Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightTravelchevron_rightNaturechevron_rightസഞ്ചാരികളുടെ മനസ്സ്...

സഞ്ചാരികളുടെ മനസ്സ് കവർന്ന് വാദി ദി ഗസാലും വാദി ഖമാസും

text_fields
bookmark_border
സഞ്ചാരികളുടെ മനസ്സ് കവർന്ന് വാദി ദി ഗസാലും വാദി ഖമാസും
cancel

ത്വാഇഫ്​: സൗദി അറേബ്യയിലെ മനോഹരമായ പർവതമേഖലയായ ത്വാഇഫ്​ പ്രകൃതിസൗന്ദര്യവും പരിസ്ഥിതി വൈവിധ്യവും കൊണ്ട് സഞ്ചാരികളെ ആകർഷിക്കുകയാണ്. ഉയർന്ന മലനിരകൾക്കും വളഞ്ഞുപുളഞ്ഞ പാതകൾക്കും ഇടയിലൂടെയുള്ള നീളമേറിയ ഹൈക്കിങ്​ (കാൽനടയാത്ര) പാതകളാണ് ഇപ്പോൾ ഇവിടേക്ക് ആളുകളെ പ്രധാനമായും ആകർഷിക്കുന്നത്.

പ്രകൃതിയെ തൊട്ടറിഞ്ഞുള്ള കാൽനടയാത്ര സഞ്ചാരികൾക്ക് വേറിട്ടൊരു അനുഭവമാണ് സമ്മാനിക്കുന്നത്. പുരാതന പാതകളും എപ്പോഴും മിതമായ (തണുപ്പുള്ള) കാലാവസ്ഥയും ഉള്ള ‘അൽ ശിഫ’ മേഖലയാണ് പ്രധാന ഹൈക്കിങ്​ കേന്ദ്രങ്ങളിൽ ഒന്ന്. മേഘങ്ങളും മഞ്ഞും മൂടിയ ഇവിടുത്തെ അന്തരീക്ഷം യാത്രയുടെ ഭംഗി കൂട്ടുന്നു.

അൽ ശിഫയിലെ മലനിരകളിലൂടെയും താഴ്‌വരകളിലൂടെയും പാറക്കെട്ടുകളിലൂടെയും നടക്കുമ്പോൾ പ്രശസ്തമായ ശരവത്ത് പർവതനിരകളുടെ മനോഹരമായ കാഴ്ചകൾ കാണാം. ജൂണിപ്പർ, അക്കേഷ്യ (തൽഹ്) തുടങ്ങിയ വൃക്ഷങ്ങളും സുഗന്ധമുള്ള അപൂർവ സസ്യങ്ങളും ഇവിടെ സമൃദ്ധമായി വളരുന്നുണ്ട്.

ഹൈക്കിങ്​ പാതകൾക്കിരുവശവും കാണുന്ന പരമ്പരാഗത ഗ്രാമങ്ങളും, കൽപടവുകളായി തിരിച്ചുള്ള പർവത കൃഷിയിടങ്ങളും പ്രദേശവാസികളുടെ പാരമ്പര്യവും പഴയകാല കൃഷിരീതികളും ജീവിതശൈലിയും മനസ്സിലാക്കാൻ സഹായിക്കുന്നു. അൽ ശിഫക്ക് പുറമെ ‘വാദി ദി ഗസാൽ’, ‘വാദി ഖമാസ്’ എന്നീ താഴ്‌വരകളിലേക്കും ഈ ഹൈക്കിങ്​ പാതകൾ നീളുന്നുണ്ട്.

കുത്തനെയുള്ള ചരിവുകളും സ്വാഭാവിക നീരൊഴുക്കുകളും നിറഞ്ഞതാണ് ഈ പ്രദേശങ്ങൾ. യാത്രക്കിടയിൽ ഫോട്ടോകൾ എടുക്കാനും, അപൂർവ സസ്യങ്ങളെക്കുറിച്ച് പഠിക്കാനും, പ്രദേശത്തി​െൻറ ചരിത്രകഥകൾ കേട്ടറിയാനുമായി പ്രത്യേക വിശ്രമവേളകളും ഒരുക്കിയിട്ടുണ്ട്. പർവതനിരകൾക്ക് മുകളിൽ നിന്നുള്ള മനോഹരമായ സൂര്യാസ്തമയം കണ്ടുകൊണ്ടാണ് ഓരോ ഹൈക്കിങ്​ യാത്രയും അവസാനിക്കുന്നത്. ത്വാഇഫി​െൻറ ഉള്ളറകളിലെ പ്രകൃതിഭംഗിയും സംസ്കാരവും അടുത്തറിയാൻ നല്ലൊരു അവസരവുമാണ്.

Show Full Article
TAGS:travels Tourist Spot natural beauty Saudi Arabia 
News Summary - Wadi Al Ghazal and Wadi Khamas captivate tourists
Next Story