുണ്ടല്‍പേട്ടയെന്ന ഈ കാര്‍ഷിക ഗ്രാമം.

Show Full Article
TAGS:localnews kannur 
News Summary - Malayalis flock to see the flower garden in Gundalpet
Next Story