
ആകാശം തൊട്ട് ഇന്ത്യന്‍ വ്യോമസേന
text_fieldsലോകത്തിലെ നാലാമത്തെ ഏറ്റവും ശക്തമായ വ്യോമസേന, വ്യോമസൈനിക പ്രവര്‍ത്തനങ്ങളുടെ ചുമതലയുള്ള സേനവിഭാഗം, ഏകദേശം 1,70,000 ജീവനക്കാരും 1400ലധികം വിമാനങ്ങളുമുള്ള ഇന്ത്യന്‍ വായുസേന 2021 ഒക്ടോബര്‍ 8ന് 89ാമത് വ്യോമസേന ദിനമാചരിക്കുന്നു.
വ്യോമസേന ദിനം
1932 ഒക്ടോബര്‍ 8ന് യു.കെ റോയല്‍ എയര്‍ ഫോഴ്‌സിന്റെ പിന്തുണ സേനയായി ഇന്ത്യന്‍ വ്യോമസേന ഔദ്യോഗികമായി ഉയർന്നതിന്റെ സ്മരണാര്‍ഥവും ജവാന്മാരുടെയും മുഴുവന്‍ സേനയുടെയും നിസ്വാർഥ പരിശ്രമങ്ങളെ ആദരിക്കാനും തിരിച്ചറിയാനുമാണ് ഇൗ ദിനാചരണം. എല്ലാ വര്‍ഷവും ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലെ ഹിന്‍ഡണ്‍ എയര്‍ഫോഴ്‌സ് സ്റ്റേഷനിലാണ് ആഘോഷം നടക്കുക.
അറിയാം ഇക്കാര്യങ്ങള്‍
- അമേരിക്കയും റഷ്യ, ചൈന എന്നീ രാജ്യങ്ങളുംകഴിഞ്ഞാൽ ലോകത്തിലെ നാലാമത്തെ വലിയ വ്യോമസേനയാണ് ഇന്ത്യയുടെത്.
- ഉത്തരാഖണ്ഡ് വെള്ളപ്പൊക്കത്തില്‍ കുടുങ്ങിയ ആളുകളെ രക്ഷിക്കുന്നതിനിടെ ഇന്ത്യന്‍ വ്യോമസേന ലോക റെക്കോഡ് സൃഷ്ടിച്ചു. റാഹത്ത് എന്നുപേരിട്ട ഈ ദൗത്യത്തില്‍ ഐ.എ.എഫ് ഏകദേശം 20,000 പേരെ വ്യോമമാര്‍ഗം രക്ഷപ്പെടുത്തി.
- ഐക്യരാഷ്്ട്ര സഭ ആരംഭിച്ച സമാധാന പരിപാലന ദൗത്യങ്ങളിൽ ഐ.എ.എഫിന്റെ സാന്നിധ്യമുണ്ട്.
- വനിതാ പോരാളികളായ പൈലറ്റുമാര്‍, വനിതാ നാവിഗേറ്റര്‍മാര്‍, വനിതാ ഉദ്യോഗസ്ഥര്‍ എന്നിങ്ങനെ സ്ത്രീശക്തികൊണ്ടും ശക്തമാണ് ഇന്ത്യന്‍ വ്യോമസേന
- ഐ.എ.എഫിന് താജിക്കിസ്ഥാനില്‍ ഫാര്‍ഖോര്‍ എയര്‍ബേസ് എന്ന പേരില്‍ താവളമുണ്ട്. രാജ്യത്തിനു പുറത്തുള്ള ഇന്ത്യയുടെ ഏക സൈനിക താവളമാണിത്.
- 16,614 അടി ഉയരത്തില്‍ ലഡാക്കിലെ ദൗലത് ബേഗ് ഓള്‍ഡി എയര്‍സ്ട്രിപ്പില്‍ സി -130 ജെ ഏറ്റവും ഉയര്‍ന്ന ലാന്‍ഡിങ് നടത്തി ഐ.എ.എഫ് ലോക റെക്കോഡ് സൃഷ്ടിച്ചു.
- ഐ.എ.എഫിന് ഇന്ത്യയിലുടനീളം 60 വ്യോമതാവളങ്ങളുണ്ട്, അവയെ 7 കമാന്‍ഡുകളായി തിരിച്ചിരിക്കുന്നു.
