
ലോഹങ്ങൾ ചില്ലറക്കാരല്ല
text_fieldsലാവോസിയ എന്ന ശാസ്ത്രജ്ഞനാണ് മൂലകങ്ങളെ ലോഹങ്ങളെന്നും അലോഹങ്ങളെന്നും രണ്ടായി വർഗീകരിച്ചത്. ആവർത്തനപ്പട്ടികയിൽ കൂടുതൽ കാണപ്പെടുന്നത് ലോഹങ്ങളാണ്. ലോഹങ്ങൾ ഭൂരിഭാഗവും ധാതുക്കളും സംയുക്തങ്ങളും ആയാണ് ഭൂമിയിൽ കാണുന്നത്.
വൈദ്യുതവാഹികളായ മൂലകങ്ങളാണ് ലോഹങ്ങൾ. ഗുഹകളിൽ താമസിച്ച് കല്ലുകൾകൊണ്ട് ആയുധം നിർമിച്ചിരുന്ന ആദിമ മനുഷ്യരിൽനിന്നും അംബരചുംബികളിൽ താമസിച്ച്, എണ്ണമറ്റ യന്ത്രസാമഗ്രികൾ നിർമിച്ച്് സുഖസൗകര്യങ്ങളോടെ ജീവിക്കുന്ന ആധുനിക മനുഷ്യനിലേക്കുള്ള മാറ്റത്തിെൻറ കാരണം ലോഹങ്ങളുടെ കണ്ടുപിടിത്തമാണ് എന്നതിൽ ഒരു സംശയവുമില്ല. കട്ടികുറഞ്ഞ കല്ലിലും തടിയിലും ആയുധങ്ങളും ഉപകരണങ്ങളും നിർമിച്ചിരുന്ന മനുഷ്യർ പിന്നീട് കട്ടിയും ബലവും കൂടിയ ലോഹങ്ങളിൽ നിർമാണം തുടങ്ങി. ഇതേ തുടർന്ന് ആധുനികതയിലേക്ക് പ്രയാണം ആരംഭിച്ച മനുഷ്യൻ അടിമുടി മാറി. ജലസേചനം വർധിച്ചു. കൃഷിയിൽ മാറ്റംവരുത്തി, പാർപ്പിടങ്ങളും റോഡുകളും ഉണ്ടാക്കി. മനുഷ്യെൻറ നിരന്തരമായ അന്വേഷണമാണ് ലോഹത്തിെൻറ കണ്ടുപിടിത്തത്തിലേക്ക് നയിച്ചത്. അനേകം ലോഹങ്ങൾ മനുഷ്യൻ കണ്ടെത്തിയിട്ടും വരുതിയിലാക്കിയിട്ടുമുണ്ട്. മനുഷ്യജീവിതത്തെ ഏറ്റവുമധികം സ്വാധീനിച്ച ലോഹം ഇരുമ്പാണെന്നതിൽ സംശയമില്ല.
വാക്കിെൻറ ഉത്ഭവം
ഗ്രീക്ക് ഭാഷയിലെ അന്വേഷണം എന്നർഥം വരുന്ന മെറ്റാലാൻ എന്ന വാക്കിൽ നിന്നാണ് മെറ്റൽ എന്ന പദം രൂപപ്പെട്ടത്. ലോഹം എന്നാണ് വാക്കിെൻറ അർഥം. ലോഹങ്ങളെക്കുറിച്ച് പഠിക്കുന്ന ശാസ്ത്രശാഖയാണ് മെറ്റലർജി. ലോഹങ്ങൾ വൈദ്യുത വാഹികളായ മൂലകങ്ങളാണ്. മൂലകങ്ങൾ കൂടുതലും പോസിറ്റിവിറ്റി വൈദ്യുത സ്വഭാവമുള്ളവയാണ്. ലോഹങ്ങൾ താപനിലക്ക് അനുസൃതമായി ഖരാവസ്ഥയിൽ തന്നെ സ്ഥിതി ചെയ്യുന്നു.
