Begin typing your search above and press return to search.
exit_to_app
exit_to_app
ഇരുദിശകളിലേക്കും വായിച്ചാൽ മാറ്റമില്ലാത്ത സംഖ്യകൾ
cancel
Homechevron_rightVelichamchevron_rightClassroomchevron_rightMathematicschevron_rightഇരുദിശകളിലേക്കും...

ഇരുദിശകളിലേക്കും വായിച്ചാൽ മാറ്റമില്ലാത്ത സംഖ്യകൾ

text_fields
bookmark_border

രുദിശകള​ിലേക്കും വായിച്ചാൽ മാറ്റമില്ലാത്ത സംഖ്യകളാണ് ഇരുദിശ സംഖ്യകൾ. 373, 4554, 14941 തുടങ്ങിയവയെല്ലാം ഇരുദിശ സംഖ്യകളാണ്. ഇങ്ങനെ ഇരുദിശകളിലേക്കും വായിക്കാവുന്ന വാക്കുകളുമുണ്ട്. madam, malayalam, racecar തുടങ്ങിയവ ഉദാഹരണം.

100നും 200നും ഇടയിൽ 10 ഇരുദിശ സംഖ്യകളുണ്ട്. 101,111, 121, 131, 141, 151, 161, 171, 181,191 ഇവയാണ് സംഖ്യകൾ. ചില സംഖ്യകളുടെ വർഗങ്ങൾ ഇരുദിശ സംഖ്യകളാണെന്നു കാണാം.


ഒരു സംഖ്യയും അതു വിപരീത ക്രമത്തിലെഴുതിയ സംഖ്യയും കൂടി കൂട്ടിയാൽ ഇരുദിശ സംഖ്യ കിട്ടും. 13+31=44, 435+534=969. ചിലപ്പോൾ ഈ തിരിച്ചിടൽ ക്രിയ ആവർത്തിക്കേണ്ടിവരും. 469 എന്ന സംഖ്യ എടുക്കാം. 469+964=1433. ഇത് ഇരുദിശസംഖ്യയല്ല. അപ്പോൾ ക്രിയ ആവർത്തിക്കണം. 1433+3341=4774 ഇരുദിശ സംഖ്യ കിട്ടി. മറ്റൊരു ഉദാഹരണം കാണുക.


ഇവിടെ മൂന്നു സ്റ്റെപ്പുകൾ വേണ്ടിവന്നു ഇരു ദിശ സംഖ്യ കിട്ടാൻ. ചിലപ്പോൾ ഇങ്ങനെ അനവധി തവണ തിരിച്ചെഴുതി കൂട്ടേണ്ടിവരും. എന്നാൽ, എത്ര ആവർത്തിച്ചിട്ടും ഇരുദിശ സംഖ്യ കിട്ടാത്ത ഒരു സംഖ്യയാണ് 196. ഇത്തരത്തിൽപെട്ട ആദ്യത്തെ സംഖ്യയും 196 തന്നെ. എന്നാൽ, 196നെ ഇരുദിശ സംഖ്യയാക്കാൻ കഴിയില്ല എന്നതിന് ഇതുവരെ തെളിവു കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. പരിശ്രമിച്ചു നോക്കുക. ചിലപ്പോൾ നിങ്ങൾക്കായിരിക്കും ആ കണ്ടെത്തലിന്റെ ബഹുമതി ലഭിക്കുക.

Show Full Article
TAGS:Palindrome Maths 
News Summary - Palindromes number that reads the same forward and backward
Next Story