മിന്നൽ കഥകൾ
text_fieldsകണ്ണ്
ഒരാളുടെ കണ്ണിൽ നോക്കിയാലറിയാം അയാളുംനേരുമായുള്ള ബന്ധമെത്രത്തോളമുണ്ടെന്ന്.
ഓണക്കളം
ഇക്കുറി ഓണത്തിന് ഞാനും ഒരുക്കുന്നുണ്ട് എന്റെ മുറ്റത്തൊരു കളം. എന്റെ തന്നെ മുറിച്ച കൈകാൽ വിരലുകളും ചൂഴ്ന്നെടുത്ത കണ്ണുകളും ഹൃദയവുംകൊണ്ടാകും ഞാനാ ഓണക്കളം തീർക്കുക.
കള്ളം
ഞങ്ങളുടെ പ്രദേശത്തെ പ്രമുഖ അഭിഭാഷകക്ക് അവരുടെ സ്വരം നഷ്ടമായത് കള്ളം ആവർത്തിച്ച് പറഞ്ഞതുകൊ ണ്ടാണ്...
കേൾവി
ലൈറ്റ് ആൻഡ് സൗണ്ട് ഓപ്പറേറ്ററായിരുന്ന സുഗുണന് കേൾവി കുറവുണ്ടായത് ദിവസേനയുള്ള, രാഷ്ട്രീ യക്കാരുടെ കാതടപ്പിക്കുന്ന പ്രസംഗങ്ങൾ കേട്ടാണെന്നാണ് കേൾക്കുന്നത്.
മരണം
പുസ്തകത്തിൽ മരണത്തെക്കുറിച്ച് വായിച്ചു കൊണ്ടിരിക്കെയാണ് പുസ്തകത്താളിലേക്ക് വീണയാൾ മരിച്ചത്.
കച്ചോടം
നീതിയുക്തമാവില്ല വിജയിച്ച ഒരു കച്ചോടവും.