Begin typing your search above and press return to search.
exit_to_app
exit_to_app
Malayalam Words Story
cancel
Homechevron_rightVelichamchevron_rightTeacher's Clubchevron_rightഞാനാകെ സെഡായി

ഞാനാകെ സെഡായി

text_fields
bookmark_border

സ്കൂള് എന്ന് വച്ചാലെന്താ? കുട്ട്യോളെ വളർത്താനുള്ള ഇടം. അപ്പോൾ കുട്ടികളേ നിങ്ങൾക്ക് വളരണമെങ്കിൽ ഉയരണമെങ്കിൽ എല്ലാ ദിവസവും മുടങ്ങാതെ സ്കൂളിൽ പോകണം.

‘കുന്തം’. ദേഷ്യപ്പെട്ട് യൂട്യൂബിലെ സ്പീച്ച് ഓഫ് ചെയ്ത് അൻഷി കിടക്കയിലേക്കു വീണു.

‘ആൻഷിയേ... എന്നാ എടുക്കുവാ... ഫോൺ ഓഫ് ചെയ്ത് കിടക്കാൻ നോക്ക്.’

അടുക്കളയിൽനിന്ന് അമ്മയുടെ ശകാരം.

അൻഷിക്ക് ഉറക്കം വന്നില്ല. അവൾ എഴുന്നേറ്റ് കട്ടിലിൽ ഇരുന്നു.

‘നിയ്യ് പാല് കുടിച്ചില്ലേ; യ്യോ... തണുത്തുപോയല്ലോ...’

തണുത്ത പാലുമായി അമ്മ അൻഷിയുടെ മുറിയിലെത്തി.

പാൽ ഗ്ലാസ് അവൾക്കുനേരെ നീട്ടി.

‘എന്തുപറ്റി നിനക്ക്. ഇതങ്ങോട്ട് കുടിക്ക്.’

അൻഷി അമ്മയെ നോക്കിയില്ല. പാൽഗ്ലാസ് വാങ്ങിയില്ല.

അമ്മക്ക് ദേഷ്യം വന്നു.

‘ഇവിടെ നൂറുകൂട്ടം പണിയുള്ളതാ; മര്യാദക്ക് കുടിക്കുന്നുണ്ടോ നിയ്യ്...’

‘എനിക്ക് പാല് വേണ്ട’ -അവൾ ശഠിച്ചു.

‘ഇല്ലാത്ത ​പൈസയുണ്ടാക്കി ഓരോന്നുണ്ടാക്കിക്കൊടുക്കുമ്പോ... നിനക്കൊക്കെ എന്തിന്റെ കേടാണ് എനിക്ക് മനസ്സിലാകുന്നില്ല.’

അൻഷിക്ക് ദേഷ്യം വന്നു. ‘അമ്മയൊന്ന് പോകുന്നുണ്ടോ... ഞാനാകെ സെഡായിരിക്യാ...’

‘ങേ...’

അമ്മ ഞെട്ടിപ്പോയി. അൻഷി ഉപയോഗിച്ച വാക്ക് അമ്മക്ക് മനസ്സിലായില്ല.

അവളുടെ ദേഷ്യം കണ്ടപ്പോൾ അത്ര പന്തിയല്ല സംഗതി എന്ന് മനസ്സിലാക്കി പാൽപാത്രവുമായി അമ്മ തിരികെ പോയി.

ഒമ്പതാംക്ലാസിൽ പഠിക്കുന്ന അൻഷി ഉപയോഗിച്ച സെഡായിരിക്കുന്ന എന്ന പദത്തിന്റെ അർഥം അടുക്കളജോലി ഫിനിഷ് ചെയ്യുന്നതിനിടെ പലതവണ അമ്മ ആലോചിച്ചു. പക്ഷേ, അതിന്റെ അർഥം അമ്മക്ക് പിടികിട്ടിയില്ല.

വിഷമിച്ചിരിക്കുന്ന ഒരു സാഹചര്യത്തെ ധ്വനിപ്പിക്കാനാണ് ഇവിടെ സെഡ് എന്ന പദം ഉപയോഗിച്ചത്. കടുത്ത വിഷമം എന്ന് അർഥം.

കുറച്ചുകാലം മുമ്പുവരെ മൂഡ് ഓഫ്, മൂഡൗട്ട്, ടെൻഷൻ, ടെൻസ്ഡ് എന്നൊക്കെ ഉപയോഗിച്ചിരുന്നു. ഇപ്പോൾ പുതിയ കുട്ടികൾ മാനസിക വിഷമം ഉണ്ടെന്ന് പ്രകടിപ്പിക്കാൻ ‘അവനാകെ ​സെഡായി’ എന്നൊക്കെ പറയാറുണ്ട്.

സ്കൂളിൽ പ്രസംഗമത്സരത്തിന് നന്നായി തയാറായിപ്പോയ അൻഷി ടീച്ചേഴ്സിന്റെ മുന്നിൽ പ്രസംഗം പറഞ്ഞുകേൾപ്പിച്ചപ്പോൾ ഒന്നുരണ്ടു തെറ്റുകൾ സംഭവിച്ചു. ഉടൻ ടീച്ചേഴ്സ് പറഞ്ഞു: ‘അൻഷി പ്രസംഗിക്കണ്ടാന്ന്.’ അതവൾക്ക് വലിയ സങ്കടമായി. ‘ഒന്നുകൂടി ഞാൻ പറയാം’ എന്ന് പറഞ്ഞിട്ടും ടീച്ചർമാർ സമ്മതിച്ചില്ല. ഈയൊരു വിഷമം വീട്ടിൽ​ ചെന്നിട്ടും അൻഷിയുടെ മനസ്സിൽനിന്ന് പോയില്ല. അവളാകെ സെഡായിരിക്കുമ്പോഴാണ് അമ്മയുടെ വഴക്ക്. പൊട്ടിത്തെറിച്ചുകൊണ്ട് അൻഷി തന്റെ മാനസിക പിരിമുറുക്കം അമ്മയെ അറിയിച്ചു. പുതുതലമുറയുടെ പുതുമലയാളം കേരളത്തിൽ ഭാഷയിൽ അങ്ങനെ വ്യാപകമാകുന്നു.

ഞാനാകെ സെഡായി പോഡ്കാസ്റ്റ് കേൾക്കാം

Show Full Article
TAGS:Malayalam Words Story 
News Summary - Malayalam Words Story
Next Story