
നൊബേൽ പുരസ്കാരങ്ങൾ 2022
text_fieldsവൈദ്യശാസ്ത്രം
സ്വാന്റെ പേബോ. സ്വീഡിഷ് ശാസ്ത്രജ്ഞൻ
കണ്ടുപിടിത്തം: മനുഷ്യ പരിണാമത്തെക്കുറിച്ചുള്ള നിർണായക ഗവേഷണം. ആധുനിക മനുഷ്യന്റെയും ആദിമ മനുഷ്യന്റെയും ജനിതകഘടന സംബന്ധിച്ച കണ്ടെത്തലുകൾ.
ഭൗതികശാസ്ത്രം
അലെയ്ൻ ആസ്പെക്ട്, ജോൺ എഫ്. ക്ലോസർ, ആന്റൺ സെയ്ലിംഗർ
കണ്ടുപിടിത്തം: ക്വാണ്ടം സാങ്കേതികവിദ്യയുടെ പുതുയുഗത്തിന് അടിത്തറപാകിയ പരീക്ഷണ സംവിധാനങ്ങൾ വികസിപ്പിച്ചു. ക്വാണ്ടം കമ്പ്യൂട്ടറുകൾ, ക്വാണ്ടം നെറ്റ്വർക്, ക്വാണ്ടം എൻക്രിപ്റ്റഡായ ആശയവിനിമയങ്ങൾ എന്നിവയിൽ ഇവരുടെ കണ്ടുപിടിത്തം മാറ്റങ്ങൾ കൊണ്ടുവരും എന്നാണ് നിരീക്ഷണം.
രസതന്ത്രം
കരോലിൻ ആർ. ബെർടോസി, മൊർടെൻ മെൽഡൽ, കെ. ബാരി ഷാർപ് ലെസ്
കണ്ടുപിടിത്തം: മരുന്നു നിർമാണത്തിൽ പുതിയ സാധ്യതകൾ തുറക്കുന്ന ‘തന്മാത്രകളുടെ സംയുക്ത വിഘടനം’ വികസിപ്പിച്ചു. ഇവരുടെ ഗവേഷണം അർബുദ മരുന്നു നിർമാണത്തിനും ഡി.എൻ.എ വിശകലനം ചെയ്ത് പ്രത്യേക കാര്യങ്ങൾക്കായുള്ള വസ്തുക്കൾ നിർമിക്കാനും ഉപയോഗപ്പെടുന്നതാണെന്നാണ് നിരീക്ഷണം.
സാഹിത്യം
ആനി എർനോക്ക്. ഫ്രഞ്ച് എഴുത്തുകാരി
ഇരുപതിലേറെ പുസ്തകങ്ങൾ രചിച്ചു. എഴുത്തുവഴിയിൽ അതിശയകരമായ നേട്ടങ്ങൾ കൈവരിച്ച പ്രതിഭ. ‘എ മാൻസ് പ്ലേസ്’, രണ്ടാംലോകയുദ്ധം മുതലിങ്ങോട്ടുള്ള ഫ്രഞ്ച് സമൂഹത്തെയും തന്നെത്തന്നെയും വിവരിക്കുന്ന ‘ഇയേഴ്സ്’ തുടങ്ങിയവ പ്രശസ്ത കൃതികൾ.
സമാധാനം
എലിസ് ബ്യാൽയാട്സ്കി, റഷ്യൻ ഗ്രൂപ് ‘മെമ്മോറിയൽ’, യുക്രെയ്ൻ സംഘടന ‘സെൻറർ ഫോർ സിവിൽ ലിബർട്ടീസ്’
ജനാധിപത്യത്തിനും മനുഷ്യാവകാശത്തിനും വേണ്ടി നിലകൊണ്ട ബെലറൂസ് ആക്ടിവിസ്റ്റാണ് എലിസ് ബ്യാൽയാട്സ്കി. സർക്കാർ വിരുദ്ധ പ്രക്ഷോഭത്തിന്റെ പേരിൽ അറസ്റ്റിലായതിനുപിന്നാലെ ഇപ്പോഴും തടവിൽ കഴിയുകയാണ് അദ്ദേഹം. ‘കമ്യൂണിസ്റ്റ് ഏകാധിപത്യ’ത്തിന്റെ കാലത്ത് വേട്ടയാടപ്പെട്ടവർ സ്മരിക്കപ്പെടണമെന്ന ആവശ്യമുയർത്തി 1987ൽ സോവിയറ്റ് യൂനിയനിൽ സ്ഥാപിതമായ സംഘടനയാണ് ‘മെമ്മോറിയൽ’. സോവിയറ്റ് യൂനിയനുശേഷം റഷ്യയിലും നടക്കുന്ന മനുഷ്യാവകാശ നിഷേധങ്ങൾ ഇവർ രേഖപ്പെടുത്തി. ‘ദ സെന്റർ ഫോർ സിവിൽ ലിബർട്ടീസ്’ 2007ലാണ് സ്ഥാപിതമായത്.
സാമ്പത്തികം
ബെൻ എസ്. ബെർണാൻകെ, ഡഗ്ലസ് ഡബ്ല്യൂ. ഡയമണ്ട്, ഫിലിപ് എച്ച്. ഡിബ് വിഗ്
സമ്പദ്ഘടനയിൽ ബാങ്ക് തകർച്ച ഒഴിവാക്കേണ്ടതിന്റെ പ്രാധാന്യം വെളിപ്പെടുത്തിയ ഗവേഷണങ്ങൾക്കാണ് പുരസ്കാരം.