
ഇനി Digraph Game കളിക്കാം
text_fieldsഇന്ന് Digraph Game പരിചയപ്പെടാം. ഈ ഗെയിമിന് വേണ്ടത് ഒരു ചതുരംഗകട്ട (dice) മാത്രം. മൊബൈൽ ഫോണിൽ പ്ലേസ്റ്റോർ ഉപയോഗിച്ച് നല്ല DICE ഇൻസ്റ്റാൾ ചെയ്താലും മതി.
പ്രൈമറി ക്ലാസിലെ കുട്ടികൾക്ക് കൂട്ടുകാരോടൊപ്പം കളിക്കാൻ പറ്റിയ രസകരമായ ഒരു ഗെയിമാണ് Digraph Game. ഇംഗ്ലീഷ് വാക്കുകളുടെ ഉച്ചാരണം എളുപ്പത്തിൽ പഠിക്കാൻ സഹായിക്കുന്നു.
A digraph is two letters that make one sound. The digraph can be made upto vowels or consonants. രണ്ടക്ഷരങ്ങൾ കൂടിച്ചേർന്ന് ഒറ്റ ശബ്ദമായി മാറുന്നു. ഇത്തരം അക്ഷരക്കൂട്ടിനെ Diagraph എന്നു പറയുന്നു.
ഉദാഹരണം: CHAIR (CH), SHOWER (SH).
എങ്ങനെ കളിക്കാം?
ഒന്നാമത്തെ വ്യക്തി Dice മുകളിലേക്ക് ഇട്ടപ്പോൾ കിട്ടിയ നമ്പർ 1 ആണെന്ന് കരുതുക
CH തുടങ്ങുന്ന ഒരു വാക്ക് എഴുതുകയും മറ്റു കളിക്കാർക്ക് വായിച്ചുകൊടുക്കുകയും ചെയ്താൽ ഒരു മാർക്ക് കിട്ടും. ഉദാഹരണം: chain.
CH എന്ന വാക്കിൽ അവസാനിക്കുന്ന വാക്കുകൾ എഴുതിയാലും മാർക്ക് കൊടുക്കണം. ഉദാഹരണം: Bench.
ഇനി 5 കിട്ടിയാൽ WRഇൽ തുടങ്ങുകയോ അവസാനിക്കുകയോ ചെയ്യുന്ന വാക്കുകൾ പറയാം. ഉദാഹരണം: Write, Wrong.
ഏറ്റവുമാദ്യം 50 മാർക്ക് ലഭിക്കുന്ന കുട്ടി ഒന്നാമതെത്തുന്നു. കളിച്ചുനോക്കാം അല്ലേ...
1. CH
2. SH
3. TH
4. KN
5. WR
6. SS
(തയാറാക്കിയത്: ഷൗക്കത്ത് അലി ഉള്ളണം)