- 22,000 അടി ഉയരത്തിലുള്ള, സിയാച്ചിന്‍ ഗ്ലേസിയര്‍ ആണ് ഐ.എ.എഫിന്റെ ഏറ്റവും ഉയര്‍ന്ന വ്യോമസേന സ്റ്റേഷന്.
വജ്രായുധങ്ങള്‍
-ഡസാള്‍ട്ട് റഫാല്‍: ഫ്രഞ്ച് കമ്പനിയായ ഡസാള്‍ ഏവിയേഷന്‍ രൂപകല്‍പന ചെയ്ത് നിർമിച്ച ആധുനിക യുദ്ധവിമാനമാണ് ഡസാള്‍ട്ട് റഫാല്‍.
-സുഖോയി എസ്.യു.-30 എം.കെ.ഐ: റഷ്യന്‍ കമ്പനി സുഖോയി വികസിപ്പിച്ച ദീര്‍ഘദൂര യുദ്ധവിമാനമായ സുഖോയി എസ്.യു.-30 എം.കെ.ഐ സുഖോയില്‍ നിന്നുമുള്ള അനുമതിയോടെ ഇന്ത്യയിലെ ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്സ് ലിമിറ്റഡിലാണ് നിർമിക്കുന്നത്.
-മികോയാന്‍ മിഗ് -29 : സോവിയറ്റ് യൂനിയനില്‍ രൂപകല്‍പന ചെയ്ത ഇരട്ട എൻജിന്‍ ജെറ്റ് യുദ്ധവിമാനമായ മികോയാന്‍ മിഗ് -29 പലതരം പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കഴിവുള്ള മള്‍ട്ടിറോള്‍ ഫൈറ്ററുകളായി സജ്ജീകരിച്ചിരിക്കുന്നു.
-ഡസാള്‍ട്ട് മിറാഷ് 2000 : ഫ്രഞ്ച് നിർമിത യുദ്ധവിമാനമായ ഡസാള്‍ട്ട് മിറാഷ് 2000ന് ഇന്ത്യന്‍ വായുസേന ഇട്ടിരിക്കുന്ന പേര്‍ വജ്ര എന്നാണ്. ഇന്ത്യ, യു.എ.ഇ, തായ് മുതലായ രാജ്യങ്ങളുടെ വായുസേനയില്‍ ഇവ ഉപയോഗിക്കുന്നു.
-ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സ് തേജസ് : ഇന്ത്യന്‍ നിര്‍മിത ഈ ലൈറ്റ് കോംബാറ്റ് എയര്‍ക്രാഫ്റ്റ്.
-മികോയാന്‍-ഗുരേവിച്ച് മിഗ്-21: ശബ്ദാധിവേഗ പോര്‍വിമാനമായ മിഗ്-21 ഇന്ത്യയില്‍ ത്രിശൂല്‍ വിക്രം ബൈസണ്‍ എന്നീ പേരുകളില്‍ അറിയപ്പെടുന്നു. ഏകദേശം 60 രാജ്യങ്ങള്‍ മിഗ് -21 പറത്തിയിട്ടുണ്ട്.
ഇന്ത്യന്‍ സായുധ സേനയുടെ നിര്‍ണായക അവയവമായ ഇന്ത്യന്‍ വ്യോമസേന (ഐ.എ.എഫ്) രാജ്യം നടത്തുന്ന യുദ്ധങ്ങളില്‍ നിര്‍ണായക പങ്ക് വഹിക്കുന്നു. രാജ്യങ്ങള്‍ക്കുള്ളിലെ സായുധ സംഘട്ടനങ്ങളില്‍ ഇന്ത്യന്‍ വ്യോമമേഖല സുരക്ഷിതമാക്കുക, വ്യോമ പ്രവര്‍ത്തനങ്ങള്‍ നടത്തുക എന്നിങ്ങനെ അക്ഷീണപ്രയത്‌നം നടത്തുന്നതിനാല്‍തന്നെയാണ് ലോകത്തിലെ മുന്‍നിര വ്യോമസേനകളില്‍ ഒന്നായി ഐ.എ.എഫ് മാറിയത്.