പുരാതന ലോഹങ്ങൾ
മനുഷ്യരാശിയുടെ ആദി പുരാതന സംസ്കാരങ്ങളിൽ പലതിനും പരിചിതമായലോഹമാണ് ചെമ്പ്. ബി.സി 9000 വർഷങ്ങൾക്ക് മുമ്പു തന്നെ മനുഷ്യർ ചെമ്പ് ഉപയോഗിച്ചിരുന്നു. ഭൂമിയിൽ ധാതുരൂപത്തിലല്ലാതെ ലോഹാവസ്ഥയിൽ സ്വതന്ത്രമായി നിലനിൽക്കാൻ കഴിയുന്ന ലോഹമായതിനാലാവാം മനുഷ്യർ കാര്യമായി ഉപയോഗിച്ച് തുടങ്ങിയ ലോഹം എന്ന പെരുമ ചെമ്പിനു കിട്ടിയത്. സ്വർണം, ചെമ്പ്, വെള്ളി, ലെഡ്, ടിൻ, ഇരുമ്പ്, മെർക്കുറി എന്നിവയാണ് പുരാതന ലോഹങ്ങൾ.
ലോഹങ്ങളുടെ പൊതുസ്വഭാവങ്ങൾ
ചില ലോഹങ്ങൾ ഭൂമിയിൽ ശുദ്ധമായ അവസ്ഥയിൽ കാണപ്പെടുന്നു. എന്നാൽ, ഭൂരിഭാഗം ലോഹങ്ങളും സംയുക്തങ്ങളായാണ് സ്ഥിതിചെയ്യുന്നത്. ഭൂവൽക്കത്തിൽ കാണപ്പെടുന്ന ഇത്തരം ലോഹസംയുക്തങ്ങളെ ധാതുക്കൾ എന്നാണ് വിളിക്കുക. ഈ ധാതുക്കളിൽ നിന്ന് രാസപ്രവർത്തനങ്ങൾ വഴി ലോഹങ്ങളെ വേർതിരിച്ച് ശുദ്ധീകരിച്ചെടുക്കുന്നു.
- എല്ലാ ലോഹങ്ങളും വൈദ്യുതിചാലകങ്ങൾ ആകും.
- ഉയർന്ന താപചാലകതയുണ്ട്
- മാലിയബിലിറ്റി
- ഡക്റ്റിലിറ്റി
- സൊണോരിറ്റി
- ഉയർന്ന ദ്രവണാങ്കം
- ഉയർന്ന സാന്ദ്രത
- ചില ലോഹങ്ങൾ അന്തരീക്ഷവായുവുമായി പ്രവർത്തിച്ച് ഹൈഡ്രജൻ വാതകം പുറത്തേക്ക് വിടുന്നു.
- കാഠിന്യം
- ലോഹദ്യുതി
- ലോഹങ്ങൾ അന്തരീക്ഷവായുവുമായി സമ്പർക്കത്തിൽ ഏർപ്പെടുമ്പോൾ വായുവിലെ വിവിധ ഘടകങ്ങളുമായി രാസപ്രവർത്തനത്തിൽ ഏർപ്പെടുന്നു.
'രസ'ലോഹങ്ങൾ
കട്ടിയില്ലാത്ത ലോഹമാണ് രസം. ദ്രാവകരൂപത്തിലാണിവയെ കാണപ്പെടുന്നത്. മൈനസ് 38 ഡിഗ്രി സെൽഷ്യസ് താഴ്ന്നാലേ മെർക്കുറി കട്ടിയാവൂ. കൈവെള്ളയിൽ വെച്ചാൽതന്നെ ഉരുകിപ്പോകുന്ന ലോഹങ്ങളാണ് സീഷിയം, ഗാലിയം എന്നിവ.
വിലപിടിപ്പുള്ള ലോഹമാണ് സ്വർണം. പല യുദ്ധങ്ങൾക്കും കാരണമായ ലോഹമാണ് ഇത്. ശുദ്ധസ്വർണം 24 കാരറ്റാണ്. 22 കാരറ്റ് സ്വർണമാണ് 916 സ്വർണാഭരണം എന്നറിയപ്പെടുന്നത്. ലോഹങ്ങളിലെ രാജാവ് എന്നറിയപ്പെടുന്നത് സ്വർണത്തെയാണ്. വെളുത്ത സ്വർണം എന്നറിയപ്പെടുന്നത് പ്ലാറ്റിനം. ലോഹങ്ങളിൽ ഏറ്റവും വിലകൂടിയ ലോഹമാണ് പ്ലാറ്റിനം. രാസപ്രവർത്തനശേഷി വളരെ കുറവായതിനാൽ സ്വർണവും വെള്ളിയും പ്ലാറ്റിനവും ഉത്കൃഷ്ട ലോഹങ്ങൾ എന്നറിയപ്പെടുന്നു.
ഏറ്റവും ഭാരമുള്ള ലോഹമാണ് യുറേനിയം. റേഡിയോ ആക്ടിവ് സ്വഭാവമുള്ളതുകൊണ്ട് മനുഷ്യരാശിയുടെ നാശത്തിന് ഈ ലോഹം കാരണമാണ്. യുറേനിയം ബോംബുകളായിരുന്നു അമേരിക്ക ഹിരോഷിമയിൽ വർഷിച്ചത്. അർബുദംപോലുള്ള മാരകരോഗങ്ങൾ മനുഷ്യനിലുണ്ടാക്കാൻ റേഡിയോ ആക്ടിവിറ്റി ലോഹങ്ങൾക്ക് കഴിയും. തോറിയം, പ്ലൂട്ടോണിയം, പെേട്രാണിയം, ടെക്നീഷ്യം റേഡിയം തുടങ്ങിയവ റേഡിയോ ആക്ടിവ് ലോഹങ്ങൾ ആണ്.
സ്വർണനാണയങ്ങൾക്കുപകരം ചെമ്പ് നാണയങ്ങൾ പ്രചരിപ്പിച്ച ഭരണാധികാരി
- മൂഹമ്മദ് ബിൻ തുഗ്ലക്
മനുഷ്യൻ ആദ്യമായി ഉപയോഗിച്ച ലോഹം
- ചെമ്പ്
ഭാവിയിലെ ലോഹം എന്നറിയപ്പെടുന്നത്
- ടൈറ്റാനിയം
ഒഴുകുന്ന ലോഹം എന്നറിയപ്പെടുന്നത്
- മെർക്കുറി
ഏറ്റവും ഭാരം കുറഞ്ഞലോഹം
- ലിഥിയം
മനുഷ്യശരീരത്തിലടങ്ങിയ ലോഹം
- കാത്സ്യം
ഭൗമോപരിതലത്തിൽ ഏറ്റവും കൂടുതലുള്ള ലോഹം
- അലൂമിനിയം
വൈറ്റ് ഗോൾഡ് എന്നറിയപ്പെടുന്ന ലോഹം
- പ്ലാറ്റിനം
ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ലോഹം
- ഇരുമ്പ്
ഹരിതകത്തിൽ അടങ്ങിയിരിക്കുന്ന ലോഹം
- മെഗ്നീഷ്യം
ദ്രവണാംഗം ഏറ്റവും കൂടിയ ലോഹം
- ടങ്സ്റ്റൺ
ഇൻസുലിനിൽ അടങ്ങിയിരിക്കുന്ന ലോഹം
- സിങ്ക്
സ്റ്റാച്യൂ ഓഫ് ലിബർട്ടി ഉണ്ടാക്കാൻ ഉപയോഗിച്ച ലോഹം
- കോപ്പർ
ലോഹങ്ങൾ ആസിഡുമായി പ്രവർത്തിച്ചാൽ?
- ഹൈഡ്രജൻ ഉണ്ടാകുന്നു
വളരെ കുറഞ്ഞ താപനിലയിൽ ഉരുകുന്ന ലോഹം
- ഗാലിയം
മണ്ണെണ്ണയിൽ സൂക്ഷിക്കുന്ന ലോഹം
- സോഡിയം
കുലീന ലോഹങ്ങൾ എന്നറിയപ്പെടുന്നത്
- സ്വർണം, വെള്ളി, പ്ലാറ്റിനം
ലോഹങ്ങളുടെ ചാലകത നിശ്ചയിക്കുന്ന ഘടകം
- സ്വതന്ത്ര ഇലക്േട്രാൺ
വ്യാവസായികമായി ലോഹം ഉൽപാദിപ്പിക്കാൻ ഉപയോഗിക്കുന്ന ലോഹധാതു
- അയിര്
മൃദുലോഹങ്ങൾ എന്നറിയപ്പെടുന്നത്
- സോഡിയം, പൊട്ടാസ്യം