Begin typing your search above and press return to search.
exit_to_app
exit_to_app
Say no to drugs
cancel
Homechevron_rightVelichamchevron_rightDay to Rememberchevron_rightBreak The Circle

Break The Circle

text_fields
bookmark_border

പയോഗിക്കുന്നവരെ മാത്രമല്ല ഒരു സമൂഹത്തെയൊന്നാകെ നശിപ്പിക്കുന്ന വിപത്താണ് ലഹരി. ലോകരാജ്യങ്ങൾ ഇന്ന് നേരിടുന്ന പ്രധാന പ്രതിസന്ധികളിലൊന്നാണ് ലഹരിയുടെ ഉൽപ്പാദനവും വിതരണവും വിൽപ്പനയും. യൂറോപ്പിലും ആഫ്രിക്കയിലും ഏഷ്യയിലുമെല്ലാം മയക്കുമരുന്നിന്റെ വിപണി അതിവേഗം വ്യാപിച്ചുകൊണ്ടിരിക്കുന്നത് ആശങ്കയുയർത്തുന്നതായി യു.എൻ പറയുന്നു. ലഹരി ഉപയോഗമില്ലാത്ത, പരസ്പര സഹകരണവും സഹവർത്തിത്തവുമുള്ള ഒരു അന്താരാഷ്ട്ര സമൂഹത്തെ സൃഷ്ടിക്കുന്നതിനായി എല്ലാ വർഷവും ജൂൺ 26 ലോക ലഹരി വിരുദ്ധ ദിനമായി ആചരിച്ചുപോരുന്നു.

മയക്കുമരുന്നിന്റെ ആഘാതം ദൂരവ്യാപകവും സങ്കീർണ്ണവുമാണ്. മയക്കുമരുന്ന് ഉപയോഗിക്കുന്നവരെ അതിൽനിന്ന് പിന്തിരിപ്പിക്കുക, ലഹരി ഉപയോഗം മൂലം സമൂഹത്തിലുണ്ടാകു​ന്ന പ്രശ്നങ്ങൾ കുറക്കുക, അക്രമങ്ങളും കുറ്റകൃത്യങ്ങളും കുറക്കുക, ലഹരിക്ക് അടിമപ്പെട്ടവർക്ക് ശരിയായ ചികിത്സ ഉറപ്പാക്കുക, ലഹരിക്കെതിരായി ബോധവൽക്കരണം നടത്തുക തുടങ്ങിയവയെല്ലാം ലക്ഷ്യമാക്കിയാണ് ​പ്രവർത്തനം. സർക്കാരുകൾ, സ്കൂളുകൾ, പൊതു സ്ഥാപനങ്ങൾ, എൻ.ജി.ഒകൾ, സന്നദ്ധ സംഘടനകൾ തുടങ്ങിയവയെല്ലാം ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിവരുന്നു. The evidence is clear: invest in prevention എന്നതാണ് ഈ വർഷത്തെ ലഹരി വിരുദ്ധ ദിന സന്ദേശം. പ്രതിരോധം, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയവയിലൂടെ മയക്കുമരുന്ന് മൂലമുണ്ടാകുന്ന സംഘടിത കുറ്റകൃത്യങ്ങൾ കുറക്കുക, മയക്കുമരുന്ന് ഉൽപ്പാദന- വിതരണ കണ്ണികളെ തകർക്കുക തുടങ്ങിയവ ലക്ഷ്യമാക്കിയാണ് ഈ വർഷത്തെ ലഹരി വിരുദ്ധ ദിന പ്രവർത്തനങ്ങൾ.

ലഹരി -ആഗോളവിപത്ത്

മയക്കുമരുന്ന് ഉപയോഗിക്കുന്നവർക്ക് ഉണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങൾക്ക് പുറമെ അവരുടെ കുടുംബം, സമൂഹം എന്നിവയും വെല്ലുവിളി നേരിടേണ്ടിവരുന്നു. ലഹരി ഉപയോഗം യുവാക്കളിൽ കൂടിവരുന്നത് സമൂഹത്തെ മറ്റു പ്രശ്നങ്ങളിലേക്കും നയിക്കുന്നു. സ്കൂൾ വിദ്യാർഥികൾ വരെ ലഹരിക്ക് അടിമപ്പെടുകയും കുറ്റകൃത്യങ്ങളിലേർപ്പെടുകയോ അല്ലെങ്കിൽ മറ്റു അതിക്രമങ്ങൾക്ക് ഇര​യാകേണ്ടി വരികയും ചെയ്യുന്നു. ലഹരി ഉപയോഗത്തെ സമൂഹത്തിൽനിന്ന് തുടച്ചു നീക്കാൻ സ്കൂൾ തലം മുതൽ പരിശ്രമി​ക്കണം. കുട്ടികൾ മയക്കുമരുന്നിന്റെയും മറ്റു ലഹരികളുടെയും ദൂഷ്യവശങ്ങളെക്കുറിച്ച് ബോധവാൻമാരായിരിക്കണം. സുഹൃത്തുക്കളോ അറിയുന്നവരോ ഇത്തരം ലഹരിക്കെണിയിൽ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ അധ്യാപക​രെയോ രക്ഷകർത്താകളെയോ മറ്റു ഉത്തരവാദിത്തപ്പെട്ടവരെയോ വിവരം അറിയിക്കുക. സുഹൃത്തുക്കളോ മറ്റാരെങ്കിലുമോ നിങ്ങളെ മയക്കുമരുന്ന് -ലഹരി ഉപയോഗത്തിന് പ്രോത്സാഹിപ്പിച്ചാൽ അതിനെതിരെ ശക്തമായി പ്രതികരിക്കുക, കൂടാതെ മുതിർന്നവരെ വിവരം അറിയിക്കുകയും ചെയ്യുക.

Show Full Article
TAGS:anti drug day 
News Summary - June 26 International Day Against Drug Abuse
Next Story