പാസ്പോർട്ടും വിസയുമൊന്നുമില്ലാതെ രാജ്യങ്ങൾ സന്ദർശിക്കാൻ അനുമതിയുള്ള ലോകത്തിലെ ഒരേ ഒരു വ്യക്തി
text_fieldsപാസ്പോർട്ടും വിസയും അതാത് രാഷ്ട്രങ്ങൾ നിഷ്കർഷിക്കുന്ന നിയമങ്ങളും പാലിക്കാതെ മറ്റൊരു രാജ്യത്ത് പ്രവേശിക്കാനാകില്ലെന്നതാണ് നമ്മുടെ പൊതുവായ അറിവ്. രാഷ്ട്ര തലവനോ, നയതന്ത്രജ്ഞരോ ആർക്കും തന്നെ ഈ നിയമത്തിൽ ഇളവ് ലഭിക്കുന്നില്ല. പക്ഷേ വിസയോ പാസ്പോർട്ടോ ഒരു രേഖകളും ഇല്ലാതെ രാജ്യങ്ങൽ സന്ദർശിക്കാൻ കഴിയുന്നൊരു വ്യക്തിയുണ്ട് ലോകത്ത്. ലോകത്തിലെ ഏറ്റവും ചെറിയ രാഷ്ട്രമായ വത്തിക്കാൻ സിറ്റിയുടെയും കാതലിക് ചർച്ചിന്‍റെയും തലവനായ പോപ്പിനെക്കുറിച്ചാണ് പറഞ്ഞുവരുന്നത്.
അന്താരാഷ്ട്ര തലത്തിൽ അംഗീകരിച്ച നയതന്ത്രജ്ഞൻ ആയതു കൊണ്ടുതന്നെ സാധാരണ പാസ്പോർട്ടിനു പകരം ഡിപ്ലോമാറ്റിക് പാസ്പോർട്ടുകളാണ് ഇവർ ഉപയോഗിക്കുന്നത്. ഇത് വിസയില്ലാതെ ഏതൊരു രാജ്യത്തും പ്രവേശിക്കാൻ അദ്ദേഹത്തിന് അനുവാദം നൽകുന്നു. അടുത്തിടെ അന്തരിച്ച പോപ്പ് ഫ്രാൻസിസ് ഇത്തരത്തിൽ 50 രാജ്യങ്ങൾ സന്ദർശിച്ചിരുന്നു.
1.3 ബില്യൻ കാതലിക് ക്രിസ്ത്യാനികളുടെ പ്രതിനിധി എന്ന നിലയിലാണ് അദ്ദേഹത്തിന് വിസ നിയമങ്ങൾ ബാധകമല്ലാതാകുന്നത്. മതപരവും നയതന്ത്രപപരവുമായ സ്ഥാപനത്തിന്‍റെ തലവൻ എന്ന നിലയിൽ അന്താരാഷ്ട്ര നിയമങ്ങൾക്ക് കീഴിൽ പരമാധികാരം അനുവദിച്ചു നൽകപ്പെട്ട ആളാണ് പോപ്പ്. ഇത് തന്നെയാണ് പാസ്പോർട്ടിലും മറ്റ് രേഖകളിലും അദ്ദേഹത്തിന് ഇളവുകൾ ലഭിക്കാൻ കാരണം.
1929ലെ ലാറ്റൻ ഉടമ്പടിയിൽ നിന്നാണ് പോപ്പിന് സവിശേഷ അധികാരങ്ങൾ ലഭിക്കുന്നത്. 1961ൽ വിയന്ന കൺവെൻഷന്‍റെ ഭാഗമായി ഒപ്പ് വെച്ച അന്താരാഷ്ട്ര ഉടമ്പടിയും ചില അധികാരങ്ങൾ പോപ്പിന് അനുവദിച്ചു നൽകുന്നു. ഇങ്ങനെയാണെങ്കിലും ചൈന, റഷ്യ പോലുള്ള ചില രാജ്യങ്ങൾ പോപ്പിന്‍റെ സന്ദർശനത്തിന് വിസ ആവശ്യപ്പെടുന്നുണ്ട്.