Begin typing your search above and press return to search.
exit_to_app
exit_to_app
Sky
cancel
Homechevron_rightVelichamchevron_rightMy Pagechevron_rightഭീമഗർജനം -കവിത

ഭീമഗർജനം -കവിത

text_fields
bookmark_border
Listen to this Article

വിണ്ണിൽ മറയുന്ന സൂര്യ -തെളിച്ചത്തിൽ,

ശ്രവണം തകർക്കുന്ന ഭീമമാം ഗർജ്ജനം.

ദൃശ്യം തകർക്കുന്ന പൊൻവെളിച്ചം പോൽ,

പെട്ടെന്ന് വന്നതോ? ഈ ഭീമഗർജ്ജനം.

ഗർജനം എന്തെന്നറിയാത്ത നാട്ടുകാർ,

അങ്ങോട്ടും ഇങ്ങോട്ടും ഓടിടുന്നു.

ആളിപ്പടർത്തുന്ന ഗർജനത്തിൻശബ്ദം,

കുതിച്ചു കുതിച്ചങ്ങ് വിണ്ണിലെത്തി.

എന്തെന്നറിയാത്ത പൊതുജനം കൂട്ടം,

ഗർജ്ജനം തപ്പിയലഞ്ഞിടുന്നു.

പ്രകമ്പനം കൊള്ളിക്കുമാ ഭീമഗർജനം,

കർണപുടങ്ങളിൽ കിലുകിലുക്കി.

കടലോളം തൊട്ട് മലനിരകളോളം

കടയാനെത്തുന്നതോ?

ഈ ഭീമഗർജനം.

അതോ?,

പ്രകൃതീയയച്ചതോ? ഈ ഭീമഗർജ്ജനം.

തയാറാക്കിയത്

മിദ്‌ലാജ് വണ്ടൂർ, പ്ലസ് ടു വിദ്യാർഥി, കൈനിക്കര വാഫി കോളജ്


Show Full Article
TAGS:Kavitha Malayalam Poem 
News Summary - bheema garjanam Kavitha
Next